Tuesday, June 19, 2012

ബി ടെക്കിന് ചേരണോ?


ബി ടെക്കിന് ചേരണോ?  Story Dated: Tuesday, June 19, 2012 11:32 hrs IST 
 എം. എ. ജോണ്‍സണ്‍, മഹേഷ് ഗുപ്തന്‍

ബിടെkക് കോഴ്സിനു പിന്നാലെ പായുകയാണ് മലയാളികള്‍. ലോകത്തെവിടെ ബിടെക് കോഴ്സ് തുടങ്ങിയാലും ഒരു മലയാളിയെ ങ്കിലും അവിടെ ചേരാനുണ്ടാകും. ബിടെക് എന്ന ഗാമര്‍ ലോകത്തില്‍ ആവേശംപൂണ്ട് കോഴ്സിനു ചേരുന്ന വിദ്യാര്‍ഥികളും അവരെ ചേര്‍ ക്കുന്ന രക്ഷിതാക്കളും ഓര്‍ക്കുക- താല്‍പര്യവും മിടുക്കുമില്ലാത്ത വര്‍ക്ക് ഇൌ കോഴ്സ് ജയിക്കാന്‍ കഴിയില്ല.

വെറുതെ പറയുന്നതല്ല. കേരളത്തില്‍ ബിടെക് പരീക്ഷയില്‍ വിജയശ തമാനം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കഴിഞ്ഞ വര്‍ഷത്തെ ബിടെക് ഫലം ഒന്നിച്ചുവിലയിരുത്തിയാല്‍ ശരാശരി വിജയം 50 ശതമാനത്തില്‍ താഴെ യാണ്. അതായത് എന്‍ജിനിയറിങിനു ചേര്‍ന്ന രണ്ടുകുട്ടികളിലൊരാള്‍ പരാജയപ്പെടുന്നു. കേരളത്തില്‍ എന്‍ജിനിയറിങ്ങിനു ചേരുന്നവര്‍ ശരാശരി അരലക്ഷമാണ്. ഓരോ വര്‍ഷവും കാല്‍ലക്ഷത്തിലേറെ കുട്ടികള്‍ പരാജയപ്പെടുന്നു. സര്‍വകലാശാലകള്‍ അനുവദിച്ച ബാക്കി നാലുവര്‍ഷത്തനിടെ ഇവരില്‍ കുറച്ചു പേര്‍ വീണ്ടും വീണ്ടും പരീക്ഷ യെഴുതി രക്ഷപ്പെടുന്നു. അപ്പോഴും തോല്‍വിയുടെ പടുകുഴിയില്‍ ബാക്കിയാകുന്നു, ഒാരോ വര്‍ഷവും പതിനായിരക്കണക്കിനു കുട്ടികള്‍.  മാര്‍ക്കും അഭിരുചിയും കഴിവുമില്ലെങ്കിലും പണത്തിന്റെ ബലത്തില്‍ കോഴ്സിനു ചേര്‍ന്ന് ഒടുവില്‍ കോഴ്സ് പൂര്‍ത്തിയാക്കാനാവാതെ അലയേണ്ടിവരുന്ന കുട്ടികള്‍ ആയിരക്കണക്കിനുണ്ട്. മികച്ച നിലവാര മുള്ള കോളജുകളെ ഒഴിവാക്കി വിജയശതമാനം വിലയിരുത്തിയാല്‍ ഭൂരിഭാഗം കുട്ടികളും തോല്‍ക്കുകയാണെന്നു കണ്ടെത്താം. ചില സ്വാശ്രയ സാങ്കേതിക കോളജുകളിലെ വിജയം 25 ശതമാനത്തില്‍ താഴെയാണ്. സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് 56% കുട്ടികള്‍ തോറ്റിരിക്കുകയാണ്.

കണക്കുകള്‍ കഥ പറയുമ്പോള്‍
രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കൊച്ചി സര്‍വകലാശാലയിലെ  24 എന്‍ജിനിയ റിങ് കോളജുകളിലെ 2008-09 വര്‍ഷത്തെ ബിടെക്  ശരാശരി വിജയം 40.11%. 2009-10ല്‍ 40.73%. കഴിഞ്ഞ വര്‍ഷത്തെ വിജയത്തില്‍ വര്‍ധ നയുണ്ട്- 41.96%!

കഴിഞ്ഞ വര്‍ഷത്തെ ഫലം മാത്രം പരിശോധിക്കാം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ച കോളജില്‍ വിജയം 60.66%. ആകെയുള്ള 21 കോളജുകളില്‍ എട്ടെണ്ണത്തില്‍ വിജയം 40 ശതമാനത്തില്‍ താഴെ.

കൊച്ചി സര്‍വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരത്തുള്ള ഒരു കോളജിലെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിജയം 19.02%, 20.42%, 17.84% എന്നിങ്ങനെയാണ്. താരതമ്യേന ഏറ്റവും എളുപ്പമുള്ള ബിടെക് കോഴ്സ് ആയ കംപ്യൂട്ടര്‍ സയന്‍സില്‍ ഇവിടെ കഴിഞ്ഞ വര്‍ഷം ജയിച്ചത് 11.59% മാത്രം. 69 പേരില്‍  എട്ടുപേര്‍ കടമ്പ കടന്നു! ഐടി യില്‍ 18.18%.  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ 23.94%. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ 17.46%.

മറ്റൊരു കോളജില്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ പരീക്ഷയെഴുതിയ 60 പേരില്‍ ജയിച്ചത് ഏഴുപേര്‍. വിജയം 11.67%.   കേരള സര്‍വകലാശാല  താരതമ്യേന ഭേദമാണ്. തിരുവനന്തപുരം എന്‍ജിനിയിറിങ് കോളജില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയം 85.27%. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ 24.26%, 26.15%, 27.27% എന്നിങ്ങനെ വിജയശതമാനമുള്ള കോളജുകളും സര്‍വകലാശാലയിലുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ 2008ല്‍ പരീക്ഷയെഴുതിയ 1422 പേരില്‍ 954 വിജയിച്ചു. 2009ല്‍ പരീക്ഷയെഴുതിയത് 1186. വിജയിച്ചത് 839. 2010ല്‍ പരീക്ഷയെഴുതിയത് 1555; വിജയിച്ചത് 1086. 2011ല്‍ പരീക്ഷ യെഴുതിയത് 1423; വിജയിച്ചത് 940. എംജി സര്‍വകലാശാലയിലെ വിജയശതമാനം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2009ല്‍ ആകെ പരീക്ഷ എഴുതിയത് 6326; ജയിച്ചത് 3702 (58.52%). 2010ല്‍ പരീക്ഷ എഴുതിയ 6380 പേരില്‍ 3650 പേര്‍ ജയിച്ചു (57.21%). 2011ല്‍ പരീക്ഷ എഴുതിയത് 6812. ജയിച്ചത് 3365 (49.39%).

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓട്ടോമൊബീല്‍ എന്‍ജിനിയിറിങില്‍ ചില കോളജുകളുടെ എട്ടാം സെമസ്റ്റര്‍ വിജയശതമാനം 12%, 23% എന്നിങ്ങനെയാണ്. ഒരു സ്വകാര്യ കോളജില്‍ പരീക്ഷയെഴുതിയ 41 പേരില്‍ ജയിച്ചത് അഞ്ചുപേര്‍ മാത്രം. മെക്കാനിക്കല്‍ എന്‍ജിനിയറി ങില്‍ വിജയം 13 മുതല്‍ 32 വരെ ശതമാനം. ഒരു കോളജില്‍ പരീക്ഷ യെഴുതിയ 61 പേരില്‍ 53 പേരും തോറ്റു. 18 കോളജുകളില്‍ ഇത്തവ ണത്തെ അവസാനസെമസ്റ്റര്‍ ഫലം നോക്കുമ്പോള്‍ 28 ബ്രാഞ്ചുകളിലെ ഫലം 40 ശതമാനത്തില്‍ താഴെയാണ്. വ്യക്തമായി പറഞ്ഞാല്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കോളജുകളില്‍ പരീക്ഷയെഴുതിയ 2859 കുട്ടികള്‍ എട്ടാംസെമസ്റ്റര്‍ തോറ്റു.

ആര്‍ട്സ്, കൊമേഴ്സ് ബിരുദങ്ങളിലേതുപോലെ സര്‍വകലാശാലകള്‍ ബിടെക് റിസല്‍റ്റ് സമാഹരിച്ച് പുറത്തുവിടാത്തതിനാല്‍ ഈ യാഥാര്‍ ഥ്യങ്ങള്‍ ആരും അറിയുന്നില്ല. സപ്ളിമെന്ററിയിലും വിജയശതമാനം നന്നേ കുറവാണ്. ഭൂരിഭാഗം കുട്ടികളും താല്‍ക്കാലികജോലിക്കു കയറിയ ശേഷം ആരുമറിയാതെ സപ്ളിമെന്ററി എഴുതിയെടുക്കുക യാണ്.

കൂട്ടത്തോല്‍വി എന്തുകൊണ്ട്? 
കേരളത്തില്‍ ബിടെകിനു ചേരാനുള്ള യോഗ്യത പ്ളസ്ടുവിന് 50% മാര്‍ക്ക് ആണ്. അത് മാത്സിനും ഫിസിക്സിനും കെമിസ്ട്രിക്കും വെവ്വേറെ വേണം. പിന്നെ എല്ലാം ഈസിയാണ്-എന്‍ട്രന്‍സ് പരീക്ഷ യില്‍ 960ല്‍ 10 മാര്‍ക്കെങ്കിലും മതി.

തമിഴ്നാട്ടിലും കര്‍ണാടകയിലും മറ്റും യോഗ്യതാപരീക്ഷയില്‍ മാത്സി നും ഫിസിക്സിനും കെമിസ്ട്രിക്കും മൊത്തം 45% മാര്‍ക്കുള്ളവര്‍ക്ക് ബിടെക്കിനു ചേരാനാവും. മാത്സിന് 45% മാര്‍ക്കില്ലാത്തവര്‍ക്കും എന്‍ജിനിയറിങ്ങിനും ചേരാമെന്നു സാരം. എന്‍ട്രന്‍സിന്റെ മിനിമം മാര്‍ക്ക് എന്ന കടമ്പയുമില്ല. എങ്ങനെയെങ്കിലും ബിടെക് സീറ്റ് തരപ്പെടുത്തുന്നവര്‍, പിന്നീട് പരീക്ഷയെ നേരിടുമ്പോഴാണ് സത്യം മനസിലാക്കുക.  ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി 45 തിയറി പേപ്പറുകളും 10 പ്രാക്ടിക്കല്‍ പരീക്ഷകളും പാസാവണം. രണ്ടിലും കൂടി 50% മാര്‍ക്കുനേടിയാലേ വിജയിക്കു. ഒാരോ വിഷയത്തിനും സെക്ഷനല്‍ മാര്‍ക്ക് 50 ആണ്. ഇതില്‍ 25 മാര്‍ക്ക് ക്ളാസ് ടെസ്റ്റിനും 15 അസൈന്‍ മെന്റിനും 10 ഹാജറിനും. ഒരു റഗുലര്‍ വിദ്യാര്‍ഥിക്ക് ഇൌ മാര്‍ക്കത്രയും നേടുക ബുദ്ധിമുട്ടല്ല.

ദേശീയ തലത്തില്‍ ഹയര്‍സെക്കന്‍ഡറി കഴിഞ്ഞ് 15% വിദ്യാര്‍ഥികളാണ് ബിടെക്കിനു ചേരുന്നതെങ്കില്‍ കേരളത്തില്‍ യോഗ്യതാമാര്‍ക്ക് നേടുന്നവരില്‍ 45% എന്‍ജിനിയറിങ് തിരഞ്ഞെടുക്കുന്നു. ഇൌ വര്‍ഷം 1,06,071 കുട്ടികളാണ് കേരള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ യോഗ്യത നേടിയത് 77,510 പേര്‍. 480 വീതം മാര്‍ക്കുള്ള മാത്സ്, സയന്‍സ് പേപ്പറുകള്‍ക്കു മിനിമം മാര്‍ക്കായ 10 പോലും നേടാനാവാ തെയാണ് 28,516 കുട്ടികള്‍ പുറത്തുപോയത്. ഒരു പേപ്പറില്‍ മൂന്നു ചോദ്യം ശരിയാക്കിയാല്‍ 12 മാര്‍ക്കു ലഭിക്കുമെന്നോര്‍ക്കണം.

അതേസമയം, സംസ്ഥാനത്ത് ആകെ എന്‍ജിനിയറിങ് സീറ്റുകള്‍ 54,659 ആണ്. 121 സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 40,720 സീറ്റുണ്ട്.  ഒന്‍പത് സര്‍ക്കാര്‍ കോളജുകളിലായി 2853 സീറ്റും. എയ്ഡഡ് കോളജുകളില്‍ 1520, കാര്‍ഷിക സര്‍വകലാശാലയില്‍ 76, 14 സര്‍ക്കാര്‍ അംഗീകൃത കോളജുകളിലും സര്‍വകലാശാല കേന്ദ്രങ്ങളിലുമായി 4474, 23 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലായി 6465 സീറ്റുമുണ്ട്. (എല്‍ബിഎസിന്റെ കീഴില്‍ രണ്ടു കോളജുകളിലായി 720, ഐഎച്ച്ആര്‍ഡിയുടെ ഒന്‍പതു കോളജുകളിലായി 2070, സഹകരണ മേഖലയിലെ കേപ്പിന്റെ നിയന്ത്രണത്തിലുള്ള ഏഴു കോളജുകളിലായി 2295, കെഎസ്ആര്‍ടിസിയുടെ കോളജില്‍ 420).

പഠിക്കലും പഠിപ്പിക്കലും ഒരുമിച്ച്
വിജയം കുറയാന്‍ മറ്റൊരു പ്രധാന കാരണം യോഗ്യരായ അധ്യാപ കരുടെ അപര്യാപ്തതയാണ്. 2011 ജനുവരി 18ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗ്ധ സമിതി കേരളത്തിലെ സ്വശ്രയ കോളജുകളില്‍ പരിശോധന നടത്തി കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതു വ്യക്തമാക്കുന്നു. എംഎസ്സി, എംസിഎ ബിരുദധാ രികളും ബിടെക് ബിരുദം മാത്രമുള്ളവരും എന്‍ജിനിയറിങ്ങിനു ക്ളാസെടുക്കുന്നതായി സമിതിയുടെ പരിശോധനയില്‍ കണ്ടെത്തി.  എംടെക്ക് കോഴ്സ് പഠിക്കുന്നവര്‍ അതേ കോളജില്‍ ബിടെക് വിദ്യാര്‍ഥി കള്‍ക്കു ക്ളാസെടുക്കുന്ന സംഭവങ്ങളും ഏറെയുണ്ട്. അധ്യാപക നിയമത്തിനു യോഗ്യാതാ പരീക്ഷ ഏര്‍പ്പെടുത്തണമെന്നതായിരുന്നു സമിതിയുടെ ശുപാര്‍ശകളില്‍ പ്രധാനം.

ബാക്ക് പേപ്പര്‍ സിന്‍ഡ്രോം 
മലയാളി ചെറുപ്പക്കാര്‍ക്കിടയില്‍ ഇൌയിടെ വ്യാപകമായി കണ്ടുവരുന്ന മാനസികരോഗത്തിന്റെ പേരാണിത്. പ്രത്യേകിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്കിടയില്‍. പരീക്ഷ പാസാവാന്‍ കഴിയാത്തതുമൂലമുള്ള മാനസികസമ്മര്‍ദത്തെത്തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ചെറുപ്പക്കാര്‍. ആഴ്ചയിലൊരാളെങ്കിലും ബാക്ക്പേപ്പര്‍ സിന്‍ഡ്രോമു മായി എത്താറുണ്ടെന്ന്  മാനസികാരോഗ്യ വിദഗ്ധനായ ഡോ.സി.ജെ.ജോണ്‍ പറയുന്നു.

പരാജയങ്ങള്‍ അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമ്മള്‍. പരീക്ഷയില്‍ പലവട്ടം തോല്‍ക്കുന്ന വിദ്യാര്‍ഥി കൂട്ടുകാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നു. മാനസികസമ്മര്‍ദം വളരുന്നു. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ പുതിയ വഴികള്‍ തേടുന്നു.

മറ്റു പല തരം കഴിവുകളുമുള്ള വിദ്യാര്‍ഥികളാണ് ഇങ്ങനെ ചേരാത്ത കോഴ്സിനു കയറി ഭാവി നശിപ്പിക്കുന്നത്. ഏറ്റവും മികച്ച വിദ്യാര്‍ഥിക ള്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുന്നുള്ളൂ എന്നതിനാല്‍ മെഡിക്കല്‍ കോഴ്സുകളുടെ കാര്യത്തില്‍ ഈ പ്രശ്നം അത്ര ഗൌരവമുള്ളതല്ല. പലപ്പോഴും രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബിടെകിനു ചേരുന്നവര്‍ രണ്ടാമത്തെ വര്‍ഷം മുതല്‍ ഇതു തങ്ങള്‍ക്കു സാധിക്കി ല്ലെന്നു തിരിച്ചറിയുന്നതായി ഡോ. സി.ജെ. ജോണ്‍ പറയുന്നു.

എന്‍ജിനിയറിങ് കോഴ്സ് കംപ്ളീറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുമായി എന്‍ജിനിയറാണ് എന്ന അവകാശവാദവുമായി ചിലര്‍ ഒളിച്ചുകളിക്കുന്നു. പ്ളസ്ടു യോഗ്യത കാണിച്ച് ചില കോള്‍ സെന്ററുകളിലും മറ്റും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനുള്ള ശ്രമവും വ്യാപകമാണ്.

മറ്റു ചിലര്‍ സമ്മര്‍ദം താങ്ങാനാകാതെ ലഹരിയുടെ ലോകത്തേക്കു പോകുന്നു. 25 ബാക്ക് പേപ്പര്‍ വരെ എഴുതിയെടുക്കാനുളള വിദ്യാര്‍ഥികളുണ്ട്. അത്തരം വിദ്യാര്‍ഥികള്‍ ഇതുമുഴുവന്‍ എഴുതിയെടുക്കാന്‍ നാലുവര്‍ഷമെങ്കിലും എടുക്കും. കുറ്റകൃത്യങ്ങളിലേയ്ക്കു തിരിയുന്ന ബിടെക് വിദ്യാര്‍ഥികളുടെ ചരിത്രം പരിശോധിച്ചാലും ബാക്ക്പേപ്പര്‍ പ്രശ്നം കണ്ടെത്താം.

എന്തു ചെയ്യണം നമ്മള്‍? 
ഓരോ വര്‍ഷവും കാല്‍ലക്ഷത്തോളം കുട്ടികള്‍ പരാജയപ്പെടുന്ന ഒരു കോഴ്സ് ഇങ്ങനെ നടത്തിക്കൊണ്ടുപോകുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സര്‍ക്കാരും വിദ്യാഭ്യാസ ചിന്തകരു മാണ്.

എന്‍ജിനിയറിങ് കോഴ്സിനു യോഗ്യരായവരെ തിരഞ്ഞെടുക്കുന്ന തിലെ പിഴവുകള്‍ തിരുത്തുകയാണ് ആദ്യം വേണ്ടത്. പ്ളസ്ടുവിന് 50% മാര്‍ക്കും എന്‍ട്രന്‍സില്‍ 10 മാര്‍ക്കും ഉണ്ടെങ്കില്‍ ചേരാവുന്ന കോഴ്സ് ആണ് ബിടെക് എങ്കില്‍ അതിന്റെ സിലബസ് അത്രത്തോളം ലളിത മാക്കണം. അല്ലെങ്കില്‍ യോഗ്യതാനിബന്ധനകള്‍ കര്‍ശനമാക്കണം.

ശരിയായ കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് ചെറിയ ക്ളാസുകളില്‍ തന്നെ പരിശീലനം നല്‍കണം.
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടുനയിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം ലഭിക്കണം.
ഹയര്‍സെക്കന്‍ഡറിയില്‍ കണക്ക്, സയന്‍സ് ഗ്രൂപ്പില്‍ ചേരാന്‍ നിര്‍ബന്ധിക്കും മുന്‍പ് അവരുടെ കഴിവും താല്‍പര്യവും അധ്യാപ കരോടു കൂടി ചോദിച്ച് മനസിലാക്കാന്‍ രക്ഷിതാക്കളെ ബോധവല്‍ ക്കരിക്കണം.

ബിടെകിനു ചേര്‍ന്നുകഴിഞ്ഞ് ബാക്പേപ്പര്‍ ഉള്ളവരെ പ്രത്യേകം പരിശീലിപ്പിച്ച് അതു പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കാന്‍ കോളജുകളും സര്‍വകലാശാലകളും പദ്ധതി തയാറാക്കണം. അതിനു കഴിയാത്തവരെ വര്‍ഷം നഷ്ടപ്പെടാത്ത വിധം മറ്റു കോഴ്സുകളിലേയ്ക്കു മാറാന്‍ സാഹചര്യമൊരുക്കണം.

എന്‍ജിനിയറിങ് കോളജുകളില്‍ യോഗ്യരായ അധ്യാപകരെ മാത്രം നിയമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പഠനസൌകര്യങ്ങളെക്കുറിച്ച് സര്‍വകലാശാലകള്‍  കൃത്യമായ അന്വേഷണം നടത്തണം. പതിവായി വിജയശതമാനം കുറഞ്ഞ കോളജുകളുടെ കാര്യത്തില്‍ ഇടപെട്ട് പരിഹാരനടപടികളെടുക്കണം.

കുടുംബത്തിന്റെ ദുരഭിമാനം 
എന്‍ജിനിയറിങ് പൂര്‍ത്തിയായാല്‍ കിട്ടാന്‍ പോകുന്ന ആറക്കശമ്പളത്തെക്കുറിച്ചു മാത്രമാണ് രക്ഷിതാക്കള്‍ ചിന്തിക്കുന്നത്. പിന്നെ കുടുംബത്തിന്റെ നിലയും വിലയും. മകന്‍ഡിഗ്രിക്കു പഠിക്കുകയാണെന്നു പറഞ്ഞാല്‍ കിട്ടാത്ത അഭിമാനം മകന്‍ ബിടെകിനു പഠിക്കുന്നു എന്നു പറയുമ്പോഴുണ്ടാകുന്നു. സ്വന്തം കുട്ടിക്ക് അതിനു സാധിക്കുമോ എന്ന് അവരാരും ആലോചിക്കുന്നില്ല. പ്രതിസന്ധി ബോധ്യമായാല്‍പോലും എങ്ങനെയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കാനാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുക.

മറ്റൊരു വിഭാഗം രക്ഷിതാക്കള്‍ കോഴ്സിനെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ കാര്യമായ അറിവില്ലാത്ത പാവപ്പെട്ടവരാണ്. കുട്ടി എന്‍ട്രന്‍സില്‍ യോഗ്യത നേടി എന്നതുകൊണ്ടുമാത്രം ബിടെക്കിനു വിടുന്ന വര്‍. മൂന്നു ചോദ്യങ്ങള്‍ക്കു മാത്രം ശരിയുത്തരം എഴുതിയാല്‍ പോലും യോഗ്യത നേടാവുന്ന പരീക്ഷയായി എന്‍ട്രന്‍സ് മാറിയിരിക്കുന്നു എന്ന് അവര്‍ അറിയുന്നില്ല. കേരളത്തില്‍ അധികമാരും തുറന്നുപറയാ ത്ത വലിയ സാമൂഹികപ്രശ്നമാണിതെന്നു മാനസികാരോഗ്യ വിദഗ്ധ നായ ഡോ. സി.ജെ. ജോണ്‍  ചൂണ്ടിക്കാട്ടുന്നു. കാല്‍ലക്ഷത്തോളം യുവജനങ്ങളുടെ സേവനമാണ് രാഷ്ട്രത്തിന് നഷ്ടപ്പെടുന്നത്. സത്യം പറഞ്ഞാല്‍ യുവജനശേഷിഹത്യ. ആയിരക്കണക്കിന് യുവമനസുകളെയാണ് നാം സമ്മര്‍ദ്ദങ്ങളിലേയ്ക്കു തള്ളിവിടുന്നത്. കൊടുംപാപം.