Monday, November 5, 2012

മോഹനനെ മുഖത്തടിച്ചത് പ്രകോപനമായി14 Aug 2012


കോഴിക്കോട്: സി.പി.എമ്മിന് ഭീഷണിയായി മാറിയ ടി.പി. ചന്ദ്രശേഖരനെ ഇല്ലാതാക്കാനുള്ള തീരുമാനം അതിവേഗം നടപ്പാക്കിയത് പാര്‍ട്ടിനേതാക്കള്‍ക്കുണ്ടായ പ്രകോപനമാണെന്ന് അന്വേഷണസംഘം. സി.പി.എം. ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി. മോഹനനെ ആര്‍.എം.പി.ക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനിടെ സംഘര്‍ഷമുണ്ടായതുമാണ് പ്രധാന പ്രകോപനമായി കുറ്റപത്രത്തില്‍ പറയുന്നത്.
2009-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയും അന്ന് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ പി. മോഹനനെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ എടച്ചേരി പോലീസ് കേസ്സെടുത്തിട്ടുമുണ്ട്. പിന്നീട് ഒഞ്ചിയം രക്തസാക്ഷിദിനം വന്‍പരിപാടിയായി നടത്തിയതും 2012 ഫിബ്രവരിയില്‍ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനിടെ സംഘര്‍ഷത്തിനിടയാക്കിയതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചു.

ടി.പി. ചന്ദ്രശേഖരന്‍വധ ഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടണം: ആര്‍.എം.പി


SEP 05 2012
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എമ്മിന്റെ ഉന്നതനേതാക്കളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആര്‍.എം.പി. സെക്രട്ടറി എന്‍. വേണു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ജയിലിലടയ്ക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു

സി.പിഎമ്മിന്റെ ഉന്നതനേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിച്ച കൊലപാതകമാണ് ടി.പിയുടെത്. കേസില്‍ സി.പി.എമ്മിന്റെ പങ്ക് പകല്‍പോലെ വ്യക്തമായിട്ടും തങ്ങള്‍ക്കു പങ്കില്ലെന്ന് പറയുകയും മറുവശത്ത് പ്രതികളെ സംരക്ഷിക്കാന്‍ കോടികള്‍ പിരിച്ച് കേസ് നടത്തുകയുമാണവര്‍. പാര്‍ട്ടിക്കുള്ളില്‍ അന്വേഷണക്കമ്മീഷനെ വെക്കും എന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. അത് എങ്ങും എത്തിയില്ല. കേസ് അട്ടിമറിക്കാനുള്ള സംഘടിതശ്രമമാണ് കഴിഞ്ഞ നാലുമാസമായി സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അന്വേഷണഉദ്യോഗസ്ഥരുടെആത്മവീര്യം കെടുത്തുകയും ചെയ്യുകയാണവര്‍ -വേണു പറഞ്ഞു.

ടി.പി. വധക്കേസ് സംസ്ഥാനസര്‍ക്കാര്‍ അതിജാഗ്രതയോടുകൂടിയാണ് കൈകാര്യം ചെയ്തത്. രാഷ്ട്രീയമായി ഒട്ടേറേ വെല്ലുവിളികളുണ്ടായിട്ടും പോലീസിന് അന്വേഷണത്തില്‍ പൂര്‍ണസ്വാതന്ത്ര്യം സംസ്ഥാനസര്‍ക്കാര്‍ നല്‍കി. വിന്‍സെന്‍ എം.പോളിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധതയോടെ പ്രവര്‍ത്തിച്ചു -വേണു പറഞ്ഞു. 

കെ.എസ്. ഹരിഹരന്‍, കെ.കെ. കുഞ്ഞിക്കണാരന്‍, എന്‍.പി. ഭാസ്‌കരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, October 28, 2012

റിലയന്‍സ് പിണങ്ങി; ജയ്പാല്‍ റെഡ്ഡിക്കു വകുപ്പു പോയി


കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിയില്‍ ജയ്പാല്‍ റെഡ്ഡിക്കു പെട്രോളിയം മന്ത്രാലയം നഷ്ടപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖലകളിലൊന്നായ റിലയന്‍സുമായി രണ്ടു വര്‍ഷമായി ജയ്പാല്‍ റെഡ്ഡി പോരാടുകയായിരുന്നു. എന്നാല്‍, ഒടുവില്‍ റിലയന്‍സ് തന്നെ വിജയിച്ചിരിക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ മണിശങ്കര്‍ അയ്യര്‍ക്കും ഇതുപോലെ ഒഴിയേണ്ടിവന്നിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ മുരളി ദേവ്റയായിരുന്നു പെട്രോളിയം മന്ത്രി. അദ്ദേഹം റിലയന്‍സിന്റെ മുകേഷ് അംബാനിയുമായി കൂടുതല്‍ സൌഹൃദത്തിലായതിനെത്തുടര്‍ന്നായിരുന്നു മാറ്റിയത്.

ജയ്പാല്‍ റെഡ്ഡി പെട്രോളിയം മന്ത്രിയായി സ്ഥാനമേറ്റത് 2011 ജനുവരിയിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അന്നുമുതല്‍ പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്താനായി മന്ത്രാലയത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ആന്ധ്രാതീരത്തു കെ. ജി ഡി 6 ഗ്യാസ് ബ്ളോക്കില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കണം എന്നായിരുന്നു റിലയന്‍സിന്റെ വാദം. എന്നാല്‍, ജയ്പാല്‍ റെഡ്ഡി ഇതിനു വഴങ്ങിയില്ല. 2010ല്‍ കേന്ദ്രമന്ത്രിസഭയുടെ ഉപസമിതി കൈക്കൊണ്ട തീരുമാനപ്രകാരം 2014 ഏപ്രില്‍വരെ വില പുതുക്കേണ്ടെന്ന നിലപാടില്‍ത്തന്നെ ജയ്പാല്‍ റെഡ്ഡി ഉറച്ചുനിന്നു.

റിലയന്‍സ് പക്ഷേ ഇതിനു പകരം ചെയ്തത് കെ. ജി ബേസില്‍നിന്നുള്ള ഉല്‍പാദനം കുറയ്ക്കുകയായിരുന്നു. പ്രതിദിനം 54 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്ററിനു പകരം 27.5ലേക്ക് ഉല്‍പാദനം കുറഞ്ഞപ്പോള്‍ പെട്രോളിയം മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വാതക ഉല്‍പാദനത്തില്‍ വരുന്ന കുറവ് രാജ്യത്തെ ഊര്‍ജ ഉല്‍പാദനത്തിലും കുറവു വരുത്തും. ഇതനുസരിച്ചു 45,000 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാരിനു നഷ്ടം വരുന്നത്.

നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുകേഷ് അംബാനി പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. കേന്ദ്രമന്ത്രിസഭാ ഉപസമിതിക്കു മുന്‍പാകെ ഈ വിഷയം വീണ്ടും വന്നു. ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിനു വിടാന്‍ സമിതി തീരുമാനിച്ചു. അറ്റോര്‍ണി ജനറല്‍ പക്ഷേ ഉപദേശിച്ചത് ഇതു നിയമവിഷയമല്ലെന്നും നയപരമായ തീരുമാനമെടുക്കണം എന്നുമായിരുന്നു.

ഈ തര്‍ക്കം നിലനില്‍ക്കെത്തന്നെ കെ. ജി ഡി 6 ബ്ളോക്കിന്റെ ഒാഡിറ്റ് കണ്‍ട്രോളര്‍ ആന്‍ഡ് ഒാഡിറ്റര്‍ ജനറലിനെ ഏല്‍പ്പിക്കാന്‍ ജയ്പാല്‍ റെഡ്ഡി തീരുമാനിച്ചത് റിലയന്‍സിന്റെ കടുത്ത എതിര്‍പ്പിനു കാരണമായി. സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ സിഎജി ഒാഡിറ്റിങ് നടത്തേണ്ടതില്ലെന്നായി റിലയന്‍സ്. എന്നാല്‍, ഉല്‍പാദന പങ്കാളിത്ത കരാര്‍പ്രകാരം സിഎജി ഒാഡിറ്റ് ആകാമെന്നായിരുന്നു ജയ്പാല്‍ റെഡ്ഡിയുടെ നിലപാട്.

പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം സംബന്ധിച്ചു നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജയ്പാല്‍ റെഡ്ഡി തീരുമാനിച്ചത് ഈ സമയത്താണ്. കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ ഇടയാക്കിയ പല കാരണങ്ങളിലൊന്ന് ഈ തീരുമാനമായിരുന്നു. ഒരു കുടുംബത്തിന് ഒരു വര്‍ഷം സബ്സിഡി നിരക്കില്‍ ആറ് സിലിണ്ടര്‍ എന്ന പരിധി മാറ്റാന്‍ അടുത്തകാലത്തു സോണിയ ഗാന്ധിതന്നെ നിര്‍ദേശം നല്‍കിയതായി കേട്ടിരുന്നു. ഇത് ഒന്‍പതായി നിജപ്പെടുത്താന്‍ ഉടന്‍ പ്രഖ്യാപനം വന്നേക്കും.

ഏതായാലും, അഴിച്ചുപണിയില്‍ ജയ്പാല്‍ റെഡ്ഡിയെ മാറ്റി. പുതിയ മന്ത്രി വീരപ്പ മൊയ്ലിയുടേതാണ് അടുത്ത ഊഴം. കേന്ദ്ര ഊര്‍ജ, പെട്രോളിയം മന്ത്രാലയങ്ങള്‍ റിലയന്‍സിന്റെ സ്വാധീനത്തിലാണെന്നതു പരസ്യമായ രഹസ്യമാണ്

Saturday, September 15, 2012

സിബിഎസ്ഇ പ്രൈമറി അധ്യാപകര്‍ക്ക് 10000 രൂപ ശമ്പളം നല്‍കണം: ഹൈക്കോടതി


manorama Story Dated: Saturday, September 15, 2012 2:5 hrs IST 


കൊച്ചി . സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മാന്യവും നീതിയുക്തവുമായ ശമ്പളം ഉടന്‍ നല്‍കിത്തുടങ്ങണമെന്നു ഹൈക്കോടതി. ശമ്പളക്കാര്യത്തില്‍ അധ്യാപകരെ വഞ്ചിക്കുന്ന മാനേജ്മെന്റുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്ത് സ്കൂളുകളുടെ എന്‍ഒസി പിന്‍വലിക്കണം. ശമ്പളവര്‍ധന 'കില്ലര്‍ ഡോസ് ആകാതിരിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ക്കു ഫണ്ട് നല്‍കുന്നതും പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവു വഹിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി വ്യവസ്ഥ സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെയാണ് കോടതി ശമ്പളവിഷയം പരിഗണിച്ചത്. അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മിനിമം 20,000 രൂപയും ഹൈസ്കൂളില്‍ 15,000 രൂപയും പ്രൈമറി-മിഡില്‍സ്കൂള്‍ തലത്തില്‍ 10,000 രൂപയും തല്‍ക്കാലം നല്‍കണം. ക്ളാര്‍ക്കുമാര്‍ക്ക് 6000 രൂപയും ലാസ്റ്റ് ഗ്രേഡില്‍ 4500 രൂപയും നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുതുക്കിയ ശമ്പളം നിശ്ചയിക്കുന്നതു വരെയാണ് ഈ ഇടക്കാല വേതനം.

അധ്യാപകര്‍ക്കു കുറഞ്ഞ ശമ്പളം നല്‍കിയിട്ടു കൂടിയ തുക നല്‍കുന്നതായി രേഖയുണ്ടാക്കുന്ന മാനേജ്മെന്റുകളുടെ തന്ത്രത്തെക്കുറിച്ച് ഒട്ടേറെ കത്തുകള്‍ കോടതിക്കു കിട്ടിയതായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പല സ്കൂളിലും ശമ്പളം തുച്ഛമാണ്. ചിലേടങ്ങളില്‍ മാനേജ്മെന്റ് സമീപ ബാങ്കുകളില്‍ അധ്യാപകരുടെ പേരില്‍ അക്കൌണ്ട് തുടങ്ങുകയും പ്രിന്‍സിപ്പല്‍മാര്‍ അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രീതിയുണ്ട്. അക്കൌണ്ടില്‍ വന്‍തുക നിക്ഷേപിച്ച ശേഷം അധ്യാപകര്‍ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തുക മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍ പിന്‍വലിക്കുകയും കുറഞ്ഞ തുക അധ്യാപകര്‍ക്കു നല്‍കുകയുമാണു ചെയ്യുന്നത്.

അധ്യാപകരുടെ ബാങ്ക് അക്കൌണ്ട് പ്രിന്‍സിപ്പല്‍മാരോ എജന്റുമാരോ പ്രവര്‍ത്തിപ്പിക്കാനോ, അധ്യാപകരുടെ ചെക്ക്ബുക്ക് സ്കൂളുകളില്‍ സൂക്ഷിക്കാനോ പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ 20(3) ചട്ടപ്രകാരവും സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥയനുസരിച്ചും അധ്യാപകര്‍ക്കു ശമ്പളവും അലവന്‍സും നല്‍കാന്‍ മാനേജ്മെന്റിനു ബാധ്യതയുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ക്കു മിനിമം 15,000 രൂപയും ലാസ്റ്റ് ഗ്രേഡുകാര്‍ക്ക് പതിനായിരത്തിലേറെയും കിട്ടുന്നുണ്ട്.

കേരള സിലബസിലുള്ള അണ്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു ഹെഡ്മാസ്റ്റര്‍, എച്ച്എസ്എ, പ്രൈമറി ടീച്ചര്‍ തസ്തികയില്‍ യഥാക്രമം 7000, 6000, 5000 എന്നിങ്ങനെ മിനിമം വേതനം നിശ്ചയിച്ചതു പുതുക്കുന്ന കാര്യം പരിഗണനയിലാണെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍ അറിയിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസാവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ശമ്പള വ്യവസ്ഥയും ബാധകമാവില്ലെന്നു ചില മാനേജ്മെന്റുകള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥ വിദ്യാഭ്യാസാവകാശ നിയമം വരുംമുന്‍പേ നിലവിലുള്ളതാണെന്നു കോടതി പറഞ്ഞു. ശമ്പളവര്‍ധനയുടെ കനത്ത ബാധ്യത നേരിടാന്‍ കനത്ത ഫീസ് ഏര്‍പ്പെടുത്തുന്നതു കുട്ടികള്‍ വിട്ടുപോകാന്‍ ഇടയാക്കുമെന്നു മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍, നിലവിലുള്ള സ്കൂളുകള്‍ക്കു സഹായം നല്‍കുക വഴി, വിദ്യാഭ്യാസാവകാശ നിയമപ്രകാരം നിശ്ചിതദൂരത്തിനിടെ സിബിഎസ്ഇ സ്കൂള്‍ തുടങ്ങുന്നതിന്റെ വന്‍ബാധ്യത സര്‍ക്കാരിന് ഒഴിവാക്കാമെന്നു കോടതി പറഞ്ഞു. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ എല്ലാ മേഖലയിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചി . സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കിട്ടാന്‍ മലയാളപഠനം
കൊച്ചി . സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കിട്ടാന്‍ മലയാളപഠനം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. മിനിമം മൂന്നേക്കര്‍ ഭൂമിയും 300 കുട്ടികളും കുട്ടികള്‍ക്ക് ആധാര്‍ നമ്പറും വേണമെന്ന വ്യവസ്ഥകളും ഒഴിവാക്കി. ഐസിഎസ്ഇ/സിബിഎസ്ഇ വ്യവസ്ഥകള്‍ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കണം. ഗ്രാമങ്ങളില്‍ സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാരസമീപനം പുലര്‍ത്തണമെന്നു ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട നിബന്ധനകള്‍ അപ്രായോഗികമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിലെ പാഠ്യപദ്ധതി നിശ്ചയിക്കുന്നത് എന്‍സിഇആര്‍ടിയാണ്. സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നു സ്ഥലം മാറിവരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലും മറ്റും മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കാനാവില്ല.

മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്ന വ്യവസ്ഥ നഗരങ്ങളില്‍ പ്രായോഗികമല്ല. സിബിഎസ്ഇ/ഐസിഎസ്ഇ വ്യവസ്ഥയില്‍ പറയുന്നപ്രകാരം ഒന്നോ രണ്ടോ ഏക്കറില്‍ ബഹുനില മന്ദിരം നിര്‍മിച്ച് കളിസ്ഥലത്തിനും മറ്റും തുറസായ സ്ഥലം ലഭ്യമാക്കുകയെന്നതാണു പ്രയോഗികം. നഗരങ്ങളില്‍ സെന്റിന് അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെയാണു വില. ആദ്യഘട്ട അഫിലിയേഷന്‍ ആവശ്യമായി വരുന്ന മിഡില്‍സ്കൂള്‍ തലത്തില്‍ 300 കുട്ടികള്‍ വേണമെന്ന വ്യവസ്ഥയും അപ്രായോഗികമാണ്. അതുപോലെ, കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിക്കാനാവില്ല.

കാര്‍ഡുള്ളവരോടു ഹാജരാക്കാന്‍ പറയുന്നതിനൊപ്പം, കാര്‍ഡില്ലാത്ത കുട്ടികളെയും കുടുംബത്തെയും ആധാര്‍ റജിസ്ട്രേഷന്‍ എടുപ്പിക്കുന്ന കാര്യം പിന്നീടു പരിഗണിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. 2011 ഒക്ടോബര്‍ ഏഴിലെ സര്‍ക്കാര്‍ ഉത്തരവിലെ ചില വ്യവസ്ഥകള്‍ക്കെതിരെ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ നല്‍കിയതുള്‍പ്പെടെ 47 ഹര്‍ജികള്‍ അനുവദിച്ചാണു കോടതി നടപടി. വ്യവസ്ഥകള്‍ തടഞ്ഞ  സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി.

ഐസിഎസ്ഇ/സിബിഎസ്ഇ ബോര്‍ഡ് നിര്‍ദേശിക്കുന്ന പ്രകാരം വിദ്യാഭ്യാസാവശ്യം, അധ്യാപകര്‍, അടിസ്ഥാന സൌകര്യം ഇവ വിലയിരുത്തി എന്‍ഒസി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേരള സിലബസിലുള്ള സ്കൂളുകള്‍ സമീപത്തുണ്ടോ എന്നു നോക്കാതെ, പരിസരങ്ങളില്‍ മറ്റു സിബിഎസ്ഇ സ്കൂളുകള്‍  ഉണ്ടോ എന്നു നോക്കി വേണം വിദ്യാഭ്യാസാവശ്യം വിലയിരുത്തേണ്ടത്. നഗരങ്ങളില്‍ ആവശ്യത്തിനു സിബിഎസ്ഇ സ്കൂളുകള്‍ ഇല്ലെങ്കില്‍ തലവരിപ്പണം കൂടുമെന്നു കോടതി ചൂണ്ടിക്കാട്ടി.

കേരള സിലബസിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ഒഴിവാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ക്കു തടയിടുന്ന പ്രവണത അപലപനീയമാണെന്നു കോടതി പറഞ്ഞു. കേരള സിലബസിന്റെ നിലവാരം കൂട്ടുകയോ സര്‍ക്കാര്‍ സ്കൂളില്‍ സിബിഎസ്ഇ വിഭാഗം തുടങ്ങുകയോ ആണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സിബിഎസ്ഇ/ഐസിഎസ്ഇ പഠനത്തിന്റെ നിലവാരം മെച്ചമായതിനാല്‍ ഡിമാന്‍ഡ് കൂടുന്നതുമൂലം 900 ലേറെ സിബിഎസ്ഇ സ്കൂളുകളാണു സ്വകാര്യ മേഖലയിലുള്ളത്. സംസ്ഥാനത്തിന്റെ അധികാരം പരിമിതമായാലും, കേരളത്തിലെ സിബിഎസ്ഇ/ഐസിഎസ്ഇ  സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി നിര്‍ബന്ധമാണെന്നും എന്നാല്‍ വ്യവസ്ഥകള്‍ ന്യായവും പ്രായോഗികവുമാകണമെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ സ്കൂള്‍ എന്‍ഒസിക്ക് നിര്‍ബന്ധ മലയാള പഠനം ഉള്‍പ്പെടെ വ്യവസ്ഥകള്‍ റദ്ദാക്കി


Story Dated: Saturday, September 15, 2012 2:5 hrs IST 

manorama
കൊച്ചി . സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കിട്ടാന്‍ മലയാളപഠനം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. മിനിമം മൂന്നേക്കര്‍ ഭൂമിയും 300 കുട്ടികളും കുട്ടികള്‍ക്ക് ആധാര്‍ നമ്പറും വേണമെന്ന വ്യവസ്ഥകളും ഒഴിവാക്കി. ഐസിഎസ്ഇ/സിബിഎസ്ഇ വ്യവസ്ഥകള്‍ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കണം. ഗ്രാമങ്ങളില്‍ സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാരസമീപനം പുലര്‍ത്തണമെന്നു ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട നിബന്ധനകള്‍ അപ്രായോഗികമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിലെ പാഠ്യപദ്ധതി നിശ്ചയിക്കുന്നത് എന്‍സിഇആര്‍ടിയാണ്. സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നു സ്ഥലം മാറിവരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലും മറ്റും മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കാനാവില്ല.

മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്ന വ്യവസ്ഥ നഗരങ്ങളില്‍ പ്രായോഗികമല്ല. സിബിഎസ്ഇ/ഐസിഎസ്ഇ വ്യവസ്ഥയില്‍ പറയുന്നപ്രകാരം ഒന്നോ രണ്ടോ ഏക്കറില്‍ ബഹുനില മന്ദിരം നിര്‍മിച്ച് കളിസ്ഥലത്തിനും മറ്റും തുറസായ സ്ഥലം ലഭ്യമാക്കുകയെന്നതാണു പ്രയോഗികം. നഗരങ്ങളില്‍ സെന്റിന് അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെയാണു വില. ആദ്യഘട്ട അഫിലിയേഷന്‍ ആവശ്യമായി വരുന്ന മിഡില്‍സ്കൂള്‍ തലത്തില്‍ 300 കുട്ടികള്‍ വേണമെന്ന വ്യവസ്ഥയും അപ്രായോഗികമാണ്. അതുപോലെ, കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിക്കാനാവില്ല.

കാര്‍ഡുള്ളവരോടു ഹാജരാക്കാന്‍ പറയുന്നതിനൊപ്പം, കാര്‍ഡില്ലാത്ത കുട്ടികളെയും കുടുംബത്തെയും ആധാര്‍ റജിസ്ട്രേഷന്‍ എടുപ്പിക്കുന്ന കാര്യം പിന്നീടു പരിഗണിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. 2011 ഒക്ടോബര്‍ ഏഴിലെ സര്‍ക്കാര്‍ ഉത്തരവിലെ ചില വ്യവസ്ഥകള്‍ക്കെതിരെ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ നല്‍കിയതുള്‍പ്പെടെ 47 ഹര്‍ജികള്‍ അനുവദിച്ചാണു കോടതി നടപടി. വ്യവസ്ഥകള്‍ തടഞ്ഞ  സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി.

ഐസിഎസ്ഇ/സിബിഎസ്ഇ ബോര്‍ഡ് നിര്‍ദേശിക്കുന്ന പ്രകാരം വിദ്യാഭ്യാസാവശ്യം, അധ്യാപകര്‍, അടിസ്ഥാന സൌകര്യം ഇവ വിലയിരുത്തി എന്‍ഒസി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേരള സിലബസിലുള്ള സ്കൂളുകള്‍ സമീപത്തുണ്ടോ എന്നു നോക്കാതെ, പരിസരങ്ങളില്‍ മറ്റു സിബിഎസ്ഇ സ്കൂളുകള്‍  ഉണ്ടോ എന്നു നോക്കി വേണം വിദ്യാഭ്യാസാവശ്യം വിലയിരുത്തേണ്ടത്. നഗരങ്ങളില്‍ ആവശ്യത്തിനു സിബിഎസ്ഇ സ്കൂളുകള്‍ ഇല്ലെങ്കില്‍ തലവരിപ്പണം കൂടുമെന്നു കോടതി ചൂണ്ടിക്കാട്ടി.

കേരള സിലബസിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ഒഴിവാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ക്കു തടയിടുന്ന പ്രവണത അപലപനീയമാണെന്നു കോടതി പറഞ്ഞു. കേരള സിലബസിന്റെ നിലവാരം കൂട്ടുകയോ സര്‍ക്കാര്‍ സ്കൂളില്‍ സിബിഎസ്ഇ വിഭാഗം തുടങ്ങുകയോ ആണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സിബിഎസ്ഇ/ഐസിഎസ്ഇ പഠനത്തിന്റെ നിലവാരം മെച്ചമായതിനാല്‍ ഡിമാന്‍ഡ് കൂടുന്നതുമൂലം 900 ലേറെ സിബിഎസ്ഇ സ്കൂളുകളാണു സ്വകാര്യ മേഖലയിലുള്ളത്. സംസ്ഥാനത്തിന്റെ അധികാരം പരിമിതമായാലും, കേരളത്തിലെ സിബിഎസ്ഇ/ഐസിഎസ്ഇ  സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി നിര്‍ബന്ധമാണെന്നും എന്നാല്‍ വ്യവസ്ഥകള്‍ ന്യായവും പ്രായോഗികവുമാകണമെന്നും കോടതി പറഞ്ഞു.

Wednesday, August 8, 2012

നെല്ലിയാമ്പതിയിലേക്ക് പോകുന്ന ഇടതു നേതാക്കളുടെ ലിസ്റ്റ് കണ്ടിട്ട് ഒക്കാനമാണ് വരുന്നത്.

 • നെല്ലിയാമ്പതിയിലേക്ക് പോകുന്ന ഇടതു നേതാക്കളുടെ ലിസ്റ്റ് കണ്ടിട്ട് ഒക്കാനമാണ് വരുന്നത്. എളമരം കരീമും വിജയന്‍ കുനിശേരിയും ജോസ് ബേബിയും എ.കെ.ബാലനും ചേര്‍ന്നാണ് ഇനി വനം സംരക്ഷിക്കാന്‍ പോകുന്നത്. !!!

  2009 ലാണ് പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാന്‍ അന്നത്തെ നെന്മാറ ഡി.എഫ്.ഓ ധനേഷ് കുമാര്‍ സര്‍ക്കാരിന് തെളിവുകള്‍ സഹിതം നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 2010 ല്‍ ആദ്യത്തെ തോട്ടം ഏറ്റെടുതപ്പോഴേ തൊഴില്‍ വകുപ്പ് ഉടക്കി. ഇടതുപക്ഷം യോഗം ചേര്‍ന്ന് "ഇനി തോട്ടങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല" എന്ന മുന്നണി നിലപാട് വ്യക്തമാക്കി. വൈക്കം വിശ്വന്റെ പത്രസമ്മേളന വീഡിയോ ഇപ്പോഴും ചാനലുകളില്‍ കണ്ടേക്കും. അതിനു ശേഷം ഒന്നര വര്ഷം ഈ ഫയലുകള്‍ക്ക് മുകളില്‍ ബിനോയ്‌ വിശ്വം നിസ്സഹായനായി അടയിരിക്കുകയായിരുന്നു. നെല്ലിയാമ്പതി മുട്ടകള്‍ വിരിയാനുള്ള രാഷ്ട്രീയ ചൂടിനായി.

  അന്ന് എല്ലാ ദിവസവും ധനേഷിനെ വിളിച്ചു ബുദ്ധിമുട്ടിച്ച ആളാണ്‌ സി.പി.ഐ യുടെ ജില്ലാ സെക്രെട്ടറി വിജയന്‍ കുനിശ്ശേരി. ധനേഷിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബിനോയ്‌ വിശ്വത്തിനെ നിരന്തരം ബുദ്ധിമുട്ടിച്ച ആളുമാണ്. ജോസ് ബേബി അട്ടപ്പാടിയിലെ വനം മാഫിയയെ സഹായിച്ച നിരവധി ഉദാഹരണങ്ങള്‍ വനം ഉദ്യോഗസ്ഥര്‍ പറയും. ആദിവാസി ഭൂമിയും ഭവാനി പുഴയും കയ്യേറി സൈലന്റ് വാലി വനതിനടുത് നിര്‍മ്മിച്ച ട്രീ ടോപ്‌ റിസോര്‍ട്ടിനു സകല ഒത്താശയും ചെയ്തു കൊടുത്തത് ജോസ് ബേബിയാണ്. എളമരം കരീമും ബാലനും എന്ന് മുതലാണ്‌ പരിസ്ഥിതിയുടെ വക്താവായത്??

  വിജയന്‍ കുനിശേരിയും എളമരം കരീമും ഒക്കെ ചിത്രത്തില്‍ വന്നതോടെ എനിക്ക് സംശയം ഇരട്ടിചിട്ടുണ്ട്. ഇനി ഈ മൂവ്മെന്റിനെ അട്ടി മറിക്കാനാണോ? അല്ലാതിരിക്കട്ടെ. നെല്ലിയാമ്പതിയില്‍ വനം വകുപ്പിന്റെ നിലപാട് ആകട്ടെ ഇവര്‍ക്കും. അങ്ങനെയെങ്കില്‍ സ്വാഗതം ചെയ്യാം...
  നേരത്തെ പറഞ്ഞതുപോലെ, വിഷയാധിഷ്ടിതമാണ് ഓരോ നേതാവിനുമുള്ള പിന്തുണ.
   ·  ·  · 
  • Anivar Aravind and 6 others like this.
   • Harish Vasudevan നെല്ലിയാമ്പതി തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനു എതിരെ ചെന്താമരാക്ഷനും വിജയന്‍ കുനിശ്ശേരിയും വനം വകുപ്പോഫീസ് മാര്‍ച്ച് നടത്തി വിളിച്ച ചീത്തയുടെ ഓഡിയോ ഫയലെങ്കിലും ഉണ്ടാകുമോ എന്തോ?
    about an hour ago ·  · 1
   • Oliyambukal Mareechan വനം രക്ഷിക്കാന്‍ ഒറ്റയ്ക്കൊരു ഹരീഷ് വാസുദേവന്‍ അവതരിച്ച വിവരം ഇടതുമുന്നണി അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
    about an hour ago ·  · 2
   • Harish Vasudevan മാരീചോ, സി.പി.ഐ.യില്‍ നിന്നും ബിനോയിയോ മുല്ലക്കരയോ സി.പി.എമ്മില്‍ നിന്നും വി.എസ്സോ പി.കരുണാകരനോ ഐസക്കോ സി.രവീന്ദ്രനാധോ ഒക്കെയാണെങ്കില്‍ ഈ സംശയമേ ഉണ്ടാകുമായിരുന്നില്ല. പോസ്റ്റും.
    about an hour ago ·  · 5
   • Oliyambukal Mareechan ലിസ്റ്റ് പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും താങ്കള്‍ അയച്ചു കൊടുത്തിരുന്നെങ്കില്‍ പരിഗണിക്കുമായിരുന്നല്ലോ. താങ്കളുടെ പോസ്റ്റു വായിച്ച എം എ ബേബീം എളമരം കരീമും എ കെ ബാലനുമൊക്കെ ഞെട്ടിവിറച്ചിരിക്കുകയായിരുന്നുവത്രേ. പണ്ട് മലബാര്‍ ഗോള്‍ഡുകാര്‍ക്ക് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്ന ഐസക്കിനെ താങ്കളഅ‍ കൈകാര്യം ചെയ്ത കാര്യമൊക്കെ അവിടെ അറിഞ്ഞിരിക്കുണൂ...
    about an hour ago ·  · 4
   • Kiran Thomas പി.സി. ജോർജ്ജും , സി.ആർ നീലകണ്ഠനും, ക്രൈം നന്ദകുമാറും ഹരീഷ് വാസുദേവനുമൊക്കെ ചേർന്ന് വനം സംരക്ഷിച്ച ആ സുവർണ്ണ കാലം ഓർമ്മ വരുന്നില്ലെ മാരിചാ
    59 minutes ago ·  · 2
   • Sunil Krishnan ശ്രേയാംസ് കുമാർ പോയപ്പോൾ ഓക്കാനം വരാതെ അനുഗമിച്ച ഹരീഷിനു മറ്റു ചിലർ പോകുന്നത് കാണുമ്പോൾ ഓക്കാനം വരുന്നത് സ്വാഭാവികം !
    56 minutes ago ·  · 2
   • Oliyambukal Mareechan ഇദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കില്‍ ഇടതുമുന്നണിയുടെ കാര്യം കട്ടപ്പൊകയല്ലേ സുനിലേ...
    51 minutes ago · 
   • Deepak Sankaranarayanan ‎"എളമരം കരീമും വിജയന്‍ കുനിശേരിയും ജോസ് ബേബിയും എ.കെ.ബാലനും ചേര്‍ന്നാണ് ഇനി വനം സംരക്ഷിക്കാന്‍ പോകുന്നത്. !!!"

    അല്ലാതെ പിന്നെ. ഇതിനൊക്കെ ഞാന്‍ മാത്രം മതി. The name is enough, നാമം മാത്രം ധാരാളം!
    49 minutes ago · 
   • Deepak Sankaranarayanan ഞാന്‍ കാരണമാണ് ബിനോയ് വിശ്വം ജീവിച്ചുപോകുന്നതെന്ന ലൈനില്‍ പഴയ ഒരു പോസ്റ്റ് ഓര്‍മ്മയുണ്ട്.
    48 minutes ago · 
   • Oliyambukal Mareechan വിഎസ് അച്യുതാനന്ദനെ ഉണ്ടാക്കിയത് താനാണെന്നും പറഞ്ഞ് കെ എം ഷാജഹാന്‍ നടക്കുന്നില്ലേ. അതുപോലെ, ബിനോയ് വിശ്വത്തിനെയും വനംവകുപ്പിനെയുമൊക്കെ ഉണ്ടാക്കിയത് ഇദ്ദേഹമായിരിക്കും...
    46 minutes ago · 
   • Deepak Sankaranarayanan മത്സ്യകേരളം മുതല്‍ മലബാര്‍ ഗോള്‍ഡുവരെ പരന്നുകിടക്കുന്ന ഈ അക്കൌണ്‍ടബിലിറ്റിയുടെ സമുദ്രം താണ്ടാന്‍ ഈ പരക്കൂതറ ഇടതന്‍മാര്‍ ജന്മം പലതുജനിക്കണം. നായായും നരിയായും ഉത്തരത്തിലെ പല്ലിയായും പിന്നെ ഒരമ്പത് ജന്മം യശോപ്രാര്‍ത്ഥികളായും.
    45 minutes ago · 
   • Oliyambukal Mareechan നെല്ലിയാമ്പതിയടക്കമുളള വനം പിസി ജോര്‍ജുമാര്‍ക്ക് കൈയേറ്റത്തിനുളള ഇന്‍വെസ്റ്റ്മെന്റാണെങ്കില്‍, യശോപ്രാര്‍ത്ഥികള്‍ക്ക് ആക്ടിവിസത്തിനുളള ഇന്‍വെസ്‍റ്റ്മെന്റും. രണ്ടിന്റെയും ലക്ഷ്യം ഒന്നു തന്നെ. വനം രക്ഷിക്കാന്‍ അവതരിച്ച സംഘത്തില്‍ ശ്രേയംസ് കുമാറിനെ കണ്ടപ്പോള്‍ വരാത്ത ഓക്കാനം എ കെ ബാലനെ കാണുമ്പോള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് കാര്യമായ ചികിത്സ വേണ്ട രോഗം തന്നെയാണ്....
    41 minutes ago · Edited · 
   • Oliyambukal Mareechan ‎>>The name is enough, നാമം മാത്രം ധാരാളം!<<<

    അല്ല ദീപക്കേ,,, ഇവിടെ അതിനര്‍ത്ഥം "നാം" മാത്രം ധാരാളം എന്നാകുന്നൂ.... ച്ചാല്‍ നോം... ...
    35 minutes ago ·  · 1
   • Ola Peeppi ശ്രേയാംസ് കുമാറിനെ പിന്‍ഭാഗം താങ്ങി നടന്നപ്പോള്‍ എന്തുകൊണ്ട് ഓര്‍ക്കാനം വന്നില്ല എന്നത് വിശദീകരിക്കേണ്ട കാര്യം തന്നെയാണ്. ശ്രേയാംസ് കുമാറിനെപ്പോലെയുള്ള കൈയ്യേറ്റക്കാരുടെ അടിവസ്ത്രങ്ങളിലെ അമേദ്യമുണ്ണുന്ന ക്രുമികീടങ്ങളായി ആക്ടിവിസ്റ്റുകള്‍ അധപതിക്കരുത്.
    29 minutes ago · 
   • Deepak Sankaranarayanan ച്ചാല്‍ മാരീചാ, ഞാനും എന്റെ നായരും ഒരു തട്ടാനും കൊറേ സ്വര്‍ണ്ണോം എന്നല്ലേ ശൂദ്രഭാഷ?

    ഇക്കണ്ട കാടൊക്കെ സംരക്ഷിക്കാന്‍ ഞാനൊറ്റ ജഗന്നാഥന്‍ മതി. ബലിക്കല്ലില്‍ തലതല്ലി മരിച്ച ഒരു സാധുബ്രാഹ്മണന്റെ രക്തത്തിന്റെ ശാപവീര്യം മതി ഒരു കൈയ്യാംഗ്യത്തില്‍ നാടുരക്ഷിക്കാന്‍. അവതാരമാകുന്നു നോം, എനിക്കുമുമ്പുള്ളവരൊക്കെ ഇനി എന്റെ നിഴലില്‍ചവിട്ടാന്‍ യോഗ്യതയില്ലാത്തവരാകുന്നു. എനിക്കുശേഷം പ്രളയവുമാകുന്നു.
    29 minutes ago ·  · 1
   • Harish Vasudevan ആഹാ, പിണറായി ടീംസ് ഒന്നായി അണി നിരന്നല്ലോ. മാരീചോ, ദീപക്കേ, കിരണേ നെല്ലിയാമ്പതിയില്‍ മൂന്നു വര്‍ഷമായി വനം വകുപ്പിനെ ഏതൊക്കെ വിധത്തില്‍ ആരൊക്കെ എങ്ങനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ. അതിന്റെ സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. പി.സി ജോര്‍ജിന്റെ വ്യാജരേഖാ പരാതി ഫെബ്രുവരിയില്‍ വാര്‍ത്ത അടിച്ചതാണ്. ഒരുത്തനേം അന്ന് കണ്ടില്ലല്ലോ. :-)
    24 minutes ago · 
   • Oliyambukal Mareechan 
    കാടൊക്കെ കൈയേറുകയോ വെട്ടി കഞ്ചാവു വെയ്ക്കുകയോ ചെയ്തോട്ടെ ഉണ്ണ്യേ.... അതിനൊക്കെ എതിരെ നോം ഇങ്ങനെ ഒച്ചവെച്ചോണ്ടിരിക്കും. മ്മിണി വിവരാവകാശം മ്മടെ കൈയിലുണ്ടേ... പക്ഷേ, ഈ കാടു വെട്ടണോര്‍ക്കും കഞ്ചാവു വെയ്ക്കണോര്‍ക്കുമെതിരെ രാഷ്ട്രീയമായി നോമൊന്നു...See More
    22 minutes ago ·  · 1
   • Oliyambukal Mareechan ‎>>>നെല്ലിയാമ്പതിയില്‍ മൂന്നു വര്‍ഷമായി വനം വകുപ്പിനെ ഏതൊക്കെ വിധത്തില്‍ ആരൊക്കെ എങ്ങനെയൊക്കെ സഹായിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ.<<<

    ആ മൂന്നു വര്‍ഷമില്ലായിരുന്നെങ്കില്‍ നെല്ലിയാമ്പതിയും വനംവകുപ്പും ഇപ്പോ കടലെടുത്തേനെ....
    19 minutes ago · 
   • Harish Vasudevan ‎@Ola Peeppi,

    "പിണറായിയുടെയും എളമരം കരീമിന്റെയും അമേദ്യം മൂന്നു നേരം മൃഷ്ടാന്നം വെട്ടി വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി വെച്ച്........."
    സിനിമാ സ്റ്റൈലില്‍ തെറിയും വൃത്തികേടും പറയാന്‍ എനിക്കുമാകും, അതില്‍ മത്സരം വേണോ? ശ്രേയംസ് ഏതെങ്കിലു...See More
    18 minutes ago · 
   • Oliyambukal Mareechan ‎>>>അതിന്റെ സര്‍ട്ടിഫിക്കറ്റ് തല്‍ക്കാലം നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.<<<

    പക്ഷേ, താങ്കളുടെ സര്‍ട്ടിഫിക്കറ്റ് എം എ ബേബിയ്ക്കും സംഘത്തിനും അത്യാവശ്യമാണ്. വെച്ചു താമസിപ്പിക്കല്ലേ...
    18 minutes ago · 
   • Oliyambukal Mareechan ‎>>പി.സി ജോര്‍ജിന്റെ വ്യാജരേഖാ പരാതി ഫെബ്രുവരിയില്‍ വാര്‍ത്ത അടിച്ചതാണ്<<<.

    പീസീ ജോര്‍ജിനെ അടിച്ചെന്നോ.... ധീരന്‍... ധീരന്‍...മഗധീരന്‍
    16 minutes ago · 
   • Oliyambukal Mareechan ‎>>>>ശ്രേയംസ് ഏതെങ്കിലും പരിസ്ഥിതി പ്രശ്നത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതായി എനിക്കറിയില്ല.<<<

    അദ്ദാണ്... പരിസ്ഥിതിയ്ക്ക് ക്ഷതമേല്‍ക്കാതെ വേണം വനം കൈയേറാന്‍... ശ്രേയാംസിനെപ്പോലെ വനം കൈയേറിയാല്‍ നമ്മടെ പിന്തുണ പീസീ ജോര്‍ജിനും കിട്ടും... നിലപാടാണ് മുഖ്യം..
    13 minutes ago ·  · 2
   • Kiran Thomas പി.സി ജോർജ്ജ് നല്ലൊരു വന സംരക്ഷകനായിരുന്നു എന്ന് മേൽ ശാന്തി നീലാണ്ടൻ നമ്പൂരി സർട്ടിറ്റ് നൽകിയിരുന്നു
    12 minutes ago · 
   • Ola Peeppi നിലപാടാണ് പ്രശ്നം എന്നല്ലേ എഴുതി വിട്ടിരിക്കുന്നത്. ശ്രേയാംസ് കുമാറിന്റെ കൈയ്യേറ്റത്തെക്കുറിച്ച് ഹരീഷിന്റെ നിലപാട് എന്താണ്?
    9 minutes ago · 
   • Kiran Thomas വനം നശിപ്പിക്കാതെ കൈയേറിയാൽ പ്രശ്നമില്ല. കാപ്പി നടാം റബ്ബർ നടരുത്.
    8 minutes ago · 
   • Oliyambukal Mareechan കാപ്പി കുടിക്കാം... റബ്ബര്‍ കുടിക്കാന്‍ പറ്റുമോ? പോട്ട്... ടച്ചിംഗ്സായെങ്കിലും...?
    5 minutes ago · 
   • Ola Peeppi മരം മുറിച്ചാല്‍ ആക്ടിവിസ്റ്റു ഹൃദയം തേങ്ങും, മരത്തെ കോടാലി വച്ച് ഇങ്ങിനെ ഇന്ചിന്ചായി.. , ഹോ ആലോചിക്കാന്‍ കൂടി വയ്യ..., പക്ഷെ മൂടോടെ പിഴുതെടുത്താല്‍ അക്ടിവിസ്റ്റു ഹൃദയം തേങ്ങില്ല. അതാണ്‌ പ്രശ്നാധിഷ്ടിത നിലപാട്.
    3 minutes ago · 
   • Oliyambukal Mareechan വേരു ചീയലുണ്ടോന്ന് പരിശോധിച്ചതാണെന്നു പറയുകേം ചെയ്യാം....
    2 minutes ago · 
   • Bijoy Franco ‎..
   • Kiran Thomas അങ്ങനെ അല്ല ആദിവാസികൾക്ക് ഭൂമി കിട്ടിയാൽ അവർ മരങ്ങൾ‌ വെട്ടി മാറ്റും . അത് പരിസ്ഥിതിയെ ബാധിക്കില്ലെ? പക്ഷെ ശ്രെയംസിനെ എനിക്കറിയാം അതുകൊണ്ട് അയാളുടെ കൈയിൽ ഭൂമി ഇരിക്കുന്നതാണ് സേഫ്