Wednesday, May 26, 2010

തുള്ളി രക്‌തം നഷ്‌ടപ്പെടാതെ പ്രസവം നടക്കുമോ

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണു ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന മെമ്മോറാണ്ടവുമായി ഒരു അഖിലകക്ഷി നിവേദകസംഘം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ ചെന്നത്‌. നമുക്കു വീതി കൂടിയ റോഡ്‌ വേണ്ടെന്നു വാദിക്കുന്ന കേരളത്തിലെ വയോധിക നേതാക്കള്‍ വരുംതലമുറയെ തീരാദുരിതങ്ങളിലേക്കാണു തള്ളിയിടാന്‍ പോകുന്നത്‌. കമ്പ്യൂട്ടറിന്റെ വരവിനെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തവരുടെ പ്രേതങ്ങള്‍ ഇപ്പോഴും കേരളത്തില്‍ അലയുകയാണെന്നു തോന്നുന്നു.

അറിയുകയും ആദരിക്കുകയും ചെയ്യുന്ന കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളേയും ഓര്‍ത്ത്‌ ഞാന്‍ സഹതപിക്കുകയാണിപ്പോള്‍. കാരണം വരാനിരിക്കുന്ന തലമുറയുടെ കൊടുംശാപം ഈ നേതാക്കളുടെ നെറുകയിലാണു വന്നുപതിക്കാന്‍ പോകുന്നത്‌. തങ്ങളെ തീരാ ദുരിതങ്ങളിലേക്കും കൊടും ക്ലേശങ്ങളിലേക്കും തള്ളിക്കൊണ്ട്‌ കടന്നുപോയവരാണല്ലോ മുന്‍ തലമുറയിലെ നേതാക്കള്‍ എന്നോര്‍ത്തുകൊണ്ടായിരിക്കും വരുംതലമുറ ഇവരെ ശപിക്കുക.

കേരളത്തിനു വീതി കൂടിയ റോഡുകള്‍ വേണ്ട, കേരളത്തിന്‌ അങ്ങനെയൊരു വികസനം വേണ്ട എന്ന ആവശ്യവുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനു നിവേദനം നല്‍കാന്‍ പോയ അഖിലകക്ഷി നേതാക്കളുടെ സംഘത്തെപ്പറ്റി ചരിത്രം എന്താണു വിധിയെഴുതുക എന്നു മനസിലാക്കാന്‍ അധികകാലമൊന്നും വേണ്ടിവരില്ല. കേരളത്തില്‍ റോഡ്‌ വികസനം വേണ്ട എന്ന മെമ്മോറാണ്ടം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചപ്പോള്‍ പ്രധാനമന്ത്രി ഞെട്ടിപ്പോയി എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. എന്റെ ദീര്‍ഘകാല സുഹൃത്തായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി എന്നോടു പരിഹാസ രൂപത്തില്‍ പറഞ്ഞതു ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍വന്ന ഏക അഖിലകക്ഷി പ്രതിനിധിസംഘം കേരളത്തിന്റേതു മാത്രമാണെന്ന്‌.

ഏതു നാടിന്റേയും വികസനത്തിനുള്ള അടിസ്‌ഥാനം ഗതാഗതസൗകര്യമുള്ള വീതി കൂടിയ റോഡുകളാണ്‌. അതുകൊണ്ടാണു ദേശീയപാതകള്‍ നാലുവരിപ്പാതകളും ആറുവരിപ്പാതകളുമായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടി ആവിഷ്‌കരിച്ചത്‌. അതനുസരിച്ച്‌ എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രസഹായത്തോടെ അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാതകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിനുള്ള സ്‌ഥലമെടുപ്പു പരിപാടികളും അവര്‍ നടപ്പാക്കി. പക്ഷേ, കേരളത്തില്‍ ഭൂമിയുടെ വലിയ വില, ജനസാന്ദ്രത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ ഹൈവേകളുടെ വീതി 45 മീറ്ററാക്കി കുറയ്‌ക്കണമെന്നു കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്‌തു.

പക്ഷേ, അടുത്തകാലത്തു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ചേര്‍ന്നു തീരുമാനിച്ചതു സംസ്‌ഥാനത്തെ ദേശീയപാതയുടെ വീതി മുപ്പതു മീറ്ററായി കുറയ്‌ക്കണമെന്നാണ്‌. അതിനുകാരണം വീതി കൂട്ടുമ്പോള്‍ ആ റോഡുവക്കിലെ കച്ചവട സ്‌ഥാപനങ്ങളും മറ്റും പൊളിച്ചുമാറ്റേണ്ടി വരുമെന്നതാണ്‌. അതോടൊപ്പം നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്നതാണു മറ്റൊരു കാരണം. അവരെയെല്ലാം പുനരധിവസിപ്പിച്ചുകൊണ്ട്‌ റോഡ്‌ വീതി കൂട്ടാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ഇതിനുകാരണം സംസ്‌ഥാനത്തിന്റെ നികുതിവരുമാനത്തില്‍ എണ്‍പതു ശതമാനവും ഗവ. ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വാങ്ങിയ വായ്‌പയ്‌ക്കു പലിശ കൊടുക്കാനുമായി ചെലവഴിക്കുകയാണ്‌. കേരളസര്‍ക്കാരിന്റെ മൊത്തം കടബാധ്യത അറുപതിനായിരം കോടിയിലധികമാണ്‌. ഒരു കേരളീയന്‍ ശരാശരി പന്തീരായിരം രൂപയില്‍ കൂടുതല്‍ കടക്കാരനാണെന്നര്‍ഥം.

ഇതുകൊണ്ടാണു സ്വകാര്യ ഏജന്‍സികളെക്കൊണ്ട്‌ റോഡ്‌ വികസനം നടത്തിച്ച്‌ നിശ്‌ചിത കാലാവധിക്കുള്ളില്‍ ടോള്‍ പിരിവിലൂടെ ആ തുക പിരിച്ചെടുത്ത ശേഷം പിന്നീട്‌ സംസ്‌ഥാനത്തിനു ആ റോഡുകള്‍ വിട്ടുകൊടുക്കുക എന്ന ബി.ഒ.ടി. സമ്പ്രദായം (ബില്‍ഡ്‌, ഓപ്പറേറ്റ്‌, ട്രാന്‍സ്‌ഫര്‍) നിര്‍ദേശിക്കപ്പെട്ടത്‌. ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗമാണിത്‌. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞ സമ്പ്രദായം ഇതുതന്നെ. കേരളത്തിലെ പാലങ്ങള്‍ക്കു ടോള്‍ പിരിക്കുന്ന സമ്പ്രദായം പൊതുമരാമത്തുവകുപ്പ്‌ എത്രയോ കൊല്ലം മുമ്പു നടപ്പാക്കിയിരുന്നതാണെന്നോര്‍ക്കുക.

പക്ഷേ, ഇപ്പോള്‍ നേതാക്കള്‍ പറയുന്നതു ഞങ്ങള്‍ക്കു റോഡിന്റെ വീതി 30 മീറ്ററില്‍ കൂടുതല്‍ കൂട്ടുകയും വേണ്ട, ഇവിടെ ബി.ഒ.ടി. സമ്പ്രദായവും വേണ്ട എന്നാണ്‌. വേണ്ടെങ്കില്‍ വേണ്ട. പക്ഷേ, കാലത്തിന്റെ വെല്ലുവിളി എങ്ങനെയാണു കേരളം നേരിടാന്‍ പോകുന്നത്‌? ഒരുകാര്യമോര്‍ക്കണം, 2005-ല്‍ നടത്തിയ സര്‍വേപ്രകാരം അന്നത്തെ നിലവിലുള്ള വാഹനപ്പെരുപ്പമനുസരിച്ച്‌ അടിയന്തരമായി ദേശീയപാതകള്‍ നാലുവരിപ്പാതകളാക്കണമെന്നു നിര്‍ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വാഹനപ്പെരുപ്പം 50 ശതമാനമെങ്കിലും വര്‍ധിച്ചുകഴിഞ്ഞു.

ഭാവിയിലോ? പുതിയ പഠനം വ്യക്‌തമാക്കുന്നത്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ്‌. അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വല്ലാര്‍പാടം കണ്ടെയിനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണ സ്‌ഥിതിയിലെത്തുമ്പോള്‍ ഒരുമിനിറ്റില്‍ ആറു കൂറ്റന്‍ കണ്ടെയ്‌നറുകളാണു തുറമുഖത്തിന്‌ അകത്തേക്കും പുറത്തേക്കും വരാന്‍ പോകുന്നതെന്നാണ്‌. ഈ കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം ഇപ്പോഴത്തെ ദേശീയപാതയില്‍ മറിഞ്ഞാല്‍ കേരളത്തിലെ റോഡുഗതാഗതമാകെ സ്‌തംഭിക്കുമെന്നു മുന്‍കൂട്ടി കാണാന്‍ എന്തുകൊണ്ട്‌ റോഡ്‌ വികസനവിരുദ്ധരായ നമ്മുടെ നേതാക്കള്‍ക്കു കഴിയുന്നില്ല?

ദേശീയപാതയ്‌ക്കു വീതികൂട്ടുമ്പോള്‍ ആയിരക്കണക്കിനു വ്യാപാരികള്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നതാണത്രേ അവരുടെ വ്യാപാര സ്‌ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ വികസനം വേണ്ടെന്ന നിലപാടെടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്‌. അല്ലെങ്കില്‍ത്തന്നെ ദേശീയപാതയുടെ ഇരുവശത്തും ഇപ്പോള്‍ 45 മീറ്റര്‍ വീതം സ്‌ഥലം മരവിപ്പിച്ചിട്ടിരിക്കുകയാണ്‌. അവിടെ ഈ സ്‌ഥലമുടമകള്‍ക്ക്‌ ഒരു നിര്‍മാണവും നടത്താന്‍ ഇന്നു കഴിയില്ല. അവര്‍ക്കല്ല പ്രതിഷേധം. ഒരുമിച്ചു മാറ്റേണ്ടിവരുന്ന പാതവക്കിലെ കടയുടമകള്‍ക്കാണ്‌ പ്രതിഷേധം. അവയില്‍ ഏതാനും ബാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നതുകൊണ്ട്‌ അവരുടെ പ്രതിഷേധം രാഷ്‌ട്രീയ നേതാക്കളുടെ മനസ്‌ അലിയിക്കുമല്ലോ? അല്ലെങ്കില്‍ അലിയിക്കാനുള്ള മാര്‍ഗം അവര്‍ക്കറിയാമല്ലോ?

വീതി കൂടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ന്യായമായ നഷ്‌ടപരിഹാരം കിട്ടുന്നില്ല, തൃപ്‌തികരമായ പുനരധിവാസം സാധ്യമാക്കുന്നില്ല എന്നുള്ളതു വളരെ വളരെ ന്യായമായ പരാതിയാണ്‌. അതിനു തൃപ്‌തികരമായ പരിഹാരം കാണുകയെന്നുള്ളതാണു ഭാവനാശേഷിയുള്ള ഭരണകര്‍ത്താക്കളുടെ ചുമതല. അതിനെന്തുകൊണ്ട്‌ ജനകീയ മന്ത്രിമാര്‍ക്കു കഴിയുന്നില്ല? പഴയ പാര്‍വത്യകാരെയോ പേഷ്‌കാരെയോ ഉത്തരവാദിത്തം ഏല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ ഇതിനു പരിഹാരം കാണുമായിരുന്നു.

വമ്പിച്ച റോഡു വികസനം സാധ്യമാക്കിയ തമിഴ്‌നാട്ടില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന പി.സി. സിറിയക്‌ ഈ പ്രശ്‌നത്തിനു പ്രായോഗിക പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്‌.

സിറിയക്കിന്റെ നിര്‍ദേശം ഇതാണ്‌: വീതികൂട്ടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ ഹൃദയവേദനകൊണ്ടു നോക്കിനില്‍ക്കുമ്പോള്‍ പുറകില്‍ക്കിടക്കുന്ന സ്‌ഥലത്തിന്റെ ഉടമകള്‍ക്ക്‌ പെട്ടെന്ന്‌ വന്‍ ലാഭം കിട്ടുന്നു (കാരണം അവരുടെ ഭൂമിവില പത്തിരട്ടിയായി വര്‍ധിച്ചെന്നിരിക്കും). അവരുടെ യാതൊരു മൂലധനനിക്ഷേപവും പരിശ്രമവുമില്ലാതെയാണ്‌ ഇപ്രകാരം കുതിച്ചുയര്‍ന്നുകിട്ടുന്നത്‌. 45 മീറ്റര്‍ സ്‌ഥലം റോഡ്‌ വികസനത്തിനാവശ്യമെങ്കില്‍ 245 മീറ്റര്‍ വീതിയില്‍ സ്‌ഥലമെടുക്കുക. സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്കെല്ലാംതന്നെ പുതിയ ഹൈവേയുടെ ഓരത്ത്‌ അധികമായി ലഭിച്ചിട്ടുള്ള ഇരുനൂറുമീറ്റര്‍ വീതിയില്‍ സ്‌ഥലം നല്‍കുക. വിട്ടുകൊടുക്കുന്ന സ്‌ഥലത്തിന്‌ ആനുപാതികമായി വിസ്‌തീര്‍ണവും ഫ്രണ്ടേജും ഓരോരുത്തര്‍ക്കും സുതാര്യമായി നല്‍കുക. അതോടൊപ്പം ഭൂമി വിട്ടുകൊടുക്കുന്ന എല്ലാവരേയും പുതിയ വ്യാപാര സമുച്ചയവും മറ്റുമുണ്ടാക്കുന്ന പദ്ധതികളുടെ ഉപയോക്‌താക്കളാക്കി മാറ്റുക.

ഇങ്ങനെയുള്ള ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നതോടെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ താഴ്‌്ന്ന വില കൊടുക്കുക, അതുപോലെ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം സംഭവിക്കുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയും. പാവപ്പെട്ടവരാണ്‌ കുടിയൊഴിപ്പിക്കപ്പെടുന്നതെങ്കില്‍ ഫ്‌ളാറ്റ്‌ സമുച്ചയവും മറ്റും നിര്‍മിച്ച്‌ അവരുടെ പുനരധിവാസം തൃപ്‌തികരമാക്കാം. അതിനു കേന്ദ്ര ധനസഹായം വിനിയോഗപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിയും.

അതിനുപകരം നമ്മുടെ തലമൂത്ത നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്‌ വരുംതലമുറയോടു പാതകം ചെയ്യുന്ന നയമാണ്‌. ഞങ്ങള്‍ക്ക്‌ പ്രായമായി. എന്നുപറഞ്ഞാല്‍ എണ്‍പതുകഴിഞ്ഞ നേതാക്കളും നമുക്കുണ്ട്‌. ഞങ്ങള്‍ക്ക്‌ ആരുടേയും എതിര്‍പ്പു വാങ്ങാന്‍ വയ്യ. വരുംതലമുറ വീതികുറഞ്ഞ റോഡുകളില്‍ക്കിടന്ന്‌ നരകിക്കുകയോ മോട്ടോര്‍ അപകടത്തില്‍പ്പെട്ടു മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തുകൊള്ളട്ടേ. അതെല്ലാം ഞങ്ങള്‍ ഇഹലോകവാസം വെടിഞ്ഞതിനുശേഷമല്ലേ സംഭവിക്കൂ. അത്രയും ആശ്വാസം. ആര്‍ക്കുമൊരു ബുദ്ധിമുട്ടുമില്ലാതെ വികസനം നടക്കണമെന്നു നേതാക്കള്‍ വാദിക്കുന്നത്‌ ഒരു തുള്ളി രക്‌തം നഷ്‌ടപ്പെടാതെ ഒരു പ്രസവം നടക്കണമെന്നു വാദിക്കുന്നതിനു തുല്യമാണ്‌.

നിര്‍ദിഷ്‌ട ദേശീയപാതയുടെ നടുവില്‍ എന്തിനാണ്‌ നാലരമീറ്റര്‍ വീതിയുള്ള മീഡിയന്‍ എന്നു ചോദിക്കുന്ന നേതാക്കളുമുണ്ട്‌. ദേശീയപാതകള്‍ക്കിത്‌ അനിവാര്യമാണെന്നതോ പോകട്ടെ, ഈ മീഡിയനിലാണ്‌ ഭാവിയില്‍ കൂറ്റന്‍ തൂണുകള്‍ സ്‌ഥാപിച്ച്‌ അതില്‍ മറ്റൊരു സമാന്തര റോഡുയരാന്‍ പോകുന്നത്‌ എന്നു ചിന്തിക്കാന്‍പോലും കഴിവില്ലാത്തവരാണ്‌ എതിര്‍പ്പുകാര്‍.

ഇങ്ങനെയുള്ള നേതാക്കള്‍ ലോകത്തില്‍ കാണുമോ? ജനങ്ങളാല്‍ നയിക്കപ്പെടുന്നവനല്ല യഥാര്‍ഥ നേതാവ്‌. മറിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളെ നയിക്കുന്നവനാണ്‌ യഥാര്‍ഥ നേതാവ്‌. കേരളത്തില്‍ കംപ്യൂട്ടര്‍ വന്നുകഴിഞ്ഞാല്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ തൊഴില്‍രഹിതരായി വലഞ്ഞു ദുരിതമനുഭവിക്കുമെന്നു ജനങ്ങളോടു പറഞ്ഞ അതേ നേതാക്കളാണ്‌ ഇപ്പോള്‍ റോഡുവികസനത്തിനെതിരായും നിലകൊള്ളുന്നതെന്നതാണ്‌ കൗതുകകരമായ കാര്യം.

വാല്‍ക്കഷണം: എനിക്ക്‌ ഏറ്റവും വേദന തോന്നിയ കാര്യം റോഡിനു വീതിവേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍പോയ നേതാക്കളില്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാറുമുണ്ടായിരുന്നു എന്നതാണ്‌. കേരളത്തില്‍ ഇന്നുള്ള നേതാക്കളില്‍വച്ച്‌ ആദ്യം ലോകംകണ്ട വ്യക്‌തി അദ്ദേഹമാണ്‌. അമ്പതുകൊല്ലം മുമ്പ്‌ അമേരിക്കയിലെ സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയിലാണ്‌ അദ്ദേഹം ഉപരിപഠനം നടത്തിയത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കേരളത്തിലെ ഏക നേതാവും അദ്ദേഹംതന്നെ. അതിന്റെയെല്ലാം അടിസ്‌ഥാനത്തില്‍ അതിവിശാല വീക്ഷണത്തോടെ കാര്യങ്ങള്‍ എഴുതുന്ന വീരേന്ദ്രകുമാര്‍ എന്തുകൊണ്ടാണ്‌ റോഡിന്റെ കാര്യത്തില്‍ മാത്രം ഇടുങ്ങിയ മനസുള്ളയാളായി മാറിയതെന്നെനിക്കറിയില്ല. ഐക്യമുന്നണി രാഷ്‌ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നാകാം അത്‌.

Thursday, May 20, 2010

എല്ലാം തലതിരിഞ്ഞ്

സി.ആര്‍.നീലകണ്ഠന്‍/ പരിസ്ഥിതി പ്രവര്‍ത്തകന്‍

20/may/2010
വി.എസ്. സര്‍ക്കാറിന്റെ
പ്രവര്‍ത്തന കാലാവധി എണ്‍പതുശതമാനം കഴിഞ്ഞു. അത്യപൂര്‍വമായ ഒരു മന്ത്രിസഭയാണിത്. മുഖ്യമന്ത്രിയാണ് ഭരണത്തലവന്‍. അദ്ദേഹത്തിന്റെതാണ് നയം. എന്നാല്‍ ഇവിടെ എല്ലാം തലതിരിഞ്ഞാണ്. മുഖ്യമന്ത്രിയുടേതിന് നേര്‍വിപരീതമാണ് മറ്റു മന്ത്രിമാരുടെ നിലപാടുകള്‍.പൂര്‍ണ വലതുപക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് യഥാര്‍ഥ പ്രശ്‌നം.
സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെപ്പോലും തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്കധികാരമില്ല. ഏതു മന്ത്രിയെയും നീക്കംചെയ്യാന്‍ അവകാശവും അധികാരവും മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യമാണിവിടത്തെ ജനാധിപത്യം.
മുഖ്യമന്ത്രിയെ പാര്‍ട്ടി സംഘടനയില്‍ തരംതാഴ്ത്തി 'ശിക്ഷിച്ചു'. 'മുഖ്യമന്ത്രിയുടെ പദ്ധതി' ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു. 'പൊതുഭരണം' എന്നത് ഒന്നും ചെയ്യാതിരിക്കുന്ന വകുപ്പായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.
ഓരോ വകുപ്പുകളായി തിരിച്ചു പരിശോധിക്കുമ്പോള്‍ പൊതുവെ മിക്ക മന്ത്രിമാരും ഭംഗിയായി സംസാരിക്കാന്‍ കഴിയുന്നവരാണ്. സെമിനാര്‍ ഭാഷയില്‍ സംസാരിക്കും. എന്നാല്‍ പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ പറഞ്ഞതിനു വിപരീതഫലമുണ്ടാക്കും. ഇത് 'മുകളില്‍ നിന്നുള്ള സ്വാധീനം' അഥവാ മുന്നണിയുടെ അടിസ്ഥാന നയംതന്നെയാണ് കാണിക്കുന്നത്.

ആഭ്യന്തരം:
മന്ത്രിയുടെ പ്രവര്‍ത്തനം തുടക്കത്തില്‍ പ്രതീക്ഷകളെ കടത്തിവെട്ടിയിരുന്നു. പിന്നീട് പോലീസ് സേന അടിമുറി അഴിമതിയില്‍ മുങ്ങിത്താണു. ഏതളവില്‍ അതിക്രമവും അഴിമതിയും നടത്തുന്നവരും സംരക്ഷിക്കപ്പെടുന്ന സ്ഥിതിയായി. അച്ചടക്കം പഴങ്കഥയായി. ജനമൈത്രി സംവിധാനം നേട്ടമാകേണ്ടതായിരുന്നു. കൊച്ചി പോലുള്ള നഗരങ്ങളില്‍ കുറ്റകൃത്യനിരക്ക് കുറയാന്‍ ഇടയായിട്ടുമുണ്ട്. എന്നാല്‍ കസ്റ്റഡിപീഡനങ്ങളും മരണങ്ങളും സര്‍വസാധാരണമായി. പോലീസിനെ പേടിച്ചോടി മരണമടഞ്ഞവര്‍ ധാരാളം. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് വേട്ട മുറയ്ക്കു നടക്കുന്നുണ്ട്. പാര്‍ട്ടി പിന്തുണയുണ്ടെങ്കില്‍ എന്തുമാകാം. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതിയെ വിടുവിച്ച ഒട്ടനവധി സംഭവങ്ങളുണ്ടായി. മൂലധനശക്തികള്‍ക്കു വേണ്ടി പോലീസ് ഏതറ്റംവരെയും പോകുമെന്ന് മൂലമ്പിള്ളിയിലും കിനാലൂരിലും കണ്ടു.

ടൂറിസം:
ഒരേ മന്ത്രിയുടെ കീഴിലാണല്ലോ ആഭ്യന്തരവും ടൂറിസവും. കേരളത്തിന്റെ ഭാവി ടൂറിസത്തിലാണെന്നത് ഈ മന്ത്രിയുടെയും നിലപാടാണ്. ഇവിടത്തെ മണ്ണും വെള്ളവും പ്രകൃതിവിഭവങ്ങളും വന്‍തോതില്‍ നശിപ്പിച്ച് കുറേ കുത്തകകള്‍ സമ്പന്നരാകുന്നതിനപ്പുറം ഒരു നേട്ടവും ടൂറിസം സംവിധാനംകൊണ്ടില്ല. കുത്തകക്കാരുടെ നികുതിപോലും ശരിയാംവിധത്തില്‍ പിരിച്ചെടുക്കുന്നില്ല. നെല്‍പ്പാടം നികത്തി ഗോള്‍ഫ് ക്ലബ്ബുണ്ടാക്കലും ജലമൂറ്റി പാര്‍ട്ടിവക വാട്ടര്‍ തീംപാര്‍ക്കുണ്ടാക്കലും കണ്ടല്‍ നശിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കലുമെല്ലാം കണ്ടു. മൂന്നാറിലെ അവസ്ഥ അനുദിനം മോശമാകുന്നു. വാഗമണ്ണില്‍ ചോദിക്കാന്‍പോലും ആരുമില്ല. കുമരകത്ത് കായല്‍ നികത്തിയാണ് ടൂറിസം പദ്ധതി വരുന്നത്.

റവന്യൂ:
മന്ത്രി നടത്തുന്ന പ്രസ്താവനകളുടെ ഒരംശം പ്രാവര്‍ത്തികമാകുന്നില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണസമിതിയുണ്ടാക്കിയതില്‍ അഹങ്കരിക്കുമ്പോള്‍ ഒരിടത്തും അതു നടപ്പാക്കാതിരിക്കുകയും വയല്‍ കുഴിക്കാനും നികത്താനും വ്യവസായത്തിന്റെ മറവില്‍ അനുമതി നല്‍കുന്നത് തുടരുന്നു. പ്രാദേശിക നേതാക്കളുടെ പ്രധാന വരുമാനമാണിത്. മൂന്നാര്‍ വിഷയത്തില്‍ വന്‍പിറകോട്ടടിയുണ്ടായി. മൂലമ്പിള്ളി മുതല്‍ കിനാലൂര്‍ വരെയുള്ള കുടിയിറക്കലുകള്‍ക്ക് നേതൃത്വം നല്കി. ഏറെ സമരം ചെയ്ത് മൂലമ്പിള്ളിക്കാര്‍ക്ക് നേടാനായ പാക്കേജ് രണ്ടു വര്‍ഷമായിട്ടും നടപ്പായിട്ടില്ല.

വനം, ഭവനം:
റവന്യൂമന്ത്രിയെപ്പോലെ നന്നായി സംസാരിക്കും. ഫലം നാസ്തി. സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത് വലിയ നേട്ടമായി. ആ ബഫര്‍ സോണില്‍ത്തന്നെ റിസോര്‍ട്ട് നിര്‍മിക്കാന്‍ മൗനാനുവാദവും നല്കി. റിസോര്‍ട്ടുകളും പാര്‍ട്ടി ഓഫീസുകളും മൂലം മൂന്നാറിലെ വനഭൂമി ഏതെന്ന് കണ്ടെത്താനായിട്ടില്ല! ഇ.എം.എസ്. ഭവനപദ്ധതി, എം.എന്‍. ലക്ഷംവീട് പദ്ധതി മുതലായവയെല്ലാം കടലാസില്‍ത്തന്നെ. പുതുതായി വീട് നല്കിയില്ലെങ്കിലും നിരവധി പേരെ ഉള്ള വീടുകളില്‍നിന്നിറക്കാന്‍ സാധിച്ചു.

വിദ്യാഭ്യാസം:
രണ്ടാം മുണ്ടശ്ശേരിയെന്നഭിമാനിച്ച് അധികാരമേറ്റശേഷം വിദ്യാഭ്യാസരംഗത്തിന് ഇത്ര ദോഷംചെയ്ത മറ്റൊരു മന്ത്രിയില്ല. തിടുക്കത്തില്‍ തയ്യാറാക്കിയ സ്വാശ്രയബില്ലും അനന്തരനടപടികളും ഒത്തുകളിയായിരുന്നു. ഏറ്റവും ഉയര്‍ന്ന ഫീസ് നിരക്കും തോന്നിയപോലുള്ള പ്രവേശന രീതികളും വ്യാപകമാണ്. കോടതികളെ കുറ്റം പറഞ്ഞു തടിതപ്പുന്നു. പരീക്ഷാഫലങ്ങളും അവാര്‍ഡുകളും പ്രഖ്യാപിക്കുന്നതിലാണ് മിടുക്ക്. എല്ലാവരും ജയിക്കുന്ന പരീക്ഷാഫലം അതിവേഗം പുറത്തുവിടുന്നതില്‍ എന്തത്ഭുതം? പൊതുവിദ്യാഭ്യാസം വിലയില്ലാതാക്കി. വിവാദം സൃഷ്ടിക്കുന്നതില്‍ സര്‍വകാല റെക്കോഡ്.

വൈദ്യുതി:
പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ ഒരു വേനല്‍ കടക്കുന്നതിന്റെ അഭിമാനം മന്ത്രിക്കുണ്ട്. എന്നാല്‍ ഉപഭോഗം കുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയമായി. വൈദ്യുതിക്കമ്മിയുണ്ടെന്നു പറയുമ്പോഴും ആന്ധ്രാപ്രദേശിന് വൈദ്യുതി വിറ്റു. വില കൂട്ടി. ടൂറിസത്തിനും പരിസ്ഥിതിക്കും ആദിവാസികള്‍ക്കും ദോഷമുണ്ടാക്കുന്ന അതിരപ്പിള്ളി പദ്ധതിവേണമെന്ന് വാശിപിടിക്കുന്നത് എല്ലാ വൈദ്യുതി മന്ത്രിമാരെയും പിടിക്കുന്ന ബാധ തന്നെയാകും.

പട്ടികജാതി ക്ഷേമം:
മനസ്സുകൊണ്ടെങ്കിലും ഈ വകുപ്പില്‍ മന്ത്രി അല്പം ഭേദമാണെന്ന് തോന്നിയിട്ടുണ്ട്. പ്രഖ്യാപനങ്ങളും ഊരു സന്ദര്‍ശനങ്ങളും ഗംഭീരം. പക്ഷേ, ആദിവാസികളുടെ അവസ്ഥ പഴയതുപോലെ തന്നെ. ദളിതരുടെ ഭൂരാഹിത്യവും കൃഷിഭൂമിയിലുള്ള അവകാശവും സര്‍ക്കാറിന് ബോധ്യപ്പെടാന്‍ ചെങ്ങറയില്‍ ദീര്‍ഘകാലം സമരം വേണ്ടിവന്നു. ആ ദളിതരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സഖാക്കള്‍ ഉപരോധം തീര്‍ത്തതും മന്ത്രിക്കു നോക്കിനില്‍ക്കേണ്ടിവന്നു. വൈകിയാണെങ്കിലും അവരുമായൊരു കരാറുണ്ടാക്കിയതു നന്ന്. എന്നാല്‍ അത് ഇപ്പോഴും കടലാസില്‍ മാത്രം.

ആരോഗ്യം:
വിദ്യാഭ്യാസമെന്ന പോലെ കേരളത്തിന്റെ ആഗോളപ്രസിദ്ധമായ ആരോഗ്യമാതൃക തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു ഭരണമാണിത്. ഇതിനായി ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഡോക്ടര്‍മാരെ പ്രകോപിപ്പിച്ച് നിരവധി സമരങ്ങളുണ്ടാക്കി പൊതു ആരോഗ്യസംവിധാനം തകര്‍ത്തു. ഓരോ വര്‍ഷവും മുറ തെറ്റാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധി വരുന്നു. ചികിത്സാച്ചെലവ് ആര്‍ക്കും താങ്ങാനാവാത്തവിധം കുതിച്ചുയരുന്നു. പകല്‍ക്കൊള്ളയാണ് സ്വകാര്യമേഖലയില്‍ നടക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സുകൊണ്ട് ദരിദ്രര്‍ക്കൊരു പ്രയോജനവുമില്ല. ലോകബാങ്കിന്റെ എന്‍.ആര്‍.എച്ച്.എം. പദ്ധതികൊണ്ടുള്ള കസര്‍ത്തുമാത്രം നടക്കുന്നു. വകുപ്പിന്റെ കീഴിലുള്ള മലിനീകരണ നിയന്ത്രണബോര്‍ഡ്, കേവലം 'ബോര്‍ഡ്' മാത്രമായി.

കാര്‍ഷികമേഖല:
വലിയ ബഹളമില്ലാതെ ഉദ്യോഗസ്ഥ സംവിധാനത്തെ കൂടെ നിര്‍ത്തി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് മന്ത്രി. ബി.ടി. വഴുതനയ്‌ക്കെതിരായ ശക്തമായ നിലപാട് ഇതിലൊന്നാണ്. കര്‍ഷകര്‍ക്കായുള്ള കടാശ്വാസ കമ്മീഷന്‍ ഒരിക്കലും തുടങ്ങാത്ത ഒന്നായി. ഇതിനു മന്ത്രി മാത്രമല്ല, ഉത്തരവാദിയെങ്കിലും നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയതും കമ്പോളത്തില്‍ അരിവില ഉയര്‍ന്നതുംമൂലം നെല്‍കൃഷി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നെല്‍പ്പാടങ്ങള്‍ അതിവേഗം ഇല്ലാതാകുന്നതിനാല്‍ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ട.

വ്യവസായം:
പൊതുമേഖലാ യൂണിറ്റുകള്‍ മിക്കവയും ലാഭത്തിലാക്കിയെന്നത് (പലതും കണക്കിലെ കളികൊണ്ടാണെങ്കിലും) ശരിയായ ദിശയിലുള്ള ഗതിയാണെന്ന് പറയാം. കേന്ദ്രസഹായത്തോടെ ചില പുതിയ പദ്ധതികള്‍ കൊണ്ടുവരാനും നിലവിലെ ചില യൂണിറ്റുകള്‍ (ടെല്‍ക്ക്, കെല്‍ടെക്) വികസിപ്പിക്കാനുമായിട്ടുണ്ട്. എന്നാല്‍ 'നിക്ഷേപസൗഹൃദ'മാക്കല്‍ എന്ന പേരില്‍ നാട്ടിലെങ്ങും മനുഷ്യരെ കുടിയിറക്കി ഭൂമി ഏറ്റെടുക്കുന്നതും പൊതുഭൂമി കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കുന്നതും വികസനമായി കാണാനാകില്ല. വന്‍ ഭൂമാഫിയകളുടെ താത്പര്യമാണ് പല പദ്ധതികളുടെയും (എച്ച്.എം.ടി., അത്താണിയിലെ കേരള ലാംപ്‌സ് ഭൂമി, വളന്തക്കാട്, തുറവൂര്‍ കിന്‍ഫ്ര, വിഴിഞ്ഞം അനുബന്ധ മേഖല, മാവൂര്‍ റയോണ്‍സ്, കോംട്രസ്റ്റ് മുതലായവ) പിന്നിലെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ജനങ്ങളെ ഏത് വിധേനെ അടിച്ചമര്‍ത്തിയിട്ടായാലും മാഫിയാ താത്പര്യം സംരക്ഷിക്കണമെന്നതാണ് നയമെന്ന് കിനാലൂരില്‍ തെളിയിച്ചു. ''തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരില്ല'' തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ഥം ഇപ്പോള്‍ വ്യക്തമാകുന്നു.

ധനകാര്യം:
എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?

Thursday, May 6, 2010

കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം മന്ത്രി കരീം


തിരു: കിനാലൂരില്‍ കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. പ്രശ്നം രാഷ്ട്രീയവല്‍ക്കാനുള്ള ഗൂഢശ്രമമുണ്ടായി. പ്രശ്നം വഷളാവാതിരിക്കാനാണ് സര്‍വേ നിര്‍ത്തിവെച്ചത്. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തും. മുസ്ളീംലീഗും കോഗ്രസ്സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് സര്‍വേ തുടങ്ങിയത്. എല്ലാവരും സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ചിരുന്നതാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ജോലി അടക്കമുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കിയതാണ്. പനങ്ങാട് പഞ്ചായത്ത് ഒറ്റക്കെട്ടായി പദ്ധതിയെ അനുകൂലിച്ചു. മുസ്ളീംലീഗ് അംഗത്തിന്റെ പിന്തുണയും ഉണ്ടായിരുന്നതാണ്. എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് സര്‍വേയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസിനെതിരെ സംഘടിത അക്രമമാണുണ്ടായത്. പതിനഞ്ചു മിനിറ്റിനുള്ളില്‍ സമരക്കാരെ നീക്കി. ചാനലുകള്‍ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകാണിച്ച് വലിയ പ്രശ്നം നടന്നുവെന്ന് പ്രചരിപ്പിച്ചതായി മന്ത്രി പറഞ്ഞു.

കിനാലൂര്‍ സംഘര്‍ഷം: കരുതിക്കൂട്ടി നടത്തിയ രാഷ്ട്രീയ നീക്കം -മന്ത്രി

Friday, May 7, 2010
തിരുവനന്തപുരം: വ്യവസായ വികസനത്തിനെതിരെ കരുതിക്കൂട്ടി നടത്തിയ രാഷ്ട്രീയനീക്കമാണ് കിനാലൂരിലുണ്ടായതെന്ന് വ്യവസായ മന്ത്രി എളമരം കരീം അഭിപ്രായപ്പെട്ടു. നാല് വരിപ്പാതയുണ്ടാക്കാന്‍ ജില്ലാ തലത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്ലിം ലീഗ് അടക്കം എല്ലാ കക്ഷികളും യോജിച്ചിരുന്നു. ഇപ്പോഴുണ്ടായത് രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രദേശത്തുള്ളവരല്ല പ്രശ്നമുണ്ടാക്കിയത്. വളരെ കുറച്ച് വീടുകള്‍ മാതമേ ഇവിടെ എടുക്കേണ്ടി വരികയുള്ളൂ. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാറിന്റെ നിലപാട്. ഇവര്‍ക്ക് നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് തൊഴിലും ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ സര്‍വേ മാത്രമാണ് തുടങ്ങിയത്. അക്വിസിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. പ്രാരംഭ ഘട്ടത്തില്‍ തന്നെ അക്രമം നടത്തിയത് പദ്ധതിയെ തകിടം മറിക്കാനാണ്. രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കാനാണ് താല്‍ക്കാലികമായി സര്‍വേ നിര്‍ത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

തീരാകളങ്കം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കിനാലൂരില്‍ റോഡ് വികസന സര്‍വേ തടഞ്ഞ നാട്ടുകാരെ പൊലീസ് തല്ലിച്ചതച്ച നടപടി ജനാധിപത്യകേരളത്തിനു തീരാകളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമരക്കാരെ നൂറുകണക്കിന് പൊലീസുകാര്‍ ലാത്തിയും ഗ്രനേഡും ഉപയോഗിച്ചാണ് നേരിട്ടത്. സി.പി.എം പ്രവര്‍ത്തകരും പൊലീസിനൊപ്പം ചേര്‍ന്നു. പുരുഷന്‍മാരെ വീടുകളില്‍ കയറി തല്ലിയോടിച്ചു. രണ്ട് മണിക്കൂറോളം കിനാലൂര്‍ യുദ്ധഭൂമിയായിരുന്നു. നിരവധി ആളുകള്‍ ആശുപത്രിയിലാണ്. ജനകീയ സമരങ്ങളെ ലാത്തികൊണ്ടും ഗ്രനേഡ് കൊണ്ടും കുഴിച്ചുമൂടാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിരപരാധികളെ തല്ലിചതയ്ക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നടപടിയില്ലെങ്കില്‍ സമരം -രാഘവന്‍

ന്യൂദല്‍ഹി: കിനാലൂരില്‍ ക്രൂരത കാട്ടിയവര്‍ക്കെതിരെ കര്‍ക്കശ നടന്യൂദല്‍ഹി: കിനാലൂരില്‍ ക്രൂരത കാട്ടിയവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് എം.കെ. രാഘവന്‍ എം.പി. കിനാലൂരില്‍ സര്‍വേ നിറുത്തിവെക്കുകയും പൊലീസിനെ പിന്‍വലിക്കുകയും ചെയ്തതുകൊണ്ടും പ്രശ്നം അവസാനിക്കുന്നില്ല. തെറ്റു ചെയ്ത പൊലീസുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണം. സമര സമിതി മുന്നോട്ടു വെച്ച ബദല്‍ നിര്‍ദേശം പരിഗണിച്ചുകൊണ്ടല്ലാതെ റോഡു നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും എം.കെ. രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിനാലൂര്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സുതാര്യതയില്ല. വികസനത്തിന് ജനങ്ങളും ജനപ്രതിനിധികളും എതിരല്ല. വിഷയം സമരസമിതിയുമായി ചര്‍ച്ച ചെയ്തു മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അഞ്ചു മാസം മുമ്പ് കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ വ്യവസായ മന്ത്രി നല്‍കിയ ഉറപ്പ്. അതിന് വിരുദ്ധമായും അപ്രതീക്ഷിതമായും ഇന്നലെ പൊലീസ് സഹായത്തോടെ സര്‍വേ നടപടികള്‍ക്ക് ബന്ധപ്പെട്ടവര്‍ മുതിര്‍ന്നത് എന്തുകൊണ്ടാണെന്ന്, ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

സ്ഥലമെടുപ്പ് നിര്‍ത്തണം,

അന്വേഷണം വേണം -കുട്ടി അഹമ്മദ് കുട്ടി

തിരുവനന്തപുരം: കിനാലൂരില്‍ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലമെടുപ്പ് നിര്‍ത്തിവെക്കുകയും വിശദ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യണമെന്ന് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍വേ ചെയ്യുന്നതില്‍ പ്രതിഷേധിച്ചവരെയും നിരപരാധികളായ നാട്ടുകാരെയും നിര്‍ദാക്ഷിണ്യം മര്‍ദിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത പൊലീസ് നടപടി ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സര്‍വേയും പൊലീസിന്റെ കിരാത നടപടികളും ഉടന്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളിഡാരിറ്റി പ്രതിഷേധിച്ചു

കോഴിക്കോട് : കിനാലൂരില്‍ കെ.എസ്.ഐ.ഡി സിക്ക് നാലുവരിപ്പാത പണിയാന്‍ 100 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് നടത്തിയ നരനായാട്ടില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ പ്രതിഷേധിച്ചു. മനുഷ്യത്വഹീനവും കിരാതവുമായ പൊലീസ് തേര്‍വാഴ്ചയാണ് നടന്നതെന്ന് സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും.ഇതിനെതിരെ ജനാധിപത്യ സമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. വ്യവസായ മന്ത്രിയുടെ സ്വകാര്യ താല്‍പര്യം മാത്രമാണ് പാത നിര്‍മാണത്തിനു പിന്നില്‍. ജനങ്ങളെ പേടിപ്പിച്ച് കുടിയിറക്കി പാത പണിയാമെന്ന വ്യാമോഹം നടക്കില്ല. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഹീനമായി ആക്രമിക്കുകയും വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റോഡ് ഭൂമാഫിയക്ക്

വേണ്ടി -വീരേന്ദ്രകുമാര്‍

ന്യൂദല്‍ഹി: കിനാലൂരില്‍ ഭൂമാഫിയക്ക് വേണ്ടിയാണ് റോഡു വെട്ടുന്നതെന്ന് ജനതാദള്‍^എസ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. ഇല്ലാത്ത പദ്ധതിക്കുവേണ്ടി റോഡു വെട്ടാനുള്ള നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുകയും, നാട്ടുകാരോട് അക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിനാലൂരിലെ പദ്ധതിക്കു പിന്നില്‍ ഗൂഢശക്തികളുണ്ട്. ഒരു പ്രദേശത്തെ നശിപ്പിച്ച് ജനങ്ങള്‍ക്ക് ദുരിതം നല്‍കുന്ന പദ്ധതിയാണത്. കിനാലൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ച് പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുമായി ഒപ്പുവെച്ച ധാരണാ പത്രത്തിന്റെ കാലാവധി കഴിഞ്ഞു. ഒന്നും നടപ്പായില്ല. ഉദ്ദേശിച്ചതൊന്നും നടക്കാത്ത ഈ പദ്ധതിക്ക് നാലുവരി പാതയുടെ ആവശ്യമെന്താണ്? ഇതിനു പിന്നില്‍ വെട്ടിപ്പിന്റെ അജണ്ടയുണ്ടെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചു.


'വ്യവസായം എന്തെന്ന് മന്ത്രി

വ്യക്തമാക്കണം'

തിരുവനന്തപുരം: കിനാലൂരില്‍ പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെറുക്കപ്പെട്ടവരും പിണറായിയുമൊക്കെ അടങ്ങുന്ന ഗൂഢ സംഘത്തിന്റെ കൈയിലാണ് അവിടത്തെ ഭൂമിയെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. അതിപ്പോള്‍ വ്യക്തമാകുകയാണ്. കിനാലൂരില്‍ എന്ത് വ്യവസായമാണ് കൊണ്ടുവരുന്നതെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കണം. ഇക്കാര്യം ഇതുവരെ മന്ത്രി തുറന്നുപറഞ്ഞിട്ടില്ല.

പാര്‍ക്കിലേക്ക് നാലുവരി നടപ്പില്ല -ജനതാദള്‍

തിരുവനന്തപുരം: കിനാലൂരിലെ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപാത വേണമെന്ന അതിമോഹം നടപ്പില്ലെന്ന് ജനതാദള്‍ (സെക്യുലര്‍) സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വറുഗീസ് ജോര്‍ജ് പറഞ്ഞു. കുടിയൊഴിപ്പിച്ച് ദേശീയപാത വികസനം ആവശ്യമില്ലെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചതിന്റെ പിറ്റേന്ന് കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മര്‍ദിച്ച് മുതലാളിമാര്‍ക്ക് രാജവീഥിയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു

കിനാലൂര്‍ പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദിച്ചു

http://www.mathrubhumi.com/online/malayalam/news/story/295454/2010-05-07/kerala
Friday, May 7, 2010
കോഴിക്കോട്: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

സമരക്കാരുടെ കല്ലേറില്‍ താമരശ്ശേരി ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുള്‍പ്പെടെ 25 പോലീസുകാര്‍ക്ക് പരിക്കുണ്ട്.

വ്യാഴാഴ്ച രാവിലെ പത്തോടെ കിനാലൂര്‍ വ്യവസായകേന്ദ്രത്തിനു സമീപത്താണ് സമരക്കാര്‍ സര്‍വേ നടപടി തടഞ്ഞത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരോട് അറസ്റ്റ് വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെനേരം ഉന്തും തള്ളുമുണ്ടായി.

അതിനിടെയാണ് പോലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ അടിയേറ്റുവീണു. ചിതറിയോടിയ സമരക്കാര്‍ പോലീസിനുനേരെ കല്ലേറ് നടത്തി. പോലീസ് തിരിച്ചു കല്ലെറിഞ്ഞതോടൊപ്പം സമരക്കാര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈ. എസ്.പി.യടക്കം 25 പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു. വീടുകളിലേക്കും പറമ്പുകളിലേക്കും കയറിപ്പോലും പോലീസുകാര്‍ നാട്ടുകാരെ അടിക്കുകയായിരുന്നു. സമരക്കാരുടെ കൂടെയെത്തിയ ചെറിയ കുട്ടികള്‍ക്കും സംഘര്‍ഷം കണ്ട് ഭയന്നോടിയ നാട്ടുകാര്‍ക്കും മര്‍ദനമേറ്റു. അമ്മമാരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതിനാണ് പത്തുവയസ്സുകാരായ രണ്ടു കുട്ടികള്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റത്.

സമരക്കാരെ പിന്തുടര്‍ന്ന് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയ പോലീസ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തല്ലിത്തകര്‍ത്തു. അഭയം തേടിയെത്തിയ സമരക്കാരായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കിയ വീട്ടുകാരെ പോലീസ് ഭീഷണിപ്പെടുത്തി. സമരക്കാരെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വീടിന്റെ വാതില്‍ ചവിട്ടിത്തുറക്കാനും ശ്രമിച്ചു. ചില വീട്ടുകാര്‍ക്കെതിരെ ബലപ്രയോഗവും നടന്നു.

സംഘര്‍ഷം തീവ്രമായതിനെത്തുടര്‍ന്ന് സമരക്കാര്‍ കൂടിനിന്ന പറമ്പുകളിലേക്ക് പോലീസ് ഗ്രനേഡ് വലിച്ചെറിഞ്ഞു. നാലുഭാഗത്തുനിന്നും പോലീസിനെതിരെ കല്ലേറുണ്ടായി. അതിനിടെ വലിയ മരങ്ങളും കല്ലും വലിച്ചിട്ട് നാട്ടുകാര്‍ റോഡും തടഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട യുദ്ധസമാനമായ രംഗങ്ങള്‍ക്കൊടുവില്‍ പതിനൊന്നരയോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ 12 മണിയോടെ സര്‍വേ പുനരാരംഭിച്ചു. 20 മീറ്റര്‍ വീതിയിലുള്ള റോഡിന്റെ സര്‍വേയാണ് നടന്നത്. രണ്ടുമണിയോടെതന്നെ കിനാലൂരില്‍നിന്ന് വട്ടോളി ബസാര്‍ വരെ അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പി.യും വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്തുനിന്ന് പോലീസിനെ പിന്‍വലിക്കാനും മുഖ്യമന്ത്രി ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉത്തരവ് വരുംമുമ്പേ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന പോലീസ് നടപടികള്‍ ഉള്‍പ്പെടെയുള്ള സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീമിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കിനാലൂരിലെ വ്യവസായകേന്ദ്രത്തിന്റെ നിലവിലുള്ള അവസ്ഥയെന്താണെന്നറിയിക്കാനും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിക്ക് വെള്ളിയാഴ്ചതന്നെ റിപ്പോര്‍ട്ട് നല്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തിനടുത്ത് മാളിക്കടവില്‍ നിര്‍ദിഷ്ട ദേശീയപാതയില്‍ നിന്നാണ് കിനാലൂരിലേക്ക് നാലുവരിപ്പാത നിര്‍മിക്കുന്നത്.

വന്‍പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ പ്രത്യേക പാത നിര്‍മിക്കുന്നതിനുമാത്രം സര്‍വേ നടപടികള്‍ ആരംഭിച്ചതിനുപിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നിര്‍ദിഷ്ട പാതയോരങ്ങളിലെ സ്ഥലങ്ങള്‍ ഭൂമാഫിയകള്‍ കൈയടക്കിയതായും ആക്ഷേപമുണ്ട്.

വ്യവസായനഗരം, വൈദ്യനഗരം, ഉപഗ്രഹ നഗരം തുടങ്ങി നിരവധി പദ്ധതികള്‍ ഇവിടെ പറഞ്ഞുകേട്ടെങ്കിലും അതെല്ലാം ഒഴിവായി. വാഴക്കാട്ട് സ്ഥാപിക്കാനുദ്ദേശിച്ച ഫുട്ട്‌വേര്‍ പാര്‍ക്ക് ഇവിടേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.

നേരത്തേ ഗൂഗിള്‍ സര്‍വേ സംവിധാനം ഉപയോഗിച്ച് റോഡിനായി സര്‍വേ നടത്തിയിട്ടുണ്ട്. വിശദമായ സര്‍വേ നടത്താനുള്ള ശ്രമമാണ് കിനാലൂരില്‍ തടസ്സപ്പെട്ടത്. നാലുതവണ സര്‍വേ തടഞ്ഞതിനെത്തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹവുമായി കെ.എസ്.ഐ.ഡി.സി., ഇന്‍കല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വേക്കെത്തുകയായിരുന്നു. ആര്‍.ഡി.ഒ. പി. രമാദേവിയുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. റൂറല്‍ എസ്.പി. നീരജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് രാവിലെ എട്ടു മണിയോടെ നിലയുറപ്പിച്ചിരുന്നു. പോലീസ് നടപടികള്‍ നേരിടാന്‍ സന്നദ്ധമായാണ് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സമരക്കാരും എത്തിയത്.

നാലുവരിപ്പാത സര്‍വേ തടഞ്ഞു; കിനാലൂരില്‍ പൊലീസ് ഭീകരത

http://madhyamam.com/story/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A4-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%87-%E0%B4%A4%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%82%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8A%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%AD%E0%B5%80%E0%B4%95%E0%B4%B0%E0%B4%A4

കിനാലൂര്‍ (കോഴിക്കോട്): കിനാലൂര്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതക്കായുള്ള സര്‍വേ ജനകീയ ഐക്യവേദിയുടെയും ജനജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാരെയും പ്രതിഷേധം കാണാനെത്തിയവരെയും പൊലീസ് മൃഗീയമായി മര്‍ദിച്ചു. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഭീഷണി മുഴക്കി.

നിരവധി വാഹനങ്ങള്‍ പൊലീസ് തല്ലിത്തകര്‍ത്തു. പൊലീസ് വാഹനത്തിനുനേരെയും കല്ലേറുണ്ടായി. വ്യവസായ പാര്‍ക്ക് പരിസരത്തെ വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും 150 ഓളം പേര്‍ക്ക് പരിക്കേറ്റു.

താമരശേãരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിയടക്കം 29 പൊലീസുകാര്‍ക്കും പരിക്കേറ്റു.

രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.ഡി.ഒ കെ.പി. രമാദേവി, കൊയിലാണ്ടി തഹസില്‍ദാര്‍ എം. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ സംഘം കിനാലൂരിലെത്തിയത്. എസ്.പി. നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. 9.30 ഓടെ സര്‍വേ നടപടികള്‍ ആരംഭിച്ചു. അപ്പോഴേക്കും ജനജാഗ്രതാ സമിതി നേതാവ് റഹ്മത്തുല്ല മാസ്റ്റര്‍, ജനകീയ ഐക്യവേദി ചെയര്‍മാന്‍ സി.കെ. ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ നിജേഷ് അരവിന്ദന്‍, സോളിഡാരിറ്റി നേതാവ് റസാഖ് പാലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം ആളുകള്‍ പ്രതിഷേധവുമായെത്തി. ഇവര്‍ വ്യവസായ പാര്‍ക്കിന് അല്‍പമകലെ റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ചു.

സമരസമിതി നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തി സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം നടത്തി. ഇത് വലിയ ബഹളത്തിനിടയാക്കി. ഇതിനിടെ സമരക്കാരുടെ കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനുനേരെ തെളിക്കാന്‍ ശ്രമിച്ചു. ചാണകവെള്ള പാത്രം അപ്പോഴേക്കും വനിതാ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. അപ്പോഴേക്കും പ്രതിഷേധം കാണാനെത്തിയ ജനക്കൂട്ടത്തിനിടയില്‍നിന്ന് പൊലീസിനും സമരക്കാര്‍ക്കും നേരെ കല്ലേറുണ്ടായി. പൊലീസ് തിരിച്ചു കല്ലെറിയുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധിക്കാനെത്തിയ സ്ത്രീകളും കുട്ടികളും ചിതറിയോടി പരിസരത്തെ വീടുകളില്‍ അഭയം തേടി. പിന്നാലെ എത്തിയ പൊലീസ് ഗേറ്റുകള്‍ തള്ളിത്തുറന്ന് വീടുകളില്‍ തള്ളി കയറാന്‍ ശ്രമിച്ചു. തെറിവിളിയും ആക്രോശവുമായി പിന്നീട് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചില വീടുകളില്‍ വാതില്‍ തുറക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ സ്ത്രീകള്‍ എതിര്‍ത്തു.

വിത്തുകുളത്തില്‍ അബ്ദുഹാജിയുടെ വീട്ടിലെത്തിയ പൊലീസ് വീട്ടുമുറ്റത്തുനിന്ന മാങ്ങ കച്ചവടക്കാരന്‍ മങ്കയം അതൃമാന്‍കുട്ടിയുടെ തല തല്ലിപ്പൊളിച്ചു. വീട്ടുമുറ്റത്തെ വാഹനങ്ങളും പൊലീസ് തല്ലി തകര്‍ത്തു. ഏഴുകണ്ടി മുഹമ്മദിന്റെ വീട്ടിലും ഹുസൈന്‍ ഹാജിയുടെ മനാഫ് മഹല്‍ വീട്ടിലും, ഏഴുകണ്ടി അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വീട്ടിലും പൊലീസ് അതിക്രമം കാണിച്ചു.

പ്രതിഷേധക്കാരെയും നാട്ടുകാരെയും മുഴുവന്‍ തല്ലിയോടിച്ചശേഷം സര്‍വേ സംഘം നടപടി തുടര്‍ന്നു. കിനാലൂര്‍ മുതല്‍ വട്ടോളി ജങ്ഷന്‍ വരെ അഞ്ചു കി.മീ സര്‍വേ പൊലീസ് ബന്തവസ്സില്‍ പിന്നിട്ടപ്പോഴേക്കും നടപടി നിറുത്തിവെക്കാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ആര്‍.ഡി.ഒക്ക് ലഭിച്ചു.
ഗ്രാമത്തില്‍നിന്ന് പൊലീസിനെ പിന്‍വലിക്കാനുള്ള നിര്‍ദേശവും ഇതിനുപിന്നാലെ വന്നു. ഇതോടെ ഘട്ടംഘട്ടമായി പൊലീസ് പിന്‍വാങ്ങി. കസ്റ്റഡിയിലെടുത്ത ഇരുപത്തഞ്ചോളം പേരെ പൊലീസ് വിട്ടയച്ചു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ് മെഡിക്കല്‍ കോളജ്
ആശുപത്രിയിലുള്ളവര്‍:
=================================
ജനകീയ ഐക്യവേദിയുടെ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വട്ടോളി ബസാര്‍ തപസ്യയില്‍ നിജേഷ് അരവിന്ദന്‍ (34), ഐക്യവേദി ചെയര്‍മാനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ കണ്ണാടിപ്പൊയില്‍ ചങ്ങരോത്ത് കുന്നുമ്മല്‍ സി.കെ. ബാലകൃഷ്ണന്‍ (54), ബാലുശേãരി കൂടത്തിങ്കല്‍ ബാലകൃഷ്ണകിടാവ് (51) താമരശേãരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി (43), റൂറല്‍ എ.ആര്‍. ക്യാമ്പിലെ കോണ്‍സ്റ്റബിള്‍മാരായ ശ്രീകുമാര്‍ (35), പി.പി. ബിജു (31), ജലീല്‍ (37), പ്രകാശന്‍ (35), കൊയിലാണ്ടി ട്രാഫിക് എ.എസ്.ഐ അരവിന്ദാക്ഷന്‍ (47), കൊടുവള്ളി സ്റ്റേഷനിലെ സുരേഷ് (39), അത്തോളി സ്റ്റേഷനിലെ കെ.കെ. ഷിജി (35), പേരാമ്പ്ര സ്റ്റേഷനിലെ ഷെറീന (33) എന്നീ പൊലീസുകാരുമാണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.

പി. ഷംസുദ്ദീന്‍

കിനാലൂരില്‍ സര്‍വേ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു

ബാലുശേരി (കോഴിക്കോട്): കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തിലേക്ക് നിര്‍മിക്കാനുദ്ദേശിക്കുന്ന മാളിക്കടവ്-കിനാലൂര്‍ നാലുവരിപ്പാതയുടെ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും അവര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെയും യുഡിഎഫ്, ബിജെപി, സോളിഡാരിറ്റി നേതൃത്വത്തിലുള്ള ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമിച്ചു. താമരശേരി ഡിവൈസ്പി കുബേരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ള 28 പൊലീസുകാരടക്കം അറുപതോളം പേര്‍ക്ക് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റു. സമരക്കാര്‍ അക്രമാസക്തരായതോടെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചെറിയതോതില്‍ ലാത്തി വീശുകയുംചെയ്തു. അക്രമികളില്‍ ഭൂരിഭാഗവും കിനാലൂരിന് പുറത്തുനിന്നെത്തിയവരായിരുന്നു. പരിക്കേറ്റ കുബേരന്‍ നമ്പൂതിരി, ബാലുശേരി എസ്ഐ രാജേഷ്കുമാര്‍, അത്തോളി എസ്ഐ സുനില്‍കുമാര്‍, എഎസ്ഐ പ്രഭാകരന്‍, കാക്കൂര്‍ എഎസ്ഐ ബാലകൃഷ്ണന്‍, കൊയിലാണ്ടി എഎസ്ഐ അരവിന്ദാക്ഷന്‍, കൊയിലാണ്ടി ട്രാഫിക് എഎസ്ഐ പി രാജന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് ആര്‍ഡിഒ കെ പി രമാദേവി, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സര്‍വേക്ക് കിനാലൂരിലെത്തിയത്. സര്‍വേ ആരംഭിച്ചതോടെ ഒരു പ്രകോപനവുമില്ലാതെ ജനകീയ ഐക്യവേദിയുടെ പേരില്‍ ലീഗിന്റെയും ബിജെപിയുടെയും കോഗ്രസിന്റെയും കൊടികളുമായി തടയാനെത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ പൊലീസിനെ കല്ലെറിയുകയും ചാണകവെള്ളത്തില്‍ മുക്കിയ ചൂല്‍ വലിച്ചെറിയുകയും ചെയ്തു. മുന്‍കൂട്ടി ശേഖരിച്ച കരിങ്കല്ല് ഉപയോഗിച്ചാണ് ഇവര്‍ പൊലീസിനെയും സര്‍വേ ഉദ്യോഗസ്ഥരെയും എറിഞ്ഞത്. ഏഴുകണ്ടിയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് കല്ലും മറ്റ് മാരകായുധങ്ങളും ശേഖരിച്ചത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് തലക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വനിതാ പൊലീസുകാരെയും അക്രമികള്‍ വെറുതെ വിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി സമരക്കാരെന്ന പേരിലെത്തിയവര്‍ പിന്നില്‍നിന്ന് കല്ലെറിയുകയായിരുന്നു. ഒന്നര മണിക്കൂറോളം പ്രദേശത്ത് സമരക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് സ്ഥിതി ഏകദേശം ശാന്തമായതോടെ സര്‍വേ തുടര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉത്തരവ് വന്നതിനാല്‍ ഉച്ചയോടെ സര്‍വേ നിര്‍ത്തി. റൂറല്‍ എസ് പി നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. ബാലുശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കിനാലൂരില്‍ പോലീസ്‌ നരനായാട്ട്‌

http://mangalam.com/index.php?page=detail&nid=298927&lang=malayalam
Friday, May 7, 2010
ബാലുശേരി (കോഴിക്കോട്‌): കിനാലൂരില്‍ കെ.എസ്‌.ഐ.ഡി.സി. വ്യവസായ വികസനകേന്ദ്രത്തിലേക്കുള്ള നാലുവരിപ്പാതയുടെ സര്‍വേക്കെത്തിയ ഉദ്യോഗസ്‌ഥരെ തടഞ്ഞ നാട്ടുകാരും പോലീസുമായി തെരുവുയുദ്ധം. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ്‌ തല്ലിച്ചതച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും ഗ്രനേഡ്‌ പ്രയോഗത്തിലും പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. താമരശേരി ഡിവൈ.എസ്‌.പി. കുബേരന്‍ നമ്പൂതിരിക്കു കല്ലേറില്‍ കണ്ണിനു ഗുരുതരപരുക്കേറ്റു. പോലീസിന്റേതടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ചു ബാലുശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ യു.ഡി.എഫ്‌. ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. സംഭവമറിഞ്ഞു സര്‍വേ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി ജില്ലാ കലക്‌ടറോട്‌ അടിയന്തര റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. സ്‌ഥലത്തുള്ള പോലീസ്‌ സംഘത്തെ പിന്‍വലിക്കാനും വിശദമായ അന്വേഷണറിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഡി.ജി.പിയേയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അഡീ. ഡി.ജി.പി. മഹേഷ്‌കുമാര്‍ സിംഗ്ല പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നു ഡി.ജി.പിക്കു കൈമാറും.

ഏറെനാളായി വിവാദം പുകയുന്ന കിനാലൂര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള നാലുവരിപ്പാതയ്‌ക്കു സര്‍വേ നടത്താന്‍ ഇന്നലെ രാവിലെയാണു വ്യവസായവകുപ്പിനു കീഴിലുള്ള കെ.എസ്‌.ഐ.ഡി.സി. സംഘമെത്തിയത്‌. കോഴിക്കോട്‌ ആര്‍.ഡി.ഒ: കെ. രമാദേവിയുടെ നേതൃത്വത്തിലായിരുന്നു സംഘം. മുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചും ഏക്കറുകളോളം കൃഷിഭൂമി നികത്തിയുമുള്ള റോഡ്‌ നിര്‍മാണത്തിന്റെ സര്‍വേ എന്തു വിലകൊടുത്തും തടയുമെന്നു സമരസമിതി മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ പ്രദേശത്തു പുലര്‍ച്ചെ മുതല്‍ വന്‍ പോലീസ്‌ കാവലുണ്ടായിരുന്നു. മുമ്പു നാലുതവണ സമരസമിതി സര്‍വേസംഘത്തെ തടഞ്ഞിട്ടുണ്ട്‌.

രാവിലെ പത്തോടെ എത്തിയ ഉദ്യോഗസ്‌ഥര്‍ വാഹനങ്ങളില്‍നിന്ന്‌ ഇറങ്ങിയപ്പോള്‍ത്തന്നെ ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചു തടഞ്ഞു. ഇവരെ മാറ്റാന്‍ ലാത്തിയുമായി നീങ്ങിയ പോലീസിനുനേരെ സമരക്കാര്‍ ചാണകവും ചെളിയും കലക്കിയൊഴിച്ചു. ഇതോടെ പോലീസ്‌ തലങ്ങും വിലങ്ങും സമരക്കാരെ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ പോലീസ്‌ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സ്‌ത്രീകളെയും കുട്ടികളെയും പിന്തുടര്‍ന്നു മര്‍ദിച്ചു. പരിസരത്തെ വീടുകളിലേക്ക്‌ ഓടിക്കയറിയവരെ പിന്നാലെയെത്തി വലിച്ചിഴച്ചു മര്‍ദിക്കുന്നതു കാണാമായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനു ശേഷം സമരക്കാര്‍ പിരിഞ്ഞപ്പോള്‍ സര്‍വേ പുനരാരംഭിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടു നിര്‍ത്തിവയ്‌പ്പിച്ചു. കോഴിക്കോട്‌ നഗരത്തില്‍ മാളിക്കടവില്‍നിന്നു കിനാലൂരിലേക്ക്‌ 26 കി.മീ. ദൂരത്തില്‍ നാലുവരിപ്പാത നിര്‍മിക്കാനാണു പദ്ധതി. 2007-ല്‍ മലേഷ്യന്‍ കമ്പനിയുമായി കരാറൊപ്പിട്ട്‌ ഉപഗ്രഹനഗരി പദ്ധതിയുടെ ഭാഗമായാണു പാത വിഭാവനം ചെയ്‌തത്‌. എന്നാല്‍ മലേഷ്യന്‍ കമ്പനി പിന്‍മാറി. മറ്റു വ്യവസായ സംരംഭങ്ങളൊന്നും കരാറിലില്ലാതിരുന്നിട്ടും സര്‍ക്കാര്‍ റോഡ്‌ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു

കിനാലൂരില്‍ നാട്ടുകാരും പൊലീസും തമ്മില്‍ തെരുവു യുദ്ധം

Friday, May 7, 2010
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=7188331&tabId=11&BV_ID=@@@

കോഴിക്കോട്: കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായപാര്‍ക്കിലേക്കു നാലുവരിപ്പാതയുണ്ടാക്കാനുള്ള സര്‍വേ തടയാന്‍ ജനജാഗ്രതാസമിതിയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ക്കെതിരെ പൊലീസിന്റെ ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും. കണ്ണീര്‍വാതക ഷെല്ലുകളും പൊട്ടിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഏറ്റുമുട്ടലില്‍ അറുപതോളം നാട്ടുകാര്‍ക്കും താമരശ്ശേരി ഡിവൈഎസ്പിയും രണ്ട് എസ്ഐമാരും ഉള്‍പ്പെടെ 28 പൊലീസുകാര്‍ക്കും പരുക്കേറ്റു.

ജനങ്ങളെ നീക്കം ചെയ്തശേഷം അധികൃതര്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടു നിര്‍ത്തിവയ്പിച്ചു.ജനങ്ങളെ നേരിട്ട പൊലീസ് റോഡിലും വീട്ടുമുറ്റത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കല്ലെറിഞ്ഞും ലാത്തികൊണ്ടടിച്ചും

തകര്‍ത്തു. നാട്ടുകാരുടെ കല്ലേറില്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയുടെ ചില്ലു തകര്‍ന്നു. പ്രാണരക്ഷാര്‍ഥം സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചു. പൊലീസിന്റെ ഇൌ നടപടിക്കിടെ കൈതച്ചാലില്‍ അബ്ദുറഹ്മാന്റെ (62) തലയ്ക്കു ലാത്തിയടിയില്‍ ഗുരുതരമായി പരുക്കേറ്റു.

രാവിലെ പത്തോടെ ആര്‍ഡിഒ കെ.പി. രമാദേവിയുടെ സാന്നിധ്യത്തിലാണ് നാലുവരിപ്പാതയ്ക്കുള്ള സാധ്യതാപഠനത്തിന് സര്‍വേ തുടങ്ങിയത്. സര്‍വേ തടയുമെന്ന് ജനജാഗ്രതാ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാത കടന്നുപോകുന്ന മാവിളിക്കടവ് - കിനാലൂര്‍ 21 കിലോമീറ്റര്‍ പ്രദേശത്തെ നാട്ടുകാരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വേ ആരംഭിക്കുന്ന കെഎസ്ഐഡിസി വ്യവസായകേന്ദ്രത്തിനു മുന്നില്‍ രാവിലെതന്നെ എത്തിയിരുന്നു.പ്രതിഷേധക്കാര്‍ മരങ്ങളും കല്ലുകളും റോഡില്‍ കൂട്ടിയിട്ടു വഴി തടഞ്ഞു. സ്ത്രീകള്‍ ചാണകത്തില്‍ മുക്കിയ ചൂലും മറ്റുമായാണ് പൊലീസിനെ നേരിട്ടത്. കല്ലെറിഞ്ഞവരെ പിരിച്ചുവിടാനായി പൊലീസ് പലതവണ ഗ്രനേഡ് പൊട്ടിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചെങ്കിലും കാറ്റ് എതിരെ വീശിയതോടെ പൊലീസുകാര്‍ക്കു തിരികെ ഒാടേണ്ടി വന്നു.

ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ നാലുപാടും ചിതറി ഓടിയ നാട്ടുകാര്‍ കല്ലേറ് തുടര്‍ന്നതോടെ പൊലീസ് പ്രതിരോധത്തിലായി. ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസുകാര്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ എആര്‍ ക്യാംപിലെയും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെയും ഏതാനും കോണ്‍സ്റ്റബിള്‍മാര്‍ തട്ടിക്കയറി. ആറു മാസം സസ്പെന്‍ഷന്‍ കിട്ടിയാലും കുഴപ്പമില്ല കാലു തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചാണ് പൊലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്.

കാക്കൂര്‍ എസ്ഐ ഷാജു ജോണ്‍ ഇടപെട്ടാണ് അവരെ പിന്തിരിപ്പിച്ചത്. 'നാട്ടുകാര്‍ കല്ലെറിഞ്ഞതിനു പകരം അവരുടെ വാഹനങ്ങള്‍ ഞങ്ങള്‍ തല്ലിത്തകര്‍ത്തു; അതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെന്ത്? എന്നായിരുന്നു പൊലീസ് നിലപാട്.ഇതിനിടെ റോഡ് സര്‍വേയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. വാഹനത്തിനു തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ നാടിന്റെ വികസനത്തിനെതിരാണെന്നും വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം. മെഹബൂബിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ സര്‍വേ നടപടികള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു സ്ഥലത്ത് എത്തിയത്. നാട്ടുകാര്‍ സര്‍വേക്ക് അനുകൂലമാണെന്നും പുറത്തു നിന്നുള്ളവരാണ് സര്‍വേ എതിര്‍ക്കുന്നതെന്നും മെഹബൂബ് പറഞ്ഞു.നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിനു പകരം നൂറുകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കി പുതിയ റോഡ് നിര്‍മിക്കുന്നതിനെ ജീവന്‍ കൊടുത്തും തടയുമെന്ന് ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കും ഭൂമിക്കച്ചവടത്തിനുമാണ് പുതിയ റോഡ് നിര്‍മിക്കുന്നതെന്നും അവര്‍ ആരോപിച്ചു. നൂറു കണക്കിനു സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഏറെനേരത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം ജനങ്ങളെ ബലം പ്രയോഗിച്ചുനീക്കി സര്‍വേ നടപടികള്‍ പുനരാരംഭിച്ചയുടനെയാണ് പൊലീസ് അക്രമ വാര്‍ത്തകള്‍ അറിഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് ജനങ്ങള്‍ പിന്നീട് കിനാലൂരില്‍ പ്രകടനം നടത്തി.