Sunday, January 30, 2011

പാര്‍ട്ടിക്കു വീണ്ടും വിഎസ് വക 'കുത്ത്'

ജയചന്ദ്രന്‍ ഇലങ്കത്ത്
ആലപ്പുഴ: സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തെ ഒരിക്കല്‍ കൂടി വെട്ടിലാക്കി, ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ടു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിനു കത്തെഴുതുന്നു. ലോട്ടറി കേസ് സിബിഐ അന്വേഷിക്കണമെന്നാ വശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു കത്തെഴുതിയ അതേ തന്ത്രമാണു വീണ്ടും വിഎസ് പയറ്റുന്നത്.

ലോട്ടറി കേസിലെന്നതുപോലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖരെ ലക്ഷ്യംവച്ച്, പാര്‍ട്ടിയോടു പോലും ആലോചിക്കാതെയുള്ള ഈ നടപടി മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിനു വഴി തുറക്കുകയാണ്. അടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച കത്തു മുഖ്യമന്ത്രി കേന്ദ്രത്തിനു കൈമാറുമെന്നറിയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതു സംബന്ധിച്ചു വിഎസ് നിയമോപദേശം തേടിക്കഴിഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന സിപിഎം മഹിളാ സംഘടനയുടെയും അന്വേഷി പ്രസിഡന്റ് കെ. അജിതയുടെയും ആവശ്യത്തിന്റെ പിന്‍ബലത്തിലാണു വിഎസിന്റെ കരുനീക്കം.

ഐസ്ക്രീം കേസില്‍ യുഡിഎഫിനെ വെട്ടിലാക്കുകയല്ല വിഎസിന്റെ പ്രധാന ലക്ഷ്യമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഐസ്ക്രീം കേസില്‍ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സഹായിച്ചെന്നു പറയുന്ന സിപിഎം ഔദ്യോഗികപക്ഷ നേതാക്കളെ ഉന്നംവച്ചാണു ലാവ്ലിന്‍ കേസ്, ലോട്ടറി കേസ് തുടങ്ങിയവയിലെന്നതുപോലെ വിഎസിന്റെ നീക്കം. ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പരസ്യമായി എതിര്‍ക്കാനാവാതെ പാര്‍ട്ടി നേതൃത്വം വെട്ടിലാവുമെന്നും വിഎസ് കണക്കുകൂട്ടുന്നു.

കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതു കേസ് സിബിഐയ്ക്കു വിടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐസ്ക്രീം കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും വിഎസ് ശേഖരിച്ചിരുന്നു.ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കുന്നതു വഴി ഇക്കാര്യത്തില്‍ സിപിഎമ്മില്‍നിന്ന് ആരുടെയൊക്കെ സഹായം കിട്ടിയെന്നതും പുറത്തുവരുമെന്നാണു വിഎസ് കണക്കുകൂട്ടുന്നത്. എത്ര മൂടിവച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന വിഎസിന്റെ പ്രസ്താവന ഇതുകൂടി മുന്നില്‍ക്കണ്ടാണ്.

സത്യം പുറത്തുവരണമെന്നുതന്നെയാണു ലാവ്ലിന്‍ കേസിന്റെ വേളയിലും വിഎസ് വ്യക്തമാക്കിയത്.ഇതിനിടെ, ഐസ്ക്രീം കേസില്‍ പുതുതായി വന്ന വസ്തുതകള്‍ മുഴുവന്‍ ലഭിച്ചാല്‍ ഉടന്‍തന്നെ നിയമപരമായി ചെയ്യാവുന്ന പരമാവധി നടപടികള്‍ ഉണ്ടാകുമെന്നു വിഎസ് തിരുവനന്തപുരത്തു പറഞ്ഞു. ഇക്കാര്യത്തില്‍ ജഡ്ജിയെന്നോ വേറെ പ്രമാണി എന്നോ ഒന്നും നോക്കില്ല. ന്യായാധിപന്മാര്‍ക്കു കൈക്കൂലി കൊടുത്തു എന്ന ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന്, കേസ് സുപ്രീം കോടതി വരെ പോയി തീര്‍പ്പാക്കിയതാണെന്ന കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അവകാശവാദത്തില്‍ കഴമ്പില്ലാതായിരിക്കുന്നു എന്നും വിഎസ് പറഞ്ഞു.

Monday, January 3, 2011

അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

ശനി, ഡിസംബര്‍ 23, 2000

തിരുവനന്തപുരം: ലണ്ടനില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച ആശുപത്രി വിട്ടു.

ശസ്ത്രക്രിയക്കു ശേഷം റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു അച്യുതാനന്ദന്‍. അദ്ദേഹം നടക്കാന്‍ തുടങ്ങി.

ഒരാഴ്ചക്കാലം അദ്ദേഹം ലണ്ടനിലെ ഡോ.സുകുമാരന്‍ നായരുടെ വീട്ടില്‍ വിശ്രമത്തിലായിരിക്കും.

വി.എസ് ശനിയാഴ്ച ലണ്ടനില്‍ നിന്ന് മടങ്ങും

വി.എസ് ശനിയാഴ്ച ലണ്ടനില്‍ നിന്ന് മടങ്ങും
ശനി, ഡിസംബര്‍ 30, 2000
ലണ്ടന്‍: ലണ്ടനില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ഡിസംബര്‍ 30 ശനിയാഴ്ച യാത്ര തിരിക്കും.

ദോഹ വഴിയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. ദോഹയില്‍ നിന്ന് അദ്ദേഹം വിമാനം മാറി കയറും. ഞായറാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങും.

കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തനിക്കുടനെ നാട്ടിലേക്ക ് തിരിക്കണമെന്ന് അച്ചുതാനന്ദന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശനിയാഴ്ച യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. ലണ്ടനിലെ കൊടുംതണുപ്പില്‍ കൂടുതല്‍ ദിവസങ്ങള്‍ കഴിയാന്‍ അദ്ദേഹം മടി കാണിച്ചു.

നായനാരും വിഎസും വിദേശത്തേക്ക്

വെള്ളി, ഡിസംബര്‍ 1, 2000,
തിരുവനന്തപുരം: മുഖ്യമന്ത്രി ഇ.കെ.നായനാരും ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദനും വിദേശത്തേക്ക്.

മലേഷ്യയിലും യൂറോപ്പിലുമായി 15 ദിവസത്തെപര്യടനത്തിനായാണ് നായനാര്‍ പുറപ്പെടുന്നത്. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫും നായനാര്‍ക്കൊപ്പം മലേഷ്യ സന്ദര്‍ശിക്കുന്നുണ്ട്.

ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വിദഗ്ധ പരിശോധനയ്ക്കായി വിഎസ് ലണ്ടനിലേക്ക് തിരിക്കും. ഡിസംബര്‍ ഒന്നിന് ഖത്തറിലെത്തുന്ന വിഎസും ഭാര്യ വസുമതിയും മകന്‍ വി.എസ്.അരുണ്‍കുമാറും മരുമകന്‍ ഡോ.തങ്കരാജും അന്നു തന്നെ അവിടെ നിന്നും ലണ്ടനിലേക്ക് തിരിക്കും.

ലണ്ടനിലെ പ്രോംറ്റന്‍ ആശുപത്രിയിലാണ് വിഎസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകുക. ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അതും അവിടെയായിരിക്കും നടത്തുന്നത്.

ചികിത്സയ്ക്കായും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കുമായാണ് നായനാര്‍ വിദേശ പര്യടനം നടത്തുന്നത്. ഇംഗ്ലണ്ടില്‍ നായനാരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും. അവിടെയുള്ള മലയാളി സംഘടനകള്‍ നടത്തുന്ന പരിപാടികളിലും നായനാര്‍ പങ്കെടുക്കും.

നായനാര്‍ നയിക്കുന്ന ഏഴംഗ സംഘം യാത്ര തിരിക്കുന്ന ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ രണ്ടാംവാരത്തോടെയായിരിക്കും ഇവര്‍ പുറപ്പെടുക എന്ന് കരുതുന്നു.

നായനാരോടൊപ്പം ഭാര്യ ശാരദ ടീച്ചര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.മുരളീധരന്‍ നായര്‍, പിഎ വാര്യര്‍, ദേശാഭിമാനി ലേഖകന്‍ ആര്‍.എസ്.ബാബു എന്നിവരാണ് വിദേശ പര്യടനത്തിനുള്ളത്. മന്ത്രി ജോസഫും സംഘവും നായനാര്‍ക്കൊപ്പം പുറപ്പെടുമെങ്കിലും

വിമാനയാത്രയില്‍ വി‌ എസ് ഒന്നാമന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ തവണ വിമാനയാത്ര നടത്തിയത് മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദനാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി 211 തവണ വിമാനയാത്ര നടത്തി ഒന്നാം സ്ഥാനത്താണ്. ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിയേഴ് രൂപയാണ് ഈ ഇനത്തില്‍ മുഖ്യമന്ത്രി ചെലവാക്കിയത്. അതേസമയം, 142 വിമാനയാത്ര നടത്തി മന്ത്രി സി. ദിവാകരന്‍, 135 വിമാന യാത്ര നടത്തി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മന്ത്രി ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സര്‍ക്കാര്‍ ചെലവില്‍ വിമാനയാത്ര നടത്തിയിട്ടില്ല. ഡൊമനിക് പ്രസന്റേഷന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ചോദ്യോത്തര വേളയിലാണ് ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്.