Wednesday, August 8, 2012

നെല്ലിയാമ്പതിയിലേക്ക് പോകുന്ന ഇടതു നേതാക്കളുടെ ലിസ്റ്റ് കണ്ടിട്ട് ഒക്കാനമാണ് വരുന്നത്.

 • നെല്ലിയാമ്പതിയിലേക്ക് പോകുന്ന ഇടതു നേതാക്കളുടെ ലിസ്റ്റ് കണ്ടിട്ട് ഒക്കാനമാണ് വരുന്നത്. എളമരം കരീമും വിജയന്‍ കുനിശേരിയും ജോസ് ബേബിയും എ.കെ.ബാലനും ചേര്‍ന്നാണ് ഇനി വനം സംരക്ഷിക്കാന്‍ പോകുന്നത്. !!!

  2009 ലാണ് പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാന്‍ അന്നത്തെ നെന്മാറ ഡി.എഫ്.ഓ ധനേഷ് കുമാര്‍ സര്‍ക്കാരിന് തെളിവുകള്‍ സഹിതം നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 2010 ല്‍ ആദ്യത്തെ തോട്ടം ഏറ്റെടുതപ്പോഴേ തൊഴില്‍ വകുപ്പ് ഉടക്കി. ഇടതുപക്ഷം യോഗം ചേര്‍ന്ന് "ഇനി തോട്ടങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല" എന്ന മുന്നണി നിലപാട് വ്യക്തമാക്കി. വൈക്കം വിശ്വന്റെ പത്രസമ്മേളന വീഡിയോ ഇപ്പോഴും ചാനലുകളില്‍ കണ്ടേക്കും. അതിനു ശേഷം ഒന്നര വര്ഷം ഈ ഫയലുകള്‍ക്ക് മുകളില്‍ ബിനോയ്‌ വിശ്വം നിസ്സഹായനായി അടയിരിക്കുകയായിരുന്നു. നെല്ലിയാമ്പതി മുട്ടകള്‍ വിരിയാനുള്ള രാഷ്ട്രീയ ചൂടിനായി.

  അന്ന് എല്ലാ ദിവസവും ധനേഷിനെ വിളിച്ചു ബുദ്ധിമുട്ടിച്ച ആളാണ്‌ സി.പി.ഐ യുടെ ജില്ലാ സെക്രെട്ടറി വിജയന്‍ കുനിശ്ശേരി. ധനേഷിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബിനോയ്‌ വിശ്വത്തിനെ നിരന്തരം ബുദ്ധിമുട്ടിച്ച ആളുമാണ്. ജോസ് ബേബി അട്ടപ്പാടിയിലെ വനം മാഫിയയെ സഹായിച്ച നിരവധി ഉദാഹരണങ്ങള്‍ വനം ഉദ്യോഗസ്ഥര്‍ പറയും. ആദിവാസി ഭൂമിയും ഭവാനി പുഴയും കയ്യേറി സൈലന്റ് വാലി വനതിനടുത് നിര്‍മ്മിച്ച ട്രീ ടോപ്‌ റിസോര്‍ട്ടിനു സകല ഒത്താശയും ചെയ്തു കൊടുത്തത് ജോസ് ബേബിയാണ്. എളമരം കരീമും ബാലനും എന്ന് മുതലാണ്‌ പരിസ്ഥിതിയുടെ വക്താവായത്??

  വിജയന്‍ കുനിശേരിയും എളമരം കരീമും ഒക്കെ ചിത്രത്തില്‍ വന്നതോടെ എനിക്ക് സംശയം ഇരട്ടിചിട്ടുണ്ട്. ഇനി ഈ മൂവ്മെന്റിനെ അട്ടി മറിക്കാനാണോ? അല്ലാതിരിക്കട്ടെ. നെല്ലിയാമ്പതിയില്‍ വനം വകുപ്പിന്റെ നിലപാട് ആകട്ടെ ഇവര്‍ക്കും. അങ്ങനെയെങ്കില്‍ സ്വാഗതം ചെയ്യാം...
  നേരത്തെ പറഞ്ഞതുപോലെ, വിഷയാധിഷ്ടിതമാണ് ഓരോ നേതാവിനുമുള്ള പിന്തുണ.
   ·  ·  · 
  • Anivar Aravind and 6 others like this.
   • Harish Vasudevan നെല്ലിയാമ്പതി തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനു എതിരെ ചെന്താമരാക്ഷനും വിജയന്‍ കുനിശ്ശേരിയും വനം വകുപ്പോഫീസ് മാര്‍ച്ച് നടത്തി വിളിച്ച ചീത്തയുടെ ഓഡിയോ ഫയലെങ്കിലും ഉണ്ടാകുമോ എന്തോ?
    about an hour ago ·  · 1
   • Oliyambukal Mareechan വനം രക്ഷിക്കാന്‍ ഒറ്റയ്ക്കൊരു ഹരീഷ് വാസുദേവന്‍ അവതരിച്ച വിവരം ഇടതുമുന്നണി അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
    about an hour ago ·  · 2
   • Harish Vasudevan മാരീചോ, സി.പി.ഐ.യില്‍ നിന്നും ബിനോയിയോ മുല്ലക്കരയോ സി.പി.എമ്മില്‍ നിന്നും വി.എസ്സോ പി.കരുണാകരനോ ഐസക്കോ സി.രവീന്ദ്രനാധോ ഒക്കെയാണെങ്കില്‍ ഈ സംശയമേ ഉണ്ടാകുമായിരുന്നില്ല. പോസ്റ്റും.
    about an hour ago ·  · 5
   • Oliyambukal Mareechan ലിസ്റ്റ് പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും താങ്കള്‍ അയച്ചു കൊടുത്തിരുന്നെങ്കില്‍ പരിഗണിക്കുമായിരുന്നല്ലോ. താങ്കളുടെ പോസ്റ്റു വായിച്ച എം എ ബേബീം എളമരം കരീമും എ കെ ബാലനുമൊക്കെ ഞെട്ടിവിറച്ചിരിക്കുകയായിരുന്നുവത്രേ. പണ്ട് മലബാര്‍ ഗോള്‍ഡുകാര്‍ക്ക് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്ന ഐസക്കിനെ താങ്കളഅ‍ കൈകാര്യം ചെയ്ത കാര്യമൊക്കെ അവിടെ അറിഞ്ഞിരിക്കുണൂ...
    about an hour ago ·  · 4
   • Kiran Thomas പി.സി. ജോർജ്ജും , സി.ആർ നീലകണ്ഠനും, ക്രൈം നന്ദകുമാറും ഹരീഷ് വാസുദേവനുമൊക്കെ ചേർന്ന് വനം സംരക്ഷിച്ച ആ സുവർണ്ണ കാലം ഓർമ്മ വരുന്നില്ലെ മാരിചാ
    59 minutes ago ·  · 2
   • Sunil Krishnan ശ്രേയാംസ് കുമാർ പോയപ്പോൾ ഓക്കാനം വരാതെ അനുഗമിച്ച ഹരീഷിനു മറ്റു ചിലർ പോകുന്നത് കാണുമ്പോൾ ഓക്കാനം വരുന്നത് സ്വാഭാവികം !
    56 minutes ago ·  · 2
   • Oliyambukal Mareechan ഇദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കില്‍ ഇടതുമുന്നണിയുടെ കാര്യം കട്ടപ്പൊകയല്ലേ സുനിലേ...
    51 minutes ago · 
   • Deepak Sankaranarayanan ‎"എളമരം കരീമും വിജയന്‍ കുനിശേരിയും ജോസ് ബേബിയും എ.കെ.ബാലനും ചേര്‍ന്നാണ് ഇനി വനം സംരക്ഷിക്കാന്‍ പോകുന്നത്. !!!"

    അല്ലാതെ പിന്നെ. ഇതിനൊക്കെ ഞാന്‍ മാത്രം മതി. The name is enough, നാമം മാത്രം ധാരാളം!
    49 minutes ago · 
   • Deepak Sankaranarayanan ഞാന്‍ കാരണമാണ് ബിനോയ് വിശ്വം ജീവിച്ചുപോകുന്നതെന്ന ലൈനില്‍ പഴയ ഒരു പോസ്റ്റ് ഓര്‍മ്മയുണ്ട്.
    48 minutes ago · 
   • Oliyambukal Mareechan വിഎസ് അച്യുതാനന്ദനെ ഉണ്ടാക്കിയത് താനാണെന്നും പറഞ്ഞ് കെ എം ഷാജഹാന്‍ നടക്കുന്നില്ലേ. അതുപോലെ, ബിനോയ് വിശ്വത്തിനെയും വനംവകുപ്പിനെയുമൊക്കെ ഉണ്ടാക്കിയത് ഇദ്ദേഹമായിരിക്കും...
    46 minutes ago · 
   • Deepak Sankaranarayanan മത്സ്യകേരളം മുതല്‍ മലബാര്‍ ഗോള്‍ഡുവരെ പരന്നുകിടക്കുന്ന ഈ അക്കൌണ്‍ടബിലിറ്റിയുടെ സമുദ്രം താണ്ടാന്‍ ഈ പരക്കൂതറ ഇടതന്‍മാര്‍ ജന്മം പലതുജനിക്കണം. നായായും നരിയായും ഉത്തരത്തിലെ പല്ലിയായും പിന്നെ ഒരമ്പത് ജന്മം യശോപ്രാര്‍ത്ഥികളായും.
    45 minutes ago · 
   • Oliyambukal Mareechan നെല്ലിയാമ്പതിയടക്കമുളള വനം പിസി ജോര്‍ജുമാര്‍ക്ക് കൈയേറ്റത്തിനുളള ഇന്‍വെസ്റ്റ്മെന്റാണെങ്കില്‍, യശോപ്രാര്‍ത്ഥികള്‍ക്ക് ആക്ടിവിസത്തിനുളള ഇന്‍വെസ്‍റ്റ്മെന്റും. രണ്ടിന്റെയും ലക്ഷ്യം ഒന്നു തന്നെ. വനം രക്ഷിക്കാന്‍ അവതരിച്ച സംഘത്തില്‍ ശ്രേയംസ് കുമാറിനെ കണ്ടപ്പോള്‍ വരാത്ത ഓക്കാനം എ കെ ബാലനെ കാണുമ്പോള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് കാര്യമായ ചികിത്സ വേണ്ട രോഗം തന്നെയാണ്....
    41 minutes ago · Edited · 
   • Oliyambukal Mareechan ‎>>The name is enough, നാമം മാത്രം ധാരാളം!<<<

    അല്ല ദീപക്കേ,,, ഇവിടെ അതിനര്‍ത്ഥം "നാം" മാത്രം ധാരാളം എന്നാകുന്നൂ.... ച്ചാല്‍ നോം... ...
    35 minutes ago ·  · 1
   • Ola Peeppi ശ്രേയാംസ് കുമാറിനെ പിന്‍ഭാഗം താങ്ങി നടന്നപ്പോള്‍ എന്തുകൊണ്ട് ഓര്‍ക്കാനം വന്നില്ല എന്നത് വിശദീകരിക്കേണ്ട കാര്യം തന്നെയാണ്. ശ്രേയാംസ് കുമാറിനെപ്പോലെയുള്ള കൈയ്യേറ്റക്കാരുടെ അടിവസ്ത്രങ്ങളിലെ അമേദ്യമുണ്ണുന്ന ക്രുമികീടങ്ങളായി ആക്ടിവിസ്റ്റുകള്‍ അധപതിക്കരുത്.
    29 minutes ago · 
   • Deepak Sankaranarayanan ച്ചാല്‍ മാരീചാ, ഞാനും എന്റെ നായരും ഒരു തട്ടാനും കൊറേ സ്വര്‍ണ്ണോം എന്നല്ലേ ശൂദ്രഭാഷ?

    ഇക്കണ്ട കാടൊക്കെ സംരക്ഷിക്കാന്‍ ഞാനൊറ്റ ജഗന്നാഥന്‍ മതി. ബലിക്കല്ലില്‍ തലതല്ലി മരിച്ച ഒരു സാധുബ്രാഹ്മണന്റെ രക്തത്തിന്റെ ശാപവീര്യം മതി ഒരു കൈയ്യാംഗ്യത്തില്‍ നാടുരക്ഷിക്കാന്‍. അവതാരമാകുന്നു നോം, എനിക്കുമുമ്പുള്ളവരൊക്കെ ഇനി എന്റെ നിഴലില്‍ചവിട്ടാന്‍ യോഗ്യതയില്ലാത്തവരാകുന്നു. എനിക്കുശേഷം പ്രളയവുമാകുന്നു.
    29 minutes ago ·  · 1
   • Harish Vasudevan ആഹാ, പിണറായി ടീംസ് ഒന്നായി അണി നിരന്നല്ലോ. മാരീചോ, ദീപക്കേ, കിരണേ നെല്ലിയാമ്പതിയില്‍ മൂന്നു വര്‍ഷമായി വനം വകുപ്പിനെ ഏതൊക്കെ വിധത്തില്‍ ആരൊക്കെ എങ്ങനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ. അതിന്റെ സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. പി.സി ജോര്‍ജിന്റെ വ്യാജരേഖാ പരാതി ഫെബ്രുവരിയില്‍ വാര്‍ത്ത അടിച്ചതാണ്. ഒരുത്തനേം അന്ന് കണ്ടില്ലല്ലോ. :-)
    24 minutes ago · 
   • Oliyambukal Mareechan 
    കാടൊക്കെ കൈയേറുകയോ വെട്ടി കഞ്ചാവു വെയ്ക്കുകയോ ചെയ്തോട്ടെ ഉണ്ണ്യേ.... അതിനൊക്കെ എതിരെ നോം ഇങ്ങനെ ഒച്ചവെച്ചോണ്ടിരിക്കും. മ്മിണി വിവരാവകാശം മ്മടെ കൈയിലുണ്ടേ... പക്ഷേ, ഈ കാടു വെട്ടണോര്‍ക്കും കഞ്ചാവു വെയ്ക്കണോര്‍ക്കുമെതിരെ രാഷ്ട്രീയമായി നോമൊന്നു...See More
    22 minutes ago ·  · 1
   • Oliyambukal Mareechan ‎>>>നെല്ലിയാമ്പതിയില്‍ മൂന്നു വര്‍ഷമായി വനം വകുപ്പിനെ ഏതൊക്കെ വിധത്തില്‍ ആരൊക്കെ എങ്ങനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ.<<<

    ആ മൂന്നു വര്‍ഷമില്ലായിരുന്നെങ്കില്‍ നെല്ലിയാമ്പതിയും വനംവകുപ്പും ഇപ്പോ കടലെടുത്തേനെ....
    19 minutes ago · 
   • Harish Vasudevan ‎@Ola Peeppi,

    "പിണറായിയുടെയും എളമരം കരീമിന്റെയും അമേദ്യം മൂന്നു നേരം മൃഷ്ടാന്നം വെട്ടി വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി വെച്ച്........."
    സിനിമാ സ്റ്റൈലില്‍ തെറിയും വൃത്തികേടും പറയാന്‍ എനിക്കുമാകും, അതില്‍ മത്സരം വേണോ? ശ്രേയംസ് ഏതെങ്കിലു...See More
    18 minutes ago · 
   • Oliyambukal Mareechan ‎>>>അതിന്റെ സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.<<<

    പക്ഷേ, താങ്കളുടെ സര്‍ട്ടിഫിക്കറ്റ് എം എ ബേബിയ്ക്കും സംഘത്തിനും അത്യാവശ്യമാണ്. വെച്ചു താമസിപ്പിക്കല്ലേ...
    18 minutes ago · 
   • Oliyambukal Mareechan ‎>>പി.സി ജോര്‍ജിന്റെ വ്യാജരേഖാ പരാതി ഫെബ്രുവരിയില്‍ വാര്‍ത്ത അടിച്ചതാണ്<<<.

    പീസീ ജോര്‍ജിനെ അടിച്ചെന്നോ.... ധീരന്‍... ധീരന്‍...മഗധീരന്‍
    16 minutes ago · 
   • Oliyambukal Mareechan ‎>>>>ശ്രേയംസ് ഏതെങ്കിലും പരിസ്ഥിതി പ്രശ്നത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതായി എനിക്കറിയില്ല.<<<

    അദ്ദാണ്... പരിസ്ഥിതിയ്ക്ക് ക്ഷതമേല്‍ക്കാതെ വേണം വനം കൈയേറാന്‍... ശ്രേയാംസിനെപ്പോലെ വനം കൈയേറിയാല്‍ നമ്മടെ പിന്തുണ പീസീ ജോര്‍ജിനും കിട്ടും... നിലപാടാണ് മുഖ്യം..
    13 minutes ago ·  · 2
   • Kiran Thomas പി.സി ജോർജ്ജ് നല്ലൊരു വന സംരക്ഷകനായിരുന്നു എന്ന് മേൽ ശാന്തി നീലാണ്ടൻ നമ്പൂരി സർട്ടിറ്റ് നൽകിയിരുന്നു
    12 minutes ago · 
   • Ola Peeppi നിലപാടാണ് പ്രശ്നം എന്നല്ലേ എഴുതി വിട്ടിരിക്കുന്നത്. ശ്രേയാംസ് കുമാറിന്റെ കൈയ്യേറ്റത്തെക്കുറിച്ച് ഹരീഷിന്റെ നിലപാട് എന്താണ്?
    9 minutes ago · 
   • Kiran Thomas വനം നശിപ്പിക്കാതെ കൈയേറിയാൽ പ്രശ്നമില്ല. കാപ്പി നടാം റബ്ബർ നടരുത്.
    8 minutes ago · 
   • Oliyambukal Mareechan കാപ്പി കുടിക്കാം... റബ്ബര്‍ കുടിക്കാന്‍ പറ്റുമോ? പോട്ട്... ടച്ചിംഗ്സായെങ്കിലും...?
    5 minutes ago · 
   • Ola Peeppi മരം മുറിച്ചാല്‍ ആക്ടിവിസ്റ്റു ഹൃദയം തേങ്ങും, മരത്തെ കോടാലി വച്ച് ഇങ്ങിനെ ഇന്ചിന്ചായി.. , ഹോ ആലോചിക്കാന്‍ കൂടി വയ്യ..., പക്ഷെ മൂടോടെ പിഴുതെടുത്താല്‍ അക്ടിവിസ്റ്റു ഹൃദയം തേങ്ങില്ല. അതാണ്‌ പ്രശ്നാധിഷ്ടിത നിലപാട്.
    3 minutes ago · 
   • Oliyambukal Mareechan വേരു ചീയലുണ്ടോന്ന് പരിശോധിച്ചതാണെന്നു പറയുകേം ചെയ്യാം....
    2 minutes ago · 
   • Bijoy Franco ‎..
   • Kiran Thomas അങ്ങനെ അല്ല ആദിവാസികൾക്ക് ഭൂമി കിട്ടിയാൽ അവർ മരങ്ങൾ‌ വെട്ടി മാറ്റും . അത് പരിസ്ഥിതിയെ ബാധിക്കില്ലെ? പക്ഷെ ശ്രെയംസിനെ എനിക്കറിയാം അതുകൊണ്ട് അയാളുടെ കൈയിൽ ഭൂമി ഇരിക്കുന്നതാണ് സേഫ്