Sunday, June 6, 2010

നട ദുവ്വുരി തോമസ് ഐസക്കിന്റെ ഭാര്യ അല്ലെന്ന് കൈരളി പീപ്പിള്‍; സര്‍ക്കാര്‍ വെബ്സൈറ്റില്‍ നട തന്നെ ഭാര്യ

തൃശൂര്‍: ധനമന്ത്രി ഡോ. തോമസ് ഐസക്കും ഭാര്യ ഡോ. നടദുവ്വുരിയും ഇപ്പോള്‍ ഭാര്യാ ഭര്‍ത്താക്കന്മാരല്ലെന്ന് കൈരളി പീപ്പിള്‍ ചാനല്‍ .550 ലക്ഷം അമേരിക്കന്‍ ഡോളര്‍ നടദുവ്വുരി വിവിധ പദ്ധതികളുടെ പേരില്‍ വിദേശസഹായം സ്വീകരിച്ചെന്ന 'പാഠം' പ്രവര്‍ത്തകരുടെ ആരോപണം 'മാധ്യമം' വിവാദമാക്കിയതോടെയാണ് കൈരളി പീപ്പിള്‍ ചാനല്‍ 'അഴിച്ചുപണി' എന്ന മാധ്യമ വിമര്‍ശ പരിപാടിയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ 'പാഠം' കൊണ്ടുവന്ന ആരോപണങ്ങള്‍ കൂടുതല്‍ ഗൌരവമാകുന്നു. 'തോമസ് ഐസക്കിനും ഭാര്യക്കും എതിരെ പാഠം' എന്ന 2010 മേയ് 21ലെ 'മാധ്യമം' വാര്‍ത്ത ഉദ്ധരിച്ച ശേഷം നിയമപരമായി ഇവര്‍ വേര്‍പിരിഞ്ഞെന്നാണ് ചാനല്‍ വക്താവ് നല്‍കുന്ന വിശദീകരണം. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മുതിരാതെ ഒഴിഞ്ഞുമാറുകയായിരുന്നു ഇദ്ദേഹം.

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വി. എസ്. അച്യുതാന്ദന്‍ ഉള്‍പ്പെടെ മന്ത്രി സഭാംഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പേരില്‍ തോമസ് ഐസക്കിന്റെ ഭാര്യ എന്നതിന് നേരെ ശ്രീമതി നടദുവ്വുരി എന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ മാരാരിക്കുളം എം. എല്‍.എ എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ ബയോഡാറ്റയിലും നട തന്നെയാണ് ഭാര്യയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തോമസ് ഐസക്കിന്റെ ഭാര്യയായിരുന്നു ഇവരെന്ന് വ്യക്തമാണ്. നടക്ക് എതിരെ ഉയര്‍ന്ന വിദേശഫണ്ടുമായി ബന്ധപ്പെട്ട് വിഷയത്തില്‍ നിന്ന് തലയൂരുന്നതോടൊപ്പം പാര്‍ട്ടി കേഡര്‍മാരുടെ ആസ്തിബാധ്യതകള്‍ ശേഖരിക്കുന്ന സി. പി. എമ്മിന്റെ നടപടിയില്‍ നിന്ന് രക്ഷനേടുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് ആരോപണം.

550 ലക്ഷം അമേരിക്കന്‍ ഡോളര്‍ നടദുവ്വുരി വിവിധ പദ്ധതികളുടെ പേരില്‍ വിദേശ സഹായം സ്വീകരിച്ച വിവരം ഇതിനകം പാര്‍ട്ടിക്കകത്തും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.ഈ കാലയളവില്‍ അവര്‍ ഐസക്കിന്റെ ഭാര്യയാണെന്ന് പല രേഖകളിലും വ്യക്തമാക്കിയിട്ടുണ്ട് .'പാഠം' നടക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഇവരുമായി ബന്ധപ്പെട്ട സംഘടനകളെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ ചാര സംഘടനകളായാണ് വിലയിരുത്തുന്നത് .

ഐസക്കിനും ഭാര്യക്കുമെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുമായി 'പാഠം'

തൃശൂര്‍: സംസ്ഥാന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെയും ഭാര്യയുടെയും ധനകാര്യ ഇടപാടുകള്‍ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി 'പാഠം' വീണ്ടും രംഗത്ത്. ഐസക്കിന്റെ ഭാര്യ ഡോ.നടദുവ്വുരി അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ സാമ്പത്തികസഹായം ലഭിക്കുന്ന യു.എസ്.എ.ഐ.ഡിയുടെയും (യുനൈറ്റഡ് സ്‌റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്) ഫോര്‍ഡ് ഫൗണ്ടേഷന്റെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്.
'പാഠം' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച എം.എന്‍. വിജയന്‍ സാംസ്‌കാരിക വേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാര്‍ക്‌സിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന പുസ്തക പ്രസാധക സംഘം പുറത്തിറക്കിയ ലഘുലേഖകളില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തില്‍ പ്രഫ. എസ്. സുധീഷ് കൂടുതല്‍ വെളിപ്പെടുത്തലുകളും നടത്തി.

സര്‍ക്കാറിതര സന്നദ്ധ സംഘടനകളെസംബന്ധിച്ച തന്റെ പുസ്തകത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യു.എസ്.എ.ഐ.ഡിയും ഫോര്‍ഡ് ഫൗണ്ടേഷനും സി.ഐ.എ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പ്രഫ. എസ്. സുധീഷ് പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.
ഡോ.നടദുവ്വുരിയുടെ ബയോഡാറ്റയില്‍ യു.എസ്.എ.ഐ.ഡിയും ഫോര്‍ഡ് ഫൗണ്ടേഷനുമായുള്ള അവരുടെ ബന്ധം വ്യക്തമാണെന്ന് പ്രഫ. സുധീഷ് സൂചിപ്പിക്കുന്നു. യു.എസ്.എ. ഐ.ഡി ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്യൂണിസത്തിനെതിരെയുള്ള നിലപാട് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ടെന്നും ഫോര്‍ഡ്ഫൗണ്ടേഷന്റെ ഇടപെടല്‍ വിമോചന സമരമുള്‍പ്പെടെ സംഭവങ്ങളില്‍ കാലങ്ങളായി തുടരുന്ന കാര്യം പരസ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ 'ചാര' സംഘടനകളില്‍നിന്ന് പണം പറ്റുന്നുവെന്നും കോടികളുടെ 'അനോണിമസ്' ഫണ്ട് കൈപ്പറ്റി വിലസുന്നുവെന്നുമാണ് നടദുവ്വുരിക്ക് എതിരെയുള്ള ലഘുലേഖയിലെ പ്രധാന ആരോപണം.

പാര്‍ട്ടി കേഡര്‍മാരുടെ ആസ്തി ബാധ്യതാ വിവരങ്ങളും വരുമാന സ്രോതസ്സും വെളിപ്പെടുത്തുന്ന പ്രസ്താവന താഴെത്തട്ടില്‍ നിന്ന് പൂരിപ്പിച്ചുവാങ്ങാന്‍ തീരുമാനിച്ച സി.പി.എം, ധനമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ തോമസ് ഐസക്കിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടിനെ 'പാഠം'ചോദ്യം ചെയ്യുന്നു. തോമസ് ഐസക്കിന്റെ കുടുംബവും കുട്ടികളും താമസിക്കുന്നത ്അമേരിക്കന്‍ ഐക്യനാടുകളിലാണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ധരിച്ച് ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. നടയുടെ പൗരത്വം വ്യക്തമാക്കുന്നില്ലെന്നും സുധീഷ് പറയുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യില്‍നിന്ന്1985ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ നടദുവ്വുരി 2000-'07 കാലഘട്ടത്തില്‍ 5.5 മില്യണ്‍ ഡോളര്‍ ഗവേഷണഫണ്ട് നേടിയിട്ടുണ്ട്. ഇത് യു.എസ്.എ.ഐ.ഡി, ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍ , പേരറിയാത്ത ദാതാവ് (അനോണിമസ് ഡോണര്‍) തുടങ്ങിയവയില്‍ നിന്നാണെന്ന് ഇന്റര്‍നെറ്റിലെ നടയുടെ ബയോഡാറ്റയിലുണ്ട്. കൂടാതെ, വിശദ ബയോഡാറ്റയില്‍ ഇവര്‍ നടത്തിയ ഗവേഷണ പഠനങ്ങള്‍ എല്ലാംതന്നെ പാശ്ചാത്യ വിദേശ ഇടപെടലുകള്‍ക്ക് സാധ്യതയുള്ളവയാണെന്ന കാര്യവും വ്യക്തമാണ്.

വി.ആര്‍. രാജമോഹന്‍

ധനമന്ത്രി ഹിതപരിശോധനയ്‌ക്ക്‌ വിധേയമാകുമോ?

നരേന്ദ്രന്‍

ഈ ലോകം നന്നാക്കിയെടുക്കാന്‍ താന്‍ നിയുക്തനായിരിക്കുന്നുവെന്ന ബോധം
ഉറക്കം കെടുത്തുന്ന ഒരവസ്ഥയാണെന്ന്‌ പ്രശസ്‌ത ചിന്തകന്‍ എം എന്‍ വിജയന്‍
രണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ നിരീക്ഷിക്കുമ്പോള്‍, അത്‌ ഭാവിയില്‍ ഡോ.
തോമസ്‌ ഐസക്കിന്‌ ചേരുന്ന തൊപ്പിയാകുമെന്ന്‌ സ്വപ്‌നേപി
കരുതിയിട്ടുണ്ടാകില്ല. ഡോ. തോമസ്‌ ഐസക്ക്‌ അന്ന്‌ ഒരു
നിയമസഭാസാമാജികന്റെയോ ധനമന്ത്രിയുടെയോ വേഷം അണിയാന്‍ തക്കവിധം
വളര്‍ന്നിരുന്നുമില്ല. എന്നാല്‍ ഡോ. തോമസ്‌ ഐസക്ക്‌ മന്ത്രിയായപ്പോള്‍
മുതലുള്ള മനോവിഭ്രാന്തി, ആധുനിക മനഃശാസ്‌ത്രത്തില്‍ അഗാധപാണ്‌ഡിത്യമുള്ള
വിജയന്‍ മാഷിന്റെ അപഗ്രഥനത്തിന്‌ ലക്ഷണമൊത്തയാളാണ്‌ താനെന്ന്‌ തെളിയിച്ചു
കൊണ്ടിരിക്കുകയാണ്‌. സമനില തെറ്റിക്കും വിധം അധികാരം അദ്ദേഹത്തെ
മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന്‌ ആ ശരീരഭാഷയും വേഷഭൂഷാദികളും ജനങ്ങളെ
ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. `അഹോ രൂപം അഹോ
സ്വരം' എന്ന മട്ടില്‍ വൈതാളികര്‍ നല്‌കുന്ന പ്രോത്സാഹനം എന്തിലും ഏതിലും
ഇടപെടാന്‍ പോന്നവനാണെന്ന അഹന്തയിലേക്ക്‌ അദ്ദേഹത്തെ എടുത്തെറിയുകയാണ്‌.
മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക്‌ ചുവടെയുള്ള ഒരു മന്ത്രിയായി അധികാരം
പരിമിതപ്പെട്ടുപോയതില്‍ അദ്ദേഹത്തിനുള്ള കുണ്‌ഠിതമാകട്ടെ
വാക്കുകള്‍ക്കതീതവും. ഈ ജാള്യം മറച്ചുപിടിക്കാന്‍ മുഖ്യമന്ത്രി പോലും
പറയാന്‍ ധൈര്യപ്പെടാത്ത സുപ്രധാന നയസമീപനങ്ങള്‍ ഈ മന്ത്രിസഭയുടേതായി
നിരന്തരം വിളംബരം ചെയ്യുന്നതില്‍ റിക്കാര്‍ഡിടുകയാണ്‌ ഡോ. തോമസ്‌
ഐസക്ക്‌. കേവലം ഡോ. തോമസ്‌ ഐസക്ക്‌ എന്ന ഒരു മന്ത്രിയുടെ ആത്മനിഷ്‌ഠമായ
നിലപാടുകളുടെ അച്ചുതണ്ടിലാണ്‌ ഈ മന്ത്രിസഭ തിരിയുന്നതെന്ന പ്രതീതി
സൃഷ്‌ടിച്ച്‌ സ്വന്തം മനോവിഭ്രാന്തി താല്‌ക്കാലികമായെങ്കിലും
ശമിപ്പിക്കുകയുമാവാം.
കിനാലൂരിലെ നിര്‍ദ്ദിഷ്‌ട നാലുവരി പാതയെച്ചൊല്ലി ഡോ. തോമസ്‌ ഐസക്ക്‌
കോഴിക്കോട്‌ നടത്തിയ വെല്ലുവിളി ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌.
നിര്‍ദ്ദിഷ്‌ട പാതയുടെ പരിസരത്തുള്ള ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍,
നാലുവരിപാതയുടെ കാര്യത്തില്‍ ഒരു ഹിതപരിശോധനയ്‌ക്ക്‌ സന്നദ്ധമാണോ
എന്നാണ്‌ ധനമന്ത്രിയുടെ വെല്ലുവിളി. കേരളമാകെ ഇളകി മറിയുന്ന ഒരു
വിഷയത്തില്‍ മുഖ്യമന്ത്രി അനുരഞ്‌ജന മാര്‍ഗത്തിലൂടെ പരിഹാരം കാണാന്‍
ശ്രമിച്ചുകൊണ്ടിരിക്കെയാണ്‌ അതിനെ ആകെ അട്ടിമറിക്കാന്‍ പോന്ന വിധം
ധനമന്ത്രിയുടെ ഈ നെഗളിപ്പ്‌. മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍
തീയതി കൂടി പ്രഖ്യാപിച്ചിരിക്കുന്ന വിഷയത്തില്‍, ആ മാര്‍ഗമല്ല വേണ്ടത്‌
ഹിത പരിശോധനയാണ്‌ നടത്തേണ്ടത്‌ എന്ന്‌ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ
ഒരംഗം പരസ്യമായി പ്രഖ്യാപിക്കുന്നത്‌ എന്ത്‌ കൂട്ടുത്തരവാദിത്വമാണ്‌?
ജനാധിപത്യസമ്പ്രദായത്തില്‍ കേട്ടുകേള്‍വിയുള്ളതാണോ ഇത്‌? കിനാലൂരിലെ
പ്രക്ഷോഭകരെ ഹിതപരിശോധനയ്‌ക്ക്‌ വെല്ലുവിളിക്കാന്‍ ആരാണ്‌ ഡോ. തോമസ്‌
ഐസക്കിന്‌ അധികാരം നല്‌കിയത്‌? 19 മന്ത്രിമാരില്‍ കേവലം ഒരു മന്ത്രി
മാത്രമായ ധനമന്ത്രിക്ക്‌ എവിടെ നിന്നു കിട്ടി ഇതിനുള്ള അധികാരം?
കേരളത്തിലെ ഭൂമി വിവാദങ്ങളില്‍ ഹിത പരിശോധനയിലൂടെയാണോ സര്‍ക്കാരോ
ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ കര്‍ഷകസംഘടനകളോ പരിഹാരം
കണ്ടെത്തിയിട്ടുള്ളത്‌. അരനൂറ്റാണ്ട്‌ മുമ്പ്‌ ജലസേചനത്തിനുള്ള
അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി 1200 ലേറെ
കര്‍ഷകകുടുംബങ്ങളെ അവരുടെ വീടുകളും ദേഹണ്‌ഡങ്ങളും തീവെച്ച്‌ നശിപ്പിച്ച്‌
കോരിച്ചൊരിയുന്ന മഴയത്ത്‌ അമരാവതിയില്‍ കൊണ്ടുതള്ളിയപ്പോള്‍
അവര്‍ക്കുവേണ്ടി ജീവത്യാഗത്തിനാണോ അതോ ഹിതപരിശോധനക്കാണോ എ കെ ജി
മുതിര്‍ന്നത്‌? ഏതു കര്‍ഷകസമരത്തിലാണ്‌ ഹിതപരിശോധന നടത്തി
തീരുമാനമെടുക്കണമെന്ന്‌ സി പി ഐഎം ആവശ്യപ്പെട്ടിട്ടുള്ളത്‌.
ധനമന്ത്രിപദവിയുടെ ശീതളഛായയില്‍ ഉപവിഷ്‌ടനായ കാലം വരെ ഒരു
പ്രക്ഷോഭത്തിലും പങ്കെടുത്ത്‌ ഒരു തുള്ളി വിയര്‍പ്പ്‌ പോലും
ഒഴുക്കേണ്ടിവന്നിട്ടില്ലാത്ത ഡോ. തോമസ്‌ ഐസക്കിന്റെ മന്ദബുദ്ധിയില്‍
ബഹുജന പ്രക്ഷോഭങ്ങളില്‍ തീര്‍പ്പുകല്‌പിക്കാന്‍ പാശ്ചാത്യ
സംസ്‌കാരത്തിന്റെ മാമൂലുകളായ ഗാലപ്‌ പോളുകളും ഹിതപരിശോധനകളും
തിക്കിത്തികട്ടി വരുന്നതില്‍ അത്ഭുതമില്ല. ഡോ. തോമസ്‌ ഐസക്കിന്‌
രാഷ്‌ട്രീയം ഒരു `റിയാലിറ്റി ഷോ'യാണ്‌.
ടെലിവിഷന്‍ ചാനലുകള്‍ സംഗീതത്തെ `റിയാലിറ്റി ഷോ'കളാക്കിയിരിക്കുന്നതുപോലെ
ഡോ. തോമസ്‌ ഐസക്കിന്റെ രാഷ്‌ട്രീയ മൂശയില്‍ മാര്‍ക്‌സിസം - ലെനിനിസവും
ഒരു `റിയാലിറ്റി ഷോ'യായി പരിണമിച്ചിരിക്കുകയാണ്‌. ഗാലപ്‌ പോളും
ഹിതപരിശോധനയും (ൃലളലൃലിറൗാ)കണക്കെടുപ്പുകളാണ്‌. ഇന്ത്യന്‍
ഭരണഘടനയനുസരിച്ച്‌ ആരു ജയിച്ചു ആരു തോറ്റു എന്ന്‌ നിശ്ചയിക്കുന്നത്‌
ഗാലപ്‌ പോളോ റഫറണ്ടമോ വഴിയല്ല. അതിനുള്ള വ്യവസ്ഥ ഇന്ത്യന്‍
ഭരണഘടനയിലില്ല. അതിന്‌ പകരം സമ്മതിദാനാവകാശവും തെരഞ്ഞെടുപ്പുമാണുള്ളത്‌.
ഇരുകൂട്ടരും ജയിക്കുകയോ ആരുമാരും ജയിക്കാതിരിക്കുകയോ ചെയ്യുന്നതല്ല
ജനവിധി. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടന
നടത്തിയപ്പോള്‍ പോലും ഹിതപരിശോധനയല്ല, മുന്‍ തെരഞ്ഞെടുപ്പുകളില്‍ അതാത്‌
സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ എങ്ങിനെയാണ്‌
വോട്ടവകാശം വിനിയോഗിച്ചിരുന്നതെന്ന്‌ പരിശോധിച്ചാണ്‌ അതിര്‍ത്തികള്‍
പുനഃക്രമീകരിച്ചത്‌. 1948 നുശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും
തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ എന്ന പ്രാദേശിക പാര്‍ട്ടിക്ക്‌ മൃഗീയ ഭൂരിപക്ഷം
കിട്ടിയിരുന്ന പ്രദേശമായതുകൊണ്ടാണ്‌ കന്യാകുമാരി ജില്ലയെ തമിഴ്‌നാടിന്‌
വിട്ടുകൊടുത്തത്‌. ഒരു ഹിതപരിശോധനയും എങ്ങും നടത്തിയില്ല. കൃഷിക്കാരുടെ
കിടപ്പാടങ്ങളും കൃഷിയിടങ്ങളും സംബന്ധിച്ച തര്‍ക്കത്തില്‍ ഇപ്പോള്‍
ഹിതപരിശോധനക്ക്‌ വെല്ലുവിളിക്കുന്ന തോമസ്‌ ഐസക്ക്‌ ഇനി ഒരിക്കല്‍ കൂടി
മന്ത്രിയായാല്‍ ഹിതപരിശോധന ഒരു പൊല്ലാപ്പായതിനാല്‍ റിയാലിറ്റി ഷോകളില്‍
കാണുന്ന എസ്‌ എം എസ്‌ സന്ദേശ മത്സരത്തിന്‌ തയ്യാറുണ്ടോ എന്ന്‌
വെല്ലുവിളിക്കില്ലെന്നാരുകണ്ടു. ആരു ജയിച്ചു, ആര്‌ തോറ്റുവെന്ന്‌ എസ്‌ എം
എസ്‌ ഫലം നോക്കി തീരുമാനിച്ചാല്‍ മതിയല്ലോ. ഇതെല്ലാം
പാശ്ചാത്യസംസ്‌കാരത്തിന്റെ വിഴുപ്പുഭാണ്‌ഡം ചുമക്കുന്നതുകൊണ്ട്‌ തോമസ്‌
ഐസക്കിനു സംഭവിക്കുന്നതാണ്‌. ഗാലപ്പ്‌ പോളിന്റെ ഉത്ഭവം അമേരിക്കയില്‍
വാഷിംഗ്‌ടണിലായിരുന്നു. പൊതുജനാഭിപ്രായം അറിയാന്‍ ഡോ. ജോര്‍ജ്‌ ഗാലപ്പ്‌
1958 ല്‍ സ്ഥാപിച്ചതാണ്‌ ഗാലപ്‌ പോള്‍. ഡോ. ഗാലപ്പിന്റെ പുതിയ അവതാരമായ
ഡോ. തോമസ്‌ ഐസക്ക്‌ കേരളത്തില്‍ പ്രക്ഷോഭസമരങ്ങള്‍ക്കുപകരം ഹിതപരിശോധന
(റഫറണ്ടം) എന്ന ഒറ്റമൂലി ചികിത്സയ്‌ക്ക്‌ നാന്ദികുറിക്കുകയാണ്‌.
ഈ സര്‍ക്കാര്‍ നേരിടുന്ന ഓരോ വിവാദ വിഷയത്തിലും ഹിത പരിശോധനയിലൂടെ
വിധിയെഴുതാന്‍ അവസരം നല്‌കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? ഇത്‌ സി പി ഐ
എമ്മിന്റെയോ ഇടതുപക്ഷജനാധിപത്യമുന്നണിയുടെയോ ഈ മന്ത്രിസഭയുടെയോ നയമാണോ?
ഹിതപരിശോധനയാണ്‌ എളുപ്പമാര്‍ഗമെങ്കില്‍ എന്തിനാണ്‌ പ്രക്ഷോഭങ്ങള്‍?
എന്തിനാണ്‌ ബന്ദും ഹര്‍ത്താലും? കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം
ഹിതപരിശോധനയാണ്‌ ലക്ഷ്യമിട്ടിരുന്നെങ്കില്‍ പാവം എ കെ ജി എന്തിനാണ്‌
കാര്‍ഷിക ബന്ധനിയമം നടപ്പില്‍ വരുത്തിക്കിട്ടാന്‍ കാസര്‍കോട്ട്‌ നിന്ന്‌
തിരുവനന്തപുരത്തേക്ക്‌ ജാഥ നയിച്ചത്‌? മിച്ച ഭൂമി സമരത്തിനുപകരം
ഹിതപരിശോധന മതിയായിരുന്നില്ലേ? മാസങ്ങളും വര്‍ഷങ്ങളും നൂറുകണക്കിന്‌
കമ്മ്യൂണിസ്റ്റുകാര്‍ ജയിലഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിച്ച്‌
പ്രക്ഷോഭങ്ങള്‍ നയിക്കുന്നതിനുപകരം ഹിതപരിശോധനയിലൂടെ എളുപ്പത്തില്‍ ജനകീയ
പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാമായിരുന്നില്ലേ?
ഹിതപരിശോധനയ്‌ക്ക്‌ തയ്യാറുണ്ടോ എന്ന്‌ കിനാലൂരിലെ കിടപ്പാടവും
കൃഷിഭൂമിയും നഷ്‌ടപ്പെടുന്ന കര്‍ഷകരെ വെല്ലുവിളിക്കുന്ന ധനമന്ത്രിക്ക്‌
നാലുവര്‍ഷത്തെ സ്വന്തം പ്രവര്‍ത്തനത്തില്‍ ഒരു ഹിതപരിശോധനക്ക്‌
വിധേയമാകാന്‍ ധൈര്യമുണ്ടോ? അങ്ങിനെ മാതൃക കാട്ടിയിട്ടുവേണമായിരുന്നു
പാവപ്പെട്ട കൃഷിക്കാരെ വെല്ലുവിളിക്കാന്‍. കൊള്ളരുതാത്ത ജനപ്രതിനിധികളെ
മടക്കിവിളിക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥ വേണമെന്ന്‌ ശഠിക്കുന്ന ഒരു
പാര്‍ട്ടിയുടെ പ്രതിനിധിയാണല്ലോ തോമസ്‌ ഐസക്ക്‌. ഈ വ്യവസ്ഥ
ഭരണഘടനയിലുണ്ടായിരുന്നെങ്കില്‍ ഈ മന്ത്രിസഭയില്‍ നിന്ന്‌ ആദ്യം
ജനങ്ങള്‍മടക്കിവിളിക്കുക ഈ അഭിനവ ധനതത്വശാസ്‌ത്രജ്ഞനെയാകുമായിരുന്നു.
കഴിഞ്ഞവര്‍ഷം കേരളത്തിലെ 20 ലോകസഭാ സീറ്റുകളിലേക്കും അതിനുശേഷം മൂന്ന്‌
നിയമസഭാ സീറ്റുകളിലേക്കും ഡസന്‍ കണക്കിന്‌ പഞ്ചായത്ത്‌ മുനിസിപ്പല്‍
സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഈ ധനമന്ത്രിയടക്കമുള്ളവരുടെ
പ്രവര്‍ത്തനത്തിന്റെ ഹിതപരിശോധനയല്ലേ ജനങ്ങള്‍ കണ്ടത്‌. കിനാലൂരില്‍
നാലുവരിപ്പാത അടിച്ചേല്‌പിക്കാന്‍ ഹിതപരിശോധനയില്‍ 75% വോട്ടാണല്ലോ
മാനദണ്‌ഡമായി ധനമന്ത്രി വെല്ലുവിളിക്കുന്നത്‌. നിയമസഭാ
ഉപതെരഞ്ഞെടുപ്പില്‍ 100 ല്‍ 100 ശതമാനവും ഈ
മന്ത്രിസഭക്കെതിരായിരുന്നില്ലേ? തോല്‍വി സമ്മതിച്ച്‌ ഇറങ്ങിപ്പോയോ?
ലോകസഭാ തെരഞ്ഞെടുപ്പില്‍ 75 ശതമാനത്തിനപ്പുറം തോല്‍വി സംഭവിച്ചില്ലേ?
രാജിവെച്ച്‌ ഇറങ്ങിപ്പോയോ? ജനങ്ങളുടെ വിധി എഴുത്തില്‍ ആര്‌ തോറ്റാലും
ആര്‌ ജയിച്ചാലും ആ ജയാപജയങ്ങള്‍ ഭരണത്തില്‍ ഒരു പ്രത്യാഘാതവും
സൃഷ്‌ടിക്കാത്ത ഒരു മന്ത്രിസഭയിലെ അംഗമായ ധനമന്ത്രിക്ക്‌ കിനാലൂരിലെ
പാവപ്പെട്ട കര്‍ഷകരെ ഹിതപരിശോധനയ്‌ക്ക്‌ വെല്ലുവിളിക്കാന്‍ എന്താണവകാശം?
ഹിതപരിശോധനയിരിക്കട്ടെ, ഭരണഘടനാസ്ഥാപനമായ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷന്‍
നീതിനിര്‍വ്വഹണത്തിന്‌ യോഗ്യനല്ലാത്ത ഒരാളെന്ന്‌ കാര്യകാരണസഹിതം,
തീര്‍പ്പുകല്‌പിച്ച കണ്ണൂര്‍ കലക്‌ടര്‍ ബാലകൃഷ്‌ണനെ, അതേ കസേരയില്‍
ചൂടാറാതെ കുടിയിരുത്തിയ ഒരു മന്ത്രിസഭക്ക്‌ അധികാരത്തില്‍ തുടരാന്‍ എന്തു
ധാര്‍മികത? കള്ളവോട്ടിന്‌ ഒത്താശചെയ്‌തതുകൊണ്ടാണല്ലോ തെരഞ്ഞെടുപ്പ്‌
കമ്മീഷന്‍ ഈ കലക്‌ടറെ നീക്കിയത്‌. ഇതുപോലുള്ള കലക്‌ടര്‍മാരെ നിയോഗിച്ച്‌
കിനാലൂരില്‍ ഹിതപരിശോധന നടത്തിക്കളയാമെന്നാണോ ധനമന്ത്രി സ്വപ്‌നം
കാണുന്നത്‌. തര്‍ക്കവിഷയങ്ങള്‍ ജനങ്ങള്‍ക്ക്‌ ഹിതപരിശോധനയ്‌ക്ക്‌ വിടാം
എന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ സര്‍ക്കാര്‍ ഇനി പ്രവര്‍ത്തിക്കാന്‍
തീരുമാനിക്കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും. ഇത്‌ ഒരു മന്ത്രി
തീരുമാനിച്ചാല്‍ മതിയോ? ഭരണനയമെന്ന നിലയിലാണെങ്കില്‍ മന്ത്രിസഭയുടെയും
നിയമസഭയുടെയും അംഗീകാരം ഇതിന്‌ തേടേണ്ടതല്ലേ? ഹിതപരിശോധന ഭരണഘടനാപരമായി
വ്യവസ്ഥാപിതമാക്കിയിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും അതിന്റെ ഫലം
നിയമപരമായി സര്‍ക്കാരിന്‌ നടപ്പിലാക്കാന്‍ ബാധ്യതയില്ല. അതിന്‌ ഒരു
ഉപദേശം എന്ന പരിഗണനയേ ഉള്ളൂ. പലപ്പോഴും ഒരു സര്‍ക്കാര്‍ ദുര്‍ബലമെന്നു
വരുമ്പോഴാണ്‌ ഹിതപരിശോധന നടത്താം എന്നത്‌ ഒഴികഴിവായി സ്വീകരിക്കുന്നത്‌.
ഇറാഖില്‍ പുതിയ ഭരണഘടന അംഗീകരിപ്പിക്കാന്‍ അമേരിക്കന്‍ പാവ സര്‍ക്കാര്‍
2005 ഒക്‌ടോബര്‍ 15 ന്‌ കൈക്കൊണ്ട മാര്‍ഗ്ഗവും ഹിതപരിശോധന
തന്നെയായിരുന്നു. ഫലം എന്താകുമെന്ന്‌ മുന്‍കൂട്ടി ലോകത്തിന്‌
അറിയാമായിരുന്നു.
ഇന്ത്യയില്‍ ഇദംപ്രഥമമായി ഒരു വ്യവസായ പദ്ധതിയുടെ പേരില്‍ ഹിതപരിശോധന
നടത്തിയത്‌ 2008 സപ്‌തംബര്‍ 22 ന്‌ മഹാരാഷ്‌ട്രയിലായിരുന്നു. റയഗോഡ്‌
ജില്ലയില്‍ റിലയന്‍സിന്‌ 3400 ഹെക്‌ടര്‍ കൃഷിസ്ഥലം കൈമാറി പ്രത്യേക
സാമ്പത്തിക മേഖല (ടഋദ) സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ
ജനരോഷമുയര്‍ന്നപ്പോള്‍ ജില്ലാ കലക്‌ടര്‍ കണ്ടെത്തിയ മാര്‍ഗം
ഹിതപരിശോധനയായിരുന്നു. ഇവിടെ 4000 മെഗാവാട്ട്‌ തെര്‍മല്‍ വൈദ്യുതി പദ്ധതി
സ്ഥാപിക്കാനായിരുന്നു റിലയന്‍സിന്റെ ലക്ഷ്യം. ആയിരക്കണക്കിന്‌ കര്‍ഷകര്‍
ഇതുമൂലം ഭൂരഹിതരാകുമെന്നു മാത്രമല്ല വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങളും
സൃഷ്‌ടിക്കുമെന്നതു കൊണ്ടായിരുന്നു കര്‍ഷകര്‍ പ്രക്ഷോഭം ഉയര്‍ത്തിയത്‌.
ഘട്ടംഘട്ടമായി നടന്ന ഹിതപരിശോധനയില്‍ മഹാഭൂരിപക്ഷം കര്‍ഷകരും ഈ പ്രദേശം
പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്നതിനെ
എതിര്‍ത്തുവോട്ടുചെയ്‌തു.
കൃഷിക്കാരെ വിലക്കെടുക്കാമെന്ന റിലയന്‍സിന്റെ കണക്കുകൂട്ടല്‍ തെറ്റി.
മുഖ്യമന്ത്രിയുടെ ഒത്താശയോടെയായിരുന്നു ഈ ഹിതപരിശോധന. പക്ഷെ
ഹിതപരിശോധനാഫലം അംഗീകരിക്കാന്‍ റിലയന്‍സ്‌ കൂട്ടാക്കിയില്ല. ഇത്‌
യഥാര്‍ത്ഥ ഭൂവുടമകളുടെ അഭിപ്രായമല്ല, കര്‍ഷകര്‍ എന്ന്‌ പറയപ്പെടുന്നവരുടെ
അഭിപ്രായമാണെന്നായിരുന്നു റിലയന്‍സിന്റെ നിലപാട്‌. മാത്രമല്ല ഈ
ഹിതപരിശോധനയ്‌ക്ക്‌ നിയമസാധുത ഇല്ലെന്നും റിലയന്‍സ്‌ വാദിച്ചു.
പരിസ്ഥിതിയെ ബാധിക്കുമെന്ന ആക്ഷേപമുണ്ടെങ്കില്‍ നിലവിലുള്ള നിയമപ്രകാരം
ഉദ്യോഗസ്ഥന്‌ പൊതു തെളിവെടുപ്പ്‌ (ഹിയറിംഗ്‌) നടത്താമെന്നല്ലാതെ
ഹിതപരിശോധനപോലെ മറ്റൊരു മാര്‍ഗവും അവലംബിക്കാന്‍ അവകാശമില്ലെന്ന്‌
വാദിച്ച്‌ റിലയന്‍സ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുകയാണ്‌.
ഇതിനുശേഷം മറ്റൊരു സംസ്ഥാനവും ഈ പരീക്ഷണത്തിന്‌ മുതിര്‍ന്നതായി അറിവില്ല.
കിനാലൂരില്‍ ഹിതപരിശോധന നടന്നാല്‍ അതിന്റെ ഫലം നാലുവരിപാതയ്‌ക്കും
കുടിയിറക്കലിനും എതിരാണെങ്കില്‍ ഭൂമാഫിയകള്‍ അത്‌ സ്വീകരിക്കുമെന്നതിന്‌
എന്താണ്‌ ഉറപ്പ്‌? കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍
ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ഭൂമി വിവാദങ്ങളിലും ഒരുപക്ഷത്ത്‌ ഈ
ധനമന്ത്രിയെ കാണാം. മറ്റ്‌ 19 മന്ത്രിമാര്‍ക്കില്ലാത്ത താല്‌പര്യം
ധനമന്ത്രിക്ക്‌ എന്തുകൊണ്ടാണ്‌? ഓരോ ഭൂമി വിവാദത്തിലും ഇടപെടാന്‍ തക്കം
പാര്‍ത്തിരിക്കുകയാണ്‌ ഈ ധനമന്ത്രി. കിനാലൂരിലെ നാലുവരിപാതയുടെ കാര്യം
പരിശോധിച്ചാലും ഇത്‌ ബോധ്യമാകും. സര്‍വ്വകക്ഷി യോഗത്തിലൂടെ മുഖ്യമന്ത്രി
ഈ വിഷയത്തില്‍ രഞ്‌ജിപ്പുണ്ടാക്കിക്കളയുമോ എന്ന ആശങ്ക ഉയര്‍ന്ന തക്കം
നോക്കിയാണ്‌ ധനമന്ത്രി ഹിത പരിശോധനാവിവാദം കുത്തിപ്പൊക്കുന്നത്‌.
രഞ്‌ജിപ്പിലെത്തരുതെന്ന പിടിവാശി ധനമന്ത്രിക്ക്‌ എന്തുകൊണ്ടാണ്‌?
ലാവലിന്‍ കുംഭകോണകേസ്‌ കേരളം ചര്‍ച്ചക്കെടുത്ത പല ഘട്ടങ്ങളിലും
ധനമന്ത്രിയുടെ ഇടപെടലുകളുടെ മുഹൂര്‍ത്തങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഈ
കുംഭകോണകേസില്‍ പിണറായി വിജയനെ സഹായിക്കാനെന്ന വ്യാജേന രംഗത്തിറങ്ങി സി
പി ഐ എമ്മിന്‌ അവശേഷിക്കുന്ന ജനപിന്തുണ കൂടി നഷ്‌ടപ്പെടുത്തുകയായിരുന്നു
ഡോ. തോമസ്‌ ഐസക്ക്‌. 2004 ലെ ലോകസഭാ പൊതു തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ
സീറ്റിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാര്‍ത്ഥി പി എം ഇസ്‌മയിലിന്റെ
തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി അവതരിച്ച്‌, ബി ജെ പി
സഹയാത്രികനായ പി സി തോമസിന്‌ ലോകസഭയില്‍ കടന്നുകൂടാന്‍
വഴിയൊരുക്കിക്കൊടുത്തതിലും ഡോ. തോമസ്‌ ഐസക്ക്‌ ആരോപണവിധേയനായിരുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക്‌ തന്നെ ഇത്‌ പരിശോധിക്കാന്‍ കമ്മീഷനെ
നിയോഗിക്കേണ്ടിവന്നു. ഡോ. തോമസ്‌ ഐസക്കിന്‌ വിദേശരാജ്യങ്ങളുമായുള്ള ബന്ധം
സംബന്ധിച്ച വിവാദമുയര്‍ന്നപ്പോഴും പരിശോധിക്കാന്‍ പാര്‍ട്ടി പൊളിറ്റ്‌
ബ്യൂറോക്ക്‌ സുകുമോള്‍ സെന്‍ കമ്മീഷനെ നിയോഗിക്കേണ്ടിവന്നു. ഡോ. തോമസ്‌
ഐസക്കിന്റെ നീക്കങ്ങള്‍ സംബന്ധിച്ച്‌ എത്ര എത്ര കമ്മീഷനുകളെയാണ്‌ സി പി ഐ
എമ്മിനു ചുമതലപ്പെടുത്തേണ്ടിവന്നിട്ടുള്ളത്‌. ഈ ഓരോ വിവാദവും കേരളത്തിലെ
സി പി ഐ എമ്മിന്റെ അടിത്തറ ഇളക്കുന്നതിലാണ്‌ ചെന്നെത്തിയിട്ടുള്ളതും.
സ്വാഭാവികമായും ഒരു സംശയം ഉയരുന്നു. ഏതെങ്കിലും ബാഹ്യശക്തികളുടെ അച്ചാരം
വാങ്ങിയാണോ ഡോ. തോമസ്‌ ഐസക്ക്‌ ഈ ദൗത്യങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്നത്‌. ചരിത്രം അതിന്‌ മറുപടി നല്‌കും

Thursday, June 3, 2010

Wednesday, June 2, 2010

കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിയുന്നവര്‍ വീടു നിര്‍മാണം തുടങ്ങി

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനുള്ള തിരക്കിലാണ്. വീടു നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏതാനും പേര്‍ ആരംഭിച്ചു കഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്.

കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിനു സമീപത്ത് തന്നെ പത്ത് സെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍ പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ല ഭൂമി കിട്ടിയത് ആശ്വാസവുമായിട്ടുണ്ട്. കല്ലേരിക്കര, കുമ്മാനം, ആനക്കുഴി, കാര പേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്കു ഭൂമി നല്‍കിയത്. പുതിയ വീടിനു വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.