Tuesday, December 7, 2010

തോല്‍പ്പിച്ചതു സാമുദായിക കേന്ദ്രീകരണമോ സൈദ്ധാന്തിക അധിനിവേശമോ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്കു കാരണമായി അവലോകന റിപ്പോര്‍ട്ടുകളില്‍ പറയുന്ന ഒരു കാരണം സംഘടനാ ദൗര്‍ബല്യമാണ്‌. മറ്റൊന്നു യു.ഡി.എഫിന്‌ അനുകൂലമായ സാമുദായിക കേന്ദ്രീകരണവും. വിദ്യാഭ്യാസപ്രശ്‌നങ്ങള്‍, റോഡുകളുടെ ശോച്യാവസ്‌ഥ, ഗതാഗതപ്രശ്‌നങ്ങള്‍ തുടങ്ങിയവ മധ്യവര്‍ഗത്തെ ഇടതുമുന്നണിയില്‍നിന്ന്‌ അകറ്റിയത്രേ! മേല്‍പ്പറഞ്ഞതെല്ലാം ശരിയാകാം. എന്നാല്‍, കാലഹരണപ്പെട്ട ഭൗതികസിദ്ധാന്തം എല്ലാ മേഖലയിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനു ജനത്തിന്റെ മറുപടിയായി തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നവരുമുണ്ട്‌.

റഷ്യയിലും പൂര്‍വയൂറോപ്പിലും സംഭവിച്ചതും ചൈനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ക്യൂബ വിളിച്ചുകൂവിയതുമായ സൈദ്ധാന്തികത്തകര്‍ച്ച കൊച്ചുകേരളത്തിലും പ്രതിഫലിക്കുന്നുവെന്നതല്ലേ തോല്‍വിക്കു പിന്നിലെ മഹാരഹസ്യം?വികസനത്തിനു കേന്ദ്രം അനുവദിച്ച തുകപോലും സൈദ്ധാന്തികഭ്രാന്തിനായി ചെലവിട്ടത്‌ ആര്‍ക്കാണു മനസിലാവാത്തത്‌?

പഴയ പശ്‌ചിമജര്‍മനിക്കു ഹിറ്റ്‌ലര്‍ എന്ന നാമം എത്രമാത്രം നാണക്കേടും കുറ്റബോധവും ഉളവാക്കിയോ അതിനെക്കാള്‍ നാണക്കേടാണ്‌ പൂര്‍വജര്‍മനിക്കാര്‍ക്ക്‌ ഇന്നു കമ്യൂണിസം എന്ന നാമം. റഷ്യയില്‍ 70 വര്‍ഷത്തിലധികവും ഉപഗ്രഹരാജ്യങ്ങളില്‍ നാല്‍പ്പതിലേറെ വര്‍ഷവും തെരഞ്ഞെടുപ്പുകളില്ലാതെ നിലനിന്ന സര്‍വാധിപത്യത്തില്‍നിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണ്‌ ആ രാജ്യങ്ങളിലെ ജനത. അരനൂറ്റാണ്ടിലധികമായി ക്യൂബയെ കൈപ്പിടിയിലൊതുക്കിയ ഫിഡല്‍ കാസ്‌ട്രോ ഗതികേടു വന്നപ്പോള്‍ അധികാരം കൈമാറിയതു സഹോദരന്‌! സര്‍വാധിപത്യം വലിച്ചെറിഞ്ഞ രാജ്യങ്ങളിലെ ജനത്തിന്‌ ഇപ്പോള്‍ സ്വതന്ത്രമായി യാത്ര ചെയ്യാം, പണം സമ്പാദിക്കാം, പള്ളിയില്‍ പോകാം, ആരെയും പേടിക്കേണ്ടതില്ല. എണ്‍പതുകളുടെ ആദ്യഘട്ടത്തില്‍ ഞാന്‍ യൂറോപ്പില്‍ വിദ്യാര്‍ഥിയായിരിക്കേ, കിഴക്കന്‍ ജര്‍മനി കാണാന്‍ പോയതോര്‍ക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലെ അടിച്ചിട്ട മുറിയില്‍ ഉടുതുണിയുരിഞ്ഞു പരിശോധന. കിഴക്കന്‍ ബര്‍ലിനില്‍ അകമ്പടിയായി കരിമ്പൂച്ചകളെപ്പോലെ രണ്ടു രഹസ്യപ്പോലീസുകാര്‍! നിശ്‌ചിത സ്‌ഥലങ്ങളില്‍ മാത്രം സന്ദര്‍ശനാനുമതി. പോലീസ്‌ സാന്നിധ്യത്തില്‍ മാത്രം സംഭാഷണം.

ഏകീകരിക്കപ്പെട്ട ജര്‍മനിയില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കാള്‍ ധാര്‍മികപ്രശ്‌നങ്ങളാണ്‌ ഏറെയും. ദൈവവും മതവുമില്ലാതെ 40 വര്‍ഷം ജീവിച്ച പൂര്‍വജര്‍മന്‍കാര്‍ ജനാധിപത്യ ജര്‍മനിയിലെ വിഭവങ്ങള്‍ കണ്ട്‌ അന്ധാളിച്ചു. പഴയ പശ്‌ചിമ ജര്‍മന്‍കാര്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നതില്‍ ചിലപ്പോഴൊക്കെ ദു:ഖാര്‍ത്തരാവാറുണ്ട്‌. തകര്‍ന്നു തരിപ്പണമായ പൂര്‍വജര്‍മനിയെ പടുത്തുയര്‍ത്താന്‍ ഏകീകൃതജര്‍മനി സര്‍വശേഷിയും ഉപയോഗിക്കുമ്പോഴും ഈ ധര്‍മച്യുതി അവരെ അലട്ടുന്നുണ്ട്‌.

ചൈനയില്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്‌? സ്‌ത്രീ ഒന്നില്‍ കൂടുതല്‍ ഗര്‍ഭിണിയായാല്‍ പാര്‍ട്ടിനേതാക്കള്‍ വീട്ടിലെത്തും. പിടിച്ചുകെട്ടി വയറ്റില്‍ തൊഴിച്ചും മരുന്നു കുത്തിവച്ചും ഗര്‍ഭം കലക്കും. ഒരു കുട്ടിയില്‍ കൂടുതലുള്ളവര്‍ മരണഭീതിയിലാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്‌ദമുയര്‍ത്തിയ ആയിരക്കണക്കിനു യുവാക്കളെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ പാറ്റന്‍ ടാങ്ക്‌ കയറ്റിക്കൊന്നത്‌ ഇന്നും ചൈനക്കാരുടെ മനസിലുണ്ട്‌. ഓടുന്ന വണ്ടിയില്‍ ചാടിക്കയറി പ്രതിയോഗിയെ വെട്ടിക്കൊല്ലുന്നത്‌ അതിന്റെ ചെറിയ പതിപ്പുമാത്രം.

മേല്‍പ്പറഞ്ഞ കപടസിദ്ധാന്തത്തിന്റെ അടിച്ചേല്‍പിക്കല്‍ കഴിഞ്ഞ നാലരവര്‍ഷമായി ജനാധിപത്യകേരളം കാണുന്നു. സര്‍വകലാശാല വിദ്യാഭ്യാസത്തെയും ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്തെയും പിടിച്ചുലയ്‌ക്കുന്നു. പാഠപുസ്‌തകനിര്‍മിതിയോടും അധ്യാപക പരിശീലനരീതിയോടുമൊക്കെയുള്ള എതിര്‍പ്പ്‌ ന്യൂനപക്ഷത്തിന്റെ മാത്രമാക്കി തൃണവല്‍ഗണിച്ചപ്പോള്‍ കാല്‍ക്കീഴിലെ മണ്ണ്‌ ഒലിച്ചു പോയതറിഞ്ഞില്ല! പഠിക്കാനാഗ്രഹിക്കുന്നവര്‍ അന്യസംസ്‌ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നതും എതിര്‍ക്കുന്നവരെ കച്ചവടക്കാരാക്കി മുദ്ര കുത്തുന്നതും, കുട്ടിസഖാക്കളെ ഇളക്കിവിട്ട്‌ സ്‌ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമൊക്കെ ജനം കണ്ടു. 30 വര്‍ഷം ഭരിച്ചിടത്തുനിന്നു പട്ടിണിക്കോലങ്ങള്‍ കേരളത്തിലേക്ക്‌ ഒഴുകുന്നു.

കമ്യൂണിസം ലോകത്തില്‍ എന്തു ചെയ്‌തോ അതു കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണു നടക്കുന്നത്‌. അതിനു തടസം ഭരണഘടന, കോടതി, പാര്‍ലമെന്ററി ജനാധിപത്യം! ജഡ്‌ജിമാരെ ശുംഭനെന്നും ഉണ്ണാമനെന്നും വിളിച്ചു പദസമ്പത്തു കൂട്ടി.

നേതാക്കള്‍ പണക്കാരും അഹങ്കാരികളുമായതു ജനം കണ്ടു. ഛോട്ടാ നേതാക്കള്‍ പോലീസ്‌ സ്‌റ്റേഷന്‍വരെ ഭരിക്കുന്നു. നോക്കുകൂലിയും കമ്മീഷനുമായി തൊഴില്‍മേഖലയും കര്‍ഷികരംഗവും കൈയടക്കി.ആര്‍ക്കും മണല്‍ വാരാം, ആര്‍ക്കും വയല്‍ നികത്താം. ഛോട്ടാനേതാവിനു കാശു കൊടുത്താല്‍ മതി. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരേ നികൃഷ്‌ടജീവി തൊട്ട്‌ കീടം വരെയുള്ള ധാര്‍ഷ്‌ട്യപ്രയോഗം. സ്വത്തു സമാഹരിക്കുക, മക്കളെ സാമ്രാജ്യത്വ സര്‍വകലാശാലകളില്‍ വിട്ടു പഠിപ്പിക്കുക, രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുക, അത്യാധുനിക സൗകര്യങ്ങളുള്ള പാര്‍ട്ടി ഓഫീസുകള്‍, പാര്‍ക്കുകള്‍, തുടങ്ങിയവ പണിതുയര്‍ത്തുക... പാവപ്പെട്ടവന്‍ റേഷന്‍കടയുടെ മുന്നിലെ ക്യൂവിലും.

ഭരണഘടന പ്രതിപാദിക്കുന്ന മതനിരപേക്ഷത കമ്യൂണിസ്‌റ്റുകാരനു മതരാഹിത്യമാണ്‌. മതത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ വക്‌താക്കളെ കൊള്ളരുതാത്തവരാക്കണം. പ്രത്യേകിച്ചു കത്തോലിക്കാ വൈദികരെ. അവരെ എങ്ങനെയും താഴ്‌ത്തിക്കെട്ടണം. മാനുഷിക അപഭ്രംശങ്ങള്‍ അവരുടെയിടയിലുണ്ടായാല്‍ അതു സാമാന്യവല്‍ക്കരിക്കും. എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരറ്റത്തു കത്തോലിക്കാ വൈദികനുണ്ടെങ്കില്‍ ഉടന്‍ ചാടിവീഴും. കേസില്ലെങ്കില്‍ ഉണ്ടാക്കും. അതാണു കൈതവനയില്‍ ഒരു കുട്ടി വെള്ളത്തില്‍ വീണു മരിച്ച സംഭവം ഊതിവീര്‍പ്പിച്ചത്‌. സ്വാഭാവികമരണംകൊലപാതകമാക്കണം. അജന്‍ഡ നടപ്പാക്കാന്‍ ഉടന്‍ ലൈംഗികാരോപണമായി. അതേസമയം, സ്‌ത്രീപീഡകരെ കൈയാമം വച്ചു തെരുവിലൂടെ നടത്തുമെന്നു പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാം മറന്നു. അതിലൊന്നും ഒരു കത്തോലിക്കാ വൈദികനെ ബന്ധപ്പെടുത്താന്‍ കിട്ടിയില്ലെന്നതാകാം കാരണം. മറിച്ച്‌ സ്വന്തം നേതാക്കള്‍ക്കു ബന്ധമുണ്ടുതാനും.

കിളിരൂരിലെ പെണ്‍കുട്ടി വധിക്കപ്പെട്ടിട്ട്‌ ആറുവര്‍ഷം കഴിഞ്ഞു. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി എന്നുവേണ്ട അമ്പലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തതുവരെയുള്ള കേസുകളില്‍ എന്തു ചെയ്‌തെന്നു ജനം കണ്ടു. തിരുവല്ലയില്‍ ഒരു പെണ്‍കുട്ടി വിദ്യാഭ്യാസസ്‌ഥാപനത്തില്‍നിന്നു വീട്ടിലെത്തി ആത്മഹത്യ ചെയ്‌തതിനു സ്‌ഥാപനം തല്ലിപ്പൊളിച്ചു. രോഗിയായ വൈദിക പ്രിന്‍സിപ്പലിനെ ആരോപണവിധേയനാക്കി. കാരണമറിയാവുന്ന മാതാപിതാക്കള്‍ പ്രതികരിച്ചില്ല. ആത്മഹത്യചെയ്‌ത കൊച്ചുകന്യാസ്‌ത്രീയുടെ വീട്ടില്‍ച്ചെന്നൊരു മന്ത്രി അപ്പനെയും കൂട്ടി തലസ്‌ഥാനത്തെത്തി രണ്ടുലക്ഷം രൂപ തരപ്പെടുത്തിക്കൊടുത്തു. അതേ മന്ത്രിയോ പാര്‍ട്ടിയോ രണ്ടു കന്യാസ്‌ത്രീകളുടെ തലയില്‍ ഫ്‌ളാറ്റില്‍നിന്നു കട്ട വീണു മരിച്ചപ്പോള്‍ മിണ്ടിയില്ല. കാരണം ഫ്‌ളാറ്റ്‌ പാര്‍ട്ടിക്കാരന്റേതായിരുന്നു.

ഇതൊന്നും പരിഗണിക്കാതെ സാമുദായിക കേന്ദ്രീകരണമാണു തോല്‍വിക്കു കാരണമെന്നൊക്കെപ്പറഞ്ഞു മറ്റുള്ളവര്‍ക്കുനേരേ ചെളി വാരിയെറിയാനുമുള്ള ശ്രമം പാഴ്‌വേലയാണ്‌. ഇടയലേഖനം കൊണ്ടാണു തോല്‍വിയുണ്ടായതെന്നു പറയുന്നത്‌ എത്ര ബാലിശമാണ്‌? ഇടയലേഖനമല്ല, അവയ്‌ക്കു കാരണമാക്കിയ സൈദ്ധാന്തിക അധിനിവേശവും പാര്‍ട്ടിവല്‍ക്കരണവുമാണ്‌ തോല്‍വിക്കു കാരണമെന്നു തിരിച്ചറിയുന്നതു നല്ലതാവും.

* ഫാ. മാണി പുതിയിടം

യു.ഡി.എഫ്‌. നേതാക്കളുടെ പുതിയ അസ്വസ്‌ഥതകള്‍

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ ഐക്യജനാധിപത്യമുന്നണി മൊത്തത്തില്‍ ആഹ്‌ളാദിക്കുമ്പോള്‍ ജനവികാരമറിയാവുന്നവരും ജനസമ്പര്‍ക്കമുള്ളവരുമായ പലേ മുന്നണി നേതാക്കളും തെരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യത്തില്‍ അസ്വസ്‌ഥരാണെന്നതാണു പുതിയ രാഷ്‌ട്രീയ സംഭവവികാസം. യു.ഡി.എഫിനു രാഷ്‌ട്രീയ സ്വത്വം നിലനിര്‍ത്താനാകുമോ എന്ന ആശങ്കയാണ്‌ ഈ അസ്വസ്‌ഥതയ്‌ക്കു കാരണം. കേരളത്തിന്റെ രാഷ്‌ട്രീയ മനസ്‌ വളരെ പെട്ടെന്നു നാടകീയമായാണു മാറ്റങ്ങള്‍ക്കു വിധേയമാവുക എന്നറിയുന്ന തലമൂത്ത ചില നേതാക്കളിലാണ്‌ ഈ അസ്വസ്‌ഥത വളര്‍ന്നിരിക്കുന്നത്‌.

മലപ്പുറവും കോട്ടയവും കേന്ദ്രീകരിച്ചുള്ള മത-ജാതീയ ശക്‌തികളുടെ ഒരു പിന്തിരിപ്പന്‍ സഖ്യമാണു യു.ഡി.എഫ്‌. എന്ന ധാരണ ഭൂരിപക്ഷ ഹൈന്ദവ വോട്ടര്‍മാരില്‍ അതിവേഗം വളരുന്നുണ്ടോ എന്ന സംശയമാണ്‌ ഈ അസ്വസ്‌ഥതയ്‌ക്കു കാരണം. മറ്റെല്ലാ ജില്ലകളിലേയും തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിനുശേഷം യു.ഡി.എഫ്‌. നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടു കോഴിക്കോട്‌ ജില്ലയില്‍ ഇടതുപക്ഷമുന്നണി മികച്ച വിജയം കരസ്‌ഥമാക്കിയതു നിസാര കാര്യമായല്ല ഈ യു.ഡി.എഫ്‌. നേതാക്കള്‍ കാണുന്നത്‌.

മറ്റു ജില്ലകളിലെ ഫലം പുറത്തുവന്നപ്പോള്‍ സംസ്‌ഥാനത്തുണ്ടായ യു.ഡി.എഫ്‌. വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നു മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്‌താവ്‌ പരസ്യമായി നടത്തിയ അവകാശവാദം മുന്നണിയുടെ പ്രതിഛായയ്‌ക്കു വലിയ കോട്ടമുണ്ടാക്കിയെന്നതാണ്‌ ഈ നേതാക്കള്‍ കരുതുന്നത്‌. കത്തോലിക്കാ ബിഷപ്പുമാരാണു യു.ഡി.എഫിന്റെ യഥാര്‍ഥ തലതൊട്ടപ്പന്മാര്‍ എന്ന അവകാശം സ്‌ഥാപിക്കാനുള്ള ശ്രമം ഭൂരിപക്ഷ സമുദായങ്ങളില്‍ അമര്‍ഷം വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ്‌ അവരുടെ ഭീതി.

ചില ബിഷപ്പുമാരും അവരുടെ വക്‌താക്കളും രാഷ്‌ട്രീയ കാര്യങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയിലെ ധാര്‍ഷ്‌ട്യവും ഔദ്ധത്യവും സഭാവിശ്വാസികളില്‍ത്തന്നെ ഇതിനകം വലിയ നീരസം ഉണ്ടാക്കിയിട്ടുണ്ട്‌. ഇതു കത്തോലിക്കാ ഇതര സമുദായങ്ങളുടെ, പ്രത്യേകിച്ചു ഹൈന്ദവ സമുദായത്തിന്റെ വ്യാപകമായ അമര്‍ഷത്തിന്‌ ഇടവരുത്തുകയാണെന്നത്‌ ഒരു വസ്‌തുതയാണ്‌. കേരളത്തിലെ കത്തോലിക്കാ സഭയുടെ വത്തിക്കാന്‍ എന്നു വിശേഷിപ്പിക്കാവുന്ന ചങ്ങനാശേരിയിലെ നഗരസഭയില്‍ യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടാതിരുന്നതു ഭൂരിപക്ഷ സമുദായത്തിന്റെ അമര്‍ഷം കൊണ്ടാണെന്നതാണ്‌ ഈ യു.ഡി.എഫ്‌. നേതാക്കളുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മുപ്പതുവര്‍ഷമായി കേരള കോണ്‍ഗ്രസ്‌ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്ന യു.ഡി.എഫ്‌. ഉരുക്കുകോട്ടയായ ചങ്ങനാശേരിയിലാണ്‌ ആ മുന്നണിക്ക്‌ ഇപ്പോഴത്തെ അനുകൂലമായ പരിതസ്‌ഥിതിയിലും അപ്രതീക്ഷിത പ്രഹരമേറ്റത്‌. അതുകൊണ്ടുതന്നെ സഭയുടെ രാഷ്‌ട്രീയക്കളിയോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ അമര്‍ഷം വളര്‍ന്നാല്‍ അഞ്ചുമാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം അനായാസമാകില്ലെന്നാണു ചില നേതാക്കള്‍ ഭയപ്പെടുന്നത്‌. ഹൈന്ദവ വോട്ടര്‍മാരുടെ ഈ വികാരം വളര്‍ത്താന്‍ ഇടതുപക്ഷമുന്നണി പരമാവധി ശ്രമിക്കുമെന്ന ഭീതിയും ഈ നേതാക്കള്‍ക്കുണ്ട്‌.

കത്തോലിക്കാ മെത്രാന്മാരുടെ ശക്‌തനായ പിന്തുണക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം. മാണിയെപ്പോലും അസ്വസ്‌ഥനാക്കാന്‍ തുടങ്ങിയിരിക്കുന്ന സംഭവവികാസമാണ്‌ ഇത്‌. മെത്രാന്മാരുടെ ഈ ആധിപത്യ മനോഭാവത്തിനു വഴങ്ങിയാല്‍ കത്തോലിക്കാ മിഷന്‍ ലീഗിന്റേയോ സൊഡാലിറ്റിയുടെയോ നിലയിലേക്കു തന്റെ കേരളാ കോണ്‍ഗ്രസ്‌ താണുപോകുമെന്നു ഭയപ്പെടുന്ന കേരളാ കോണ്‍ഗ്രസ്‌ നേതാക്കളുമുണ്ട്‌. കോണ്‍ഗ്രസില്‍ ചേരാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള നടത്തുന്ന നീക്കങ്ങളും യു.ഡി.എഫ്‌. വിടാന്‍ കെ.ആര്‍. ഗൗരിയമ്മ നടത്തുന്ന നീക്കങ്ങളും ഇതെല്ലാമായി കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ എങ്ങോട്ടൊക്കെയോ തിരിയുകയാണെന്ന സംശയം കൂടുതല്‍ ബലവത്താക്കുന്നു.

കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച്‌ എ.കെ. ആന്റണിയേയും അദ്ദേഹത്തിന്റെ നിലപാടുകളേയും പിന്താങ്ങുന്ന പുരോഗമനവാദികളായ നേതാക്കളും അനുയായികളും കത്തോലിക്കാ സഭാ നേതൃത്വത്തോടു യു.ഡി.എഫ്‌. അമിത വിധേയത്വം കാണിക്കുന്നത്‌ ആപല്‍ക്കരമാണെന്നു മാത്രമല്ല വിനാശകരമാണെന്നും കണക്കൂകൂട്ടുന്നവരാണ്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ എ.കെ. ആന്റണിയോടു സഭാനേതൃത്വം നടത്തിയ വാഗ്‌ദാനലംഘനമാണു സംസ്‌ഥാനത്തെ വിദ്യാഭ്യാസരംഗമാകെ പ്രശ്‌നസങ്കീര്‍ണമാക്കാന്‍ കാരണമായതെന്നാണ്‌ ആ വിഭാഗം നേതാക്കള്‍ കരുതുന്നത്‌.

ഇക്കാര്യം എ.കെ. ആന്റണി പരസ്യമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തിലുണ്ടായ ചതി ആന്റണിതന്നെ ഒരിക്കല്‍ എന്നോടു വിശദീകരിക്കുകയുണ്ടായി. സ്വകാര്യ കോളജ്‌ വിദ്യാഭ്യാസ രംഗത്തു നടക്കുന്ന ചൂഷണവും അഴിമതിയും തടയുന്ന കാര്യത്തില്‍ ധീരമായ നിലപാട്‌ കൈക്കൊണ്ട നേതാവാണ്‌ അദ്ദേഹം. അതുകൊണ്ടാണു സ്വകാര്യ കോളജ്‌ അധ്യാപകര്‍ക്കു നേരിട്ടു ശമ്പളം നല്‍കുന്നതിനുള്ള ഡയറക്‌ട് പേയ്‌മെന്റ്‌ സമ്പ്രദായത്തിന്‌ ആന്റണി നേതൃത്വം നല്‍കിയത്‌. കോളജ്‌ അധ്യാപകര്‍ക്കു മൂക്കുകയറിട്ടുകൊണ്ട്‌ അവരെ വരുതിയില്‍ നിര്‍ത്തി ചൂഷണം ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുമെന്നതു കാരണം ഡയറക്‌ട് പേയ്‌മെന്റിനെ ശക്‌തിയായി എതിര്‍ത്തുകൊണ്ടു സഭാനേതൃത്വവും മറ്റു സമുദായ നേതൃത്വങ്ങളും ചേര്‍ന്ന്‌ ആന്റണിക്കെതിരായി പ്രക്ഷോഭം തന്നെ നടത്തി നോക്കിയതാണ്‌.

അക്കാലത്തു കത്തോലിക്കാ ബിഷപ്പുമാര്‍ കോഴിക്കോട്ടുവച്ചു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു നല്‍കിയ വിരുന്നുപോലും ബഹിഷ്‌കരിച്ചുകൊണ്ടാണ്‌ ആന്റണി തന്റെ നിലപാടില്‍ ധീരമായി ഉറച്ചുനിന്നത്‌. ഒടുവില്‍ ആന്റണി വാദിച്ചതുപോലെ കോളജ്‌ അധ്യാപകര്‍ക്കു നേരിട്ടുള്ള ശമ്പളം എന്ന സമ്പ്രദായം കേരളത്തില്‍ നടപ്പാക്കുകതന്നെ ചെയ്‌തു. 1957-ല്‍ ആദ്യത്തെ കമ്യൂണിസ്‌റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കു സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കി അവരെ മാനേജ്‌മെന്റിന്റെ ചൂഷണത്തില്‍ നിന്നു വിമുക്‌തമാക്കിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രഫ. ജോസഫ്‌ മുണ്ടശേരിയുടെ ചുവടുപിടിച്ചുള്ള ആന്റണിയുടെ നീക്കം അന്തിമമായി വിജയിക്കുകതന്നെ ചെയ്‌തു.

അയല്‍ സംസ്‌ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കേരളത്തിലെ വിദ്യാര്‍ഥികളുടെ ഒഴുക്കു തടയാനാണു സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ എന്ന നിര്‍ദേശം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എ.കെ. ആന്റണി മനസില്ലാമനസോടെ സ്വീകരിക്കാന്‍ തയാറായത്‌. വിദ്യാഭ്യാസരംഗത്തു ലജ്‌ജാകരമായ കച്ചവടത്തിന്‌ അതു വഴിതുറക്കുമെന്നു മുഖ്യമന്ത്രി ആന്റണിക്ക്‌ അറിയാമായിരുന്നിട്ടും അതദ്ദേഹം അംഗീകരിച്ചത്‌ അമ്പതു ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം മെറിറ്റിന്റെ അടിസ്‌ഥാനത്തിലായിരിക്കുമെന്നു കത്തോലിക്കാ ബിഷപ്പുമാര്‍ മുഖ്യമന്ത്രിക്കു വ്യക്‌തമായ ഉറപ്പു നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌. രണ്ടു സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളജുകള്‍ എന്നത്‌ ഒരു സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളജിനു തുല്യമാകുമ്പോള്‍ മിടുക്കന്മാരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം കിട്ടുമെന്നും അതു സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ എന്ന ആശയത്തോടു ജനങ്ങള്‍ക്കുള്ള എതിര്‍പ്പ്‌ കുറയ്‌ക്കുമെന്നുമായിരുന്നു ആന്റണിയുടെ പ്രത്യാശ. സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ കാര്യവും അതുതന്നെയായിരുന്നു.

പക്ഷേ, സ്വാശ്രയ കോളജുകള്‍ അനുവദിച്ചുകഴിഞ്ഞപ്പോള്‍ ബിഷപ്പുമാര്‍ നിലപാടു മാറ്റി. പെട്ടെന്നു പ്രവേശനം മുഴുവന്‍ നിയമത്തിന്റെ മുടിനാരിഴകീറി ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശമാക്കി സ്വന്തമാക്കുകയാണ്‌ ഇവര്‍ ചെയ്‌തത്‌. പിന്നെ കേരളം കണ്ടതു ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ കഴുത്തറുപ്പന്‍ കച്ചവടമാണ്‌.

കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്‌താവെന്നു പറയുന്ന ഒരു ബിഷപ്പിനോട്‌ ഈ വിശ്വാസവഞ്ചനയെക്കുറിച്ചു ഞാന്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ അങ്ങനെ ഒരു ഉറപ്പും ആന്റണിക്കു മെത്രാന്മാര്‍ നല്‍കുകയുണ്ടായിട്ടില്ലെന്നാണ്‌. ശുദ്ധമായ അസത്യമാണു ബിഷപ്‌ പറയുന്നതെന്ന്‌ എനിക്കറിയാമായിരുന്നു. ആന്റണിക്കാണോ ബിഷപ്പുമാര്‍ക്കാണോ സത്യസന്ധത എന്ന കാര്യത്തില്‍ കേരളത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം ജനങ്ങള്‍ ആന്റണിയാണു സത്യസന്ധന്‍ എന്നു വിധിയെഴുതുമെന്നാണു ഞാന്‍ ആ മെത്രാനോടു പറഞ്ഞത്‌. അതെന്തുമാകട്ടെ.

എന്തുപറഞ്ഞാലും മുണ്ടശേരി മാഷിനെയും എ.കെ. ആന്റണിയെയും എതിരാളികളായിത്തന്നെയാണു സഭാനേതൃത്വം ഇന്നും കാണുന്നത്‌. കാരണം ആ നേതൃത്വത്തിന്റെ അപ്രമാദിത്വവും ചൂഷണവും അംഗീകരിക്കാത്തവരാണ്‌ ഈ രണ്ടുപേരും. പക്ഷേ ആന്റണിയെ അംഗീകരിക്കാനും പ്രത്യക്ഷമായി ആദരിക്കാനും സഭാനേതൃത്വം തയാറാകുന്നതിന്‌ ഒരു കാരണം അദ്ദേഹം കേന്ദ്രസര്‍ക്കാരില്‍ വലിയ അധികാരം കൈയാളുന്ന കേന്ദ്രമന്ത്രിയായി ദേശീയപദവിയിലേക്ക്‌ ഉയര്‍ന്നിരിക്കുന്നതുകൊണ്ടാണ്‌. അധികാരത്തിന്റെ മുന്നില്‍ തലകുനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ? അല്ലെങ്കില്‍ തങ്ങളെ തലതൊട്ടപ്പന്‍മാരായി അംഗീകരിക്കാത്ത കത്തോലിക്കരുടെ പേരുള്ള ഒരു നേതാവിനേയും അംഗീകരിക്കാത്തവരാണു സഭാനേതാക്കള്‍. തങ്ങളുടെ കൈയൊപ്പില്ലാതെ കേരളത്തിലെ ഒരു കോണ്‍ഗ്രസ്‌ നേതാവിനും വളരാനാവില്ലെന്ന മെത്രാന്‍മാരുടെ തെറ്റിദ്ധാരണ ആന്റണി പൊളിച്ചെഴുതിയതു ചരിത്രം.

നമ്മുടെ മുന്‍ തലമുറയില്‍ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടുകളുടെയും കാണപ്പെട്ട രൂപങ്ങളായിരുന്നു സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍. ശമ്പള രജിസ്‌റ്ററില്‍ ഒപ്പിട്ടുകൊടുത്താല്‍ സര്‍ക്കാരില്‍നിന്നു നല്‍കുന്ന ശമ്പളത്തിന്റെ പകുതി മാത്രമേ അധ്യാപകരുടെ കൈയിലെത്തുമായിരുന്നുള്ളൂ എന്നതാണു കാരണം. ആ ചൂഷണം ഒഴിവാക്കി ഒപ്പിട്ടുകൊടുക്കുന്ന മുഴുവന്‍ ശമ്പളത്തിനും അധ്യാപകരെ അര്‍ഹരാക്കി എന്ന മനുഷ്യത്വം മാത്രമേ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ പ്രഫ. മുണ്ടശേരി ചെയ്യുകയുണ്ടായുള്ളു. അതിന്റെ പേരിലാണു സഭാവിരോധിയും ദൈവവിരോധിയുമായി സഭാനേതാക്കള്‍ അദ്ദേഹത്തെ കണ്ടത്‌.

എന്തായാലും കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ ഒരു സാമൂഹ്യവിപ്ലവത്തിനു നേതൃത്വം നല്‍കിയ മുണ്ടശേരി മാസ്‌റ്ററുടെ മകന്‍ ഡോ. ജോസ്‌ മുണ്ടശേരി വിദ്യാഭ്യാസരംഗത്ത്‌ ഒരു സാങ്കേതിക വിപ്ലവത്തിന്‌ ഇപ്പോള്‍ നേതൃത്വം നല്‍കുകയാണ്‌. അമേരിക്കയിലെ ചില പ്രമുഖ സ്‌ഥാപനങ്ങളുടെ മേധാവിയാണ്‌ ഈ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദധാരി. കൊച്ചിയിലെ സാങ്കേതിക സര്‍വകലാശാല (കുസാറ്റ്‌) കമ്യൂണിക്കേഷന്‍ സ്‌റ്റഡീസിന്റെ ഗവേഷണ പഠനത്തിനായി പിതാവ്‌ പ്രഫ. മുണ്ടശേരിയുടെ പേരില്‍ ഒരു സെന്റര്‍ സ്‌ഥാപിക്കുന്നതിന്‌ അഞ്ചുകോടി രൂപയാണ്‌ ഈ പുത്രന്‍ സംഭാവന ചെയ്‌തിരിക്കുന്നത്‌. സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു വലിയ സംഭവമാണ്‌ ഈ സംഭാവന.

കേരളത്തില്‍ ഒരു വ്യക്‌തിക്കുപോയിട്ട്‌ വലിയ സ്‌ഥാപനങ്ങള്‍ക്കുപോലും ചിന്തിക്കാനാവാത്ത സംഭാവനയാണ്‌ ഈ അഞ്ചുകോടി രൂപ. പ്രഫ. മുണ്ടശേരിയെ സഭാ വിരോധിയായി പ്രഖ്യാപിച്ച കേരളത്തിലെ കത്തോലിക്കാ സഭയ്‌ക്കു കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്‌. ഏതെങ്കിലും സര്‍വകലാശാലയിലെ ഗവേഷണത്തിനായി അഞ്ചുകോടി രൂപ സംഭാവന ചെയ്യുന്നതിനെക്കുറിച്ച്‌ സഭാപിതാക്കന്‍മാര്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?

ആ അഞ്ചുകോടി രൂപയുണ്ടെങ്കില്‍ പത്തു സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം പബ്ലിക്‌ സ്‌കൂള്‍ തുടങ്ങി സമ്പന്ന സന്തതികള്‍ക്കു പഠിക്കാന്‍ സൗകര്യമുണ്ടാക്കിയാല്‍ എന്തു ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്നവരായി മാറിയിരിക്കുന്നു ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌. അവിടെ എങ്ങനെ റബര്‍ വെട്ടുകാരും കടത്തുവള്ളക്കാരും മീന്‍പിടിത്തക്കാരുമായ ക്രിസ്‌ത്യാനികളുടെ മക്കള്‍ക്കു പഠിക്കാന്‍ കഴിയുമെന്നു ചോദിച്ചാല്‍ അതിനാണല്ലോ സര്‍ക്കാര്‍ സ്‌കൂളുള്ളതെന്ന മറുചോദ്യമായിരിക്കും ഉയരുക.

കെ.എം. റോയ്‌

Thursday, November 25, 2010

അഭിമുഖം

'കശ്‌മലന്‌' 'നല്ല നമസ്‌കാരം'

ടി. പി. നന്ദകുമാര്‍ ചീഫ്‌ എഡിറ്റര്‍

http://crimenewsonline.com/v01/details/?TypeID=13&SubNews=407

എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും കമ്പനിയും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടിന്‌ തെളിവ്‌ ലഭിച്ചിട്ടില്ലെന്ന്‌ സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചിരിക്കുകയാണ്‌. കരാറില്‍ ഇടനിലക്കാരായ ദിലീപ്‌ രാഹുലന്‍, എം. എ. നാസര്‍ എന്നിവരും പിണറായി വിജയനും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടിന്‌ തെളിവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ സിബിഐയുടെ വിശദീകരണം. ഇടനിലക്കാര്‍ വഴി ലാവ്‌ലിന്‍ കമ്പനി സാമ്പത്തിക കൈമാറ്റം നടത്തിയതിന്‌ തെളിവൊന്നുമില്ലെന്നും കോടതി മുമ്പാകെ സിബിഐക്കു വേണ്ടി പ്രത്യേക പ്രോസിക്യൂട്ടര്‍ വി. എന്‍. അനില്‍കുമാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. പ്രത്യേക കോടതി ജഡ്‌ജി കെ. പി. ജ്യോതീന്ദ്രനാഥ്‌ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇപ്രകാരം പറയുന്നത്‌.

കേസില്‍ വിശദമായ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ നല്‍കിയ മറുപടിയിലാണ്‌ ഈ വിശദീകരണം ഉള്ളത്‌. അതായത്‌ സാമ്പത്തിക ഇടപാട്‌ നടന്നിട്ടില്ല എന്നല്ല, അതിന്‌ തെളിവില്ല എന്നാണ്‌ സിബിഐ പറയുന്നത്‌. വേണ്ട തെളിവുകളും സാക്ഷികളെയും നല്‍കാമെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ ഞാന്‍ പറഞ്ഞത്‌.

1996 ഒക്‌ടോബറിലും 1997 ജൂണ്‍ മാസത്തിലും അന്ന്‌ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയുടെയും ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെയും അനുമതിയില്ലാതെ, സാധ്യതാ പഠനം നടത്താതെ, സ്വന്തം താല്‍പര്യപ്രകാരം, ആഗോളടെന്‍ഡര്‍ വിളിക്കാതെ ഇടുക്കി ജില്ലയിലെ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനെന്ന്‌ പറഞ്ഞ്‌ കാനഡയിലെ എസ്‌എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കി സംസ്ഥാന ഖജനാവിന്‌ 374.5 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നതാണ്‌ കേസ്‌. 2001- ല്‍ 'ക്രൈം' കുറ്റാന്വേഷണ ദൈ്വവാരികയാണ്‌ ഈ കേസ്‌ പുറത്ത്‌ കൊണ്ടുവന്നത്‌.

കേസില്‍ ഏഴാം പ്രതിയാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടപാടിലെ കോഴപ്പണമായ 100 കോടിയോളം രൂപ യഥാര്‍ത്ഥത്തില്‍ എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ നിന്ന്‌ കൈപ്പറ്റിയത്‌ ദിലീപ്‌ രാഹുലന്‍ ആണ്‌. പിന്നീട്‌ പലപ്പോഴായി പണം പിണറായിക്ക്‌ കൈമാറുകയായിരുന്നു. ദിലീപ്‌ രാഹുലന്‍ എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ പവര്‍ ഡിവിഷന്‍ ബിസിനസ്‌ ഡയറ്‌കടര്‍ ആയിരുന്നു. പക്ഷേ ദിലീപ്‌ രാഹുലനെ സിബിഐ ഇന്നേവരെ ചോദ്യം ചെയ്‌തിട്ടില്ല. ദിലീപ്‌ രാഹുലന്‍ ദുബായിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഇന്റര്‍പോള്‍ മുഖേന ഇയാളെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌- എന്നാണ്‌ സത്യവാങ്‌മൂലത്തില്‍ സിബിഐ പറയുന്നത്‌. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും ദുബായിയുമായി കരാറുള്ളതാണ്‌ എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

ദിലീപ്‌ രാഹുലനൊപ്പം എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്‌ത ദീപക്‌ കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്‌തിട്ടില്ല. പിണറായി വിജയനുമായി എസ്‌എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക്‌ കുമാറിന്‌ നേരിട്ട്‌ അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്‌സാക്ഷിയുമാണ്‌. പിണറായി വിജയന്‍ പണം കൈപ്പറ്റുന്നതിന്‌ ഈ ദീപക്‌ കുമാര്‍ നേരിട്ട്‌ സാക്ഷിയാണ്‌. പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക്‌ കുമാര്‍ 4 ദിവസം മുമ്പ്‌ സിബിഐ എസ്‌പി മുരുകേഷിന്‌ ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്‌. ചെന്നൈ സെറ്റില്‍ഡ്‌ മലയാളി ആണ്‌ ദീപക്‌ കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്‌മൂലവും 140 പേജുകള്‍ ഉള്ള മറ്റ്‌ രേഖകളുമാണ്‌ ദീപക്‌ കുമാര്‍ സിബിഐ എസ്‌പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്‌. തന്റെ ജീവന്‍ അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ദീപക്‌ കുമാര്‍.

ദിലീപ്‌ രാഹുലനും മറ്റു രണ്ടു പേര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം അവശ്യപെട്ടാണ്‌ ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. ലാവലിന്‍ കേസ്‌ ഈ മാസം 24 നാണ്‌ കോടതിയുടെ പരിഗണനക്ക്‌ വരുന്നത്‌. ഇടനിലക്കാരുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ ഇടപാടുകള്‍ സിബിഐ ഫലപ്രദമായി അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കേസില്‍ വിചാരണ ചെയ്യാന്‍ അനുവാദം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌തു പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.

കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുന്നത്‌ കൈകള്‍ ശുദ്ധമായതിനാലാണെന്നാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നത്‌. ലാവ്‌ലിന്‍ കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന്‌ 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച്‌ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല.

നൂറിലേറെ തവണ പിണറായി വിജയന്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഇപ്പോഴുള്ളതോ കാലഹരണപ്പെട്ടതോ ആയ ഒരു പാസ്‌പോര്‍ട്ടും സിബിഐ പിടിച്ചെടുത്ത്‌ പരിശോധിച്ചിട്ടില്ല.

2009 കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 374.5 കോടി രൂപയുള്‍പ്പെട്ട ലാവലിന്‍ കേസിലെ പ്രതിയാണെന്ന്‌ സിബിഐ ആദ്യമായി നീതിപീഠത്തിന്‌ മുമ്പാകെ ബോധിപ്പിച്ചത്‌. പ്രോസിക്യൂഷന്‌ സംസ്ഥാന സര്‍ക്കാര്‍ എതിരായിട്ടും ഗവര്‍ണറുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്‌ 2009 ജൂണ്‍ 11ന്‌ പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ എറണാകുളത്തെ പ്രത്യേക കോടതിയില്‍ കുറ്റപത്രവും നല്‌കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 420 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കുപുറമെ അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1)(ഡി) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ഡിസംബര്‍ 31ന്‌ പിണറായി വിജയന്‍ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്‌തു. നടപടിക്രമം അനുസരിച്ച്‌ വിചാരണ നടപടി തുടങ്ങാനിരിക്കെയാണ്‌ ഇതുവരെ തങ്ങള്‍ അഴിമതിക്കാരനെന്ന്‌ വിശേഷിപ്പിച്ച പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ പണമൊന്നും കൈപ്പറ്റിയതിന്‌ തെളിവില്ലെന്ന്‌ സത്യവാങ്‌മൂലത്തിലൂടെ സിബിഐ, കോടതിമുമ്പാകെ ബോധിപ്പിച്ചിരിക്കുന്നത്‌.

ഇതിനിടെ പിണറായി വിജയനും ദിലീപ്‌ രാഹുലനും തമ്മില്‍ കുവൈറ്റില്‍ രഹസ്യ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത ക്രൈംന്യൂസ്‌ഓണ്‍ലൈന്‍ കഴിഞ്ഞ ദീവസം പുറത്ത്‌ വിട്ടിരുന്നു. പിണറായിയുടെ വിശ്വസ്‌തന്‍, സസ്‌പെന്‍ഷനിലായ മുന്‍ കണ്ണൂര്‍ റേഞ്ച്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി, ദിലീപ്‌ രാഹുലന്റെ കാമുകി ബീനാ ഏബ്രഹാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തു. കുവൈറ്റിലെ കോണ്ടിനന്റല്‍ ഹോട്ടലിലെ സ്യൂട്ടിലാണ്‌ രഹസ്യചര്‍ച്ച നടന്നത്‌. ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ സാക്ഷിയുമാണ്‌ ദിലീപ്‌ രാഹുലന്‍.

എന്തായാലും 'കശ്‌മലന്‌' 'നല്ല നമസ്‌കാരം'.

'ക്രൈം' ചീഫ്‌ എഡിറ്റര്‍ സിബിഐ ക്ക്‌ അയച്ച കത്ത്‌

Under Certificate of Posting
05-09-2009
From
T. P. Nandakumar
Chief Editor
Crime fortnightly
Puthiyara Road, Calicut-4.
To
The Superintendent of Police
Central Bureau of Investigation
CBI Office, Shasthri Bhavan,
Chennai
Sub: Enquiry in to the SNC Lavalin case
Ref: My letter dated 4- 8- 09-regarding.
Dear Sir,
It is a reminder for my letter (registered and ordinary letter) dated 04-08-2009
I am the Chief Editor of Crime Fortnightly, an investigative magazine published from Calicut. I want to bring to your notice the writ petition that I had filed in the High Court of Kerala, following which the honourable court had declared a CBI enquiry into the 374.5 crore rupees SNC Lavalin scam. In accordance with my writ petition, the High Court had directed the CBI to complete the enquiry into this case within a period of 10 months, following which the CBI submitted its final report in the special CBI court in Ernakulam.
At that point in time I had collected a certified copy of the charge sheet filed in the case from the court. I had held consultations with many leading advocates regarding the charge sheet and many of them had advised me that the charge sheet has many loop holes and it may eventually help the accused in the case, which is why I am writing this letter to you to bring certain issues to your attention.
The CBI has not yet enquired the bribe money transaction between the accused including Mr. Pinarayi Vijayan. An enquiry has not been initiated against Mr. Dileep Rahulan and Mr Nazar, who are the mediators in this unlawful transaction, who have also signed the agreement as witnesses. As per my knowledge, these people are the main accused in this case who collected the bribe money from SNC Lavalin company and shared it with the co-accused including Mr. Pinarayi Vijayan.
I want to bring to your notice that Crime fortnightly had exposed the 375 crore SNC Lavalin scam in its past editions. Subsequent to that expose, some goons of Pinarayi Vijayan who is the seventh accused in this case, attacked my office and burnt many of our documents most of which was very confidential ones pertaining to this case. Many documents that proved the exact transaction deal (i.e the bribe money that was paid to Pinarayi Vijayan and some of the politburo members of the CPM) were unfortunately lost in the incident. However, I remember the contents of our investigation and I have some valuable information about which I would like to draw your attention:
1. Mr. Pinarayi Vijayan had made more than 100 visits to Singapore and Dubai secretly for the transaction of bribery money and for his other business deals (most of which is illicit). You can get a clear picture of the travel details if you go through the passport details of Pinarayi Vijayan between 1996 and 2009. I have information that Vijayan has two passports, a Kochi based one and the other based out of Chennai. I also have information about Vijayan surrendering one of his passports as soon as the CBI investigation against him started.
2. Mr. Dileep Rahulan and Mr. Nazar worked as mediators in the SNC Lavalin deal. In accordance with the mutual understanding between Rahulan, Nazar and Pinarayi Vijayan, the then Electricity Minister of Kerala agreed to sign the unlawful agreement with SNC Lavlin company without inviting any global tenders. The deal took place without a proper consent from the then government or the KSEB. What more, a feasibility study was not even conducted and the agreement was signed flouting all existing rules and practices. According to the agreement entered in to between the said Parties, SNC Lavalin had paid the margin money and commission to Dileep Rahulan on behalf of Pinarayi Vijayan. Dileep in turn paid the amount to Pinarayi and some others in return for the commission that was promised to him by Pinarayi.
3. Mr. Dileep Rahulan had paid 8 crores of Indian currency to Pinarayi Vijayan (for CPI(M)) through Mr. Nazar. I also have information that Nazar had paid this money back to Pinarayi Vijayan and Vijayan had stored this money in AKG Centre Trivandrum for several days. This money was also used for the renovation of AKG centre and for the construction of some new flats near AKG centre for the Secretariat members of the CPM. Some of the money was also channeled to the Party-run Kairali news channel.
4. Most of the building contractors who were involved with the renovation work had collected black money. Accepting the request from some of the contractors Pinarayi Vijayan had deposited some money in banks as donations from various names of various persons, in different dates. Likewise cheques were given to the parties.
5. Dileep Rahulan had paid a huge amount to Pinarayi Vijayan at various locations including Kannur in Kerala. He had used various NRI bank accounts to withdraw money. For instance; he had used the bank account of Beena Abraham, who is Dileep Rahulan’s girl friend. They were classmates and are now working together in Dubai.
6. Crores of rupees were transferred to New Delhi and was paid to some PB Members of the CPM. I have information that Mr. Harikishan Surjeeth’s son was also paid money. Some bit of the money was again transferred to Kairali Channel’s bank account in Parliament House.
7. Mr. John Brittas who is the present MD of Kairali Channel also has links in this scam. That is how he became the MD of the channel from a reporter’s post within such a short span of time. John Brittas was a frequent visitor to the office of SNC LAVLIN at Vasanth Kunj in New Delhi between 1996 and 2009.
8. When the CBI enquiry was going on, Brittas had visited various ministerial offices including Prime Minister’s office to sabotage the SNC Lavalin case in a bid to protect Pinarayi Vijayan and the CPM. I have valuable information with me regarding my claims. Britta’s had purchased 4 Flats in New Delhi and acres of property in Palakkad District in Kerala.
9. Pinarayi Vijayan travelled secretly to Singapore and Dubai more than a hundred times. He started a business venture in Singapore under his wife’s name using the kickbacks he had got from the SNC Lavalin deal. He is also partnering with Dileep Rahulan in Dubai for various other ventures.
10. Dileep Rahulan, Nazar and Beena had completed their engineering course at TKM Engineering college in Kollam in Kerala. Dileep Rahulan was in love with Beena at that point in time but Beena’s parents had denied the proposal put forth by Rahulan because of his poor financial background. After the SNC Lavalin agreement, Dileep left India and became a UAE citizen and started a business there in the name of ‘Pacific Controls’ using the SNC Lavalin funds. Beena who then was the mother of a child realized that her ex-boyfriend had become a multimillionaire and she again touched base with him in UAE. She divorced her husband and is currently living with Dileep Rahulan in UAE. His company ‘Pacific Controls’ has branches in 7 countries including Singapore and Australia.
11. During Pinarayi’s visit to Canada between 1996 October and 1997 June, Dileep Rahulan had also accompanied him. Dileep Rahulan and Nazar signed as witnesses in the MOU between the SNC Lavalin company and the Electricity Board for the Malabar Cancer Centre to get a foreign contribution fund of about 98.3 crores of rupees.
12. SNC Lavlin, Canada had collected the fund for Malabar Cancer centre and had transferred it to Dileep Rahulan, instead of paying it directly to Malabar Cancer centre, Thalassery. These illegal transactions were done as per the directives of Pinarayi Vijayan. One part of the payment was sent to Technicalia in Chennai and the balance amount was shared by Pinarayi Vijayan and others. Technicalia had spent 11.88 crores to construct the building of Malabar Cancer Centre. The CBI did not investigate the exact money source and transaction in these deals.
13. Again tenders were not invited for the Malabar Cancer Centre (for the building construction). All this was done with due mutual understanding between Pinarayi Vijayan, Dileep Rahulan and Mr. Sasidharan Nair.
14. Pinarayi Vijayan reconstructed his house at Pinarayi using the SNC Lavalin money.
15. Pinarayi spent about one crore rupees towards the educational expenses of his son Vivek, who is a student in Bermingham University in UK.
16. Dileep Rahulan spent lakhs of rupees to get an engineering college seat for Mr. Rajashekharan’s son in Tamil Nadu, who is also a co-accused in this case.
17. Various Political leaders had visited the offices of Mr. Dileep Rahulan and had stayed as guests in Dubai. Dileep Rahulan has very cordial relations with the Union Government.
18. You will get valuable information when you delve in to another bribery case during the same period which is also connected with Pinarayi Vijayan and Dileep Rahulan. This is with respect to the purchase of electronic metres (which is again a multi million) bribery case.
Sir, I would like to tell you that these are not just here-say allegations but valuable information that I had got during the course of my investigation. If you follow the scientific methods like polygraphic tests, narco analysis, or brain mapping test on Pinarayi Vijayan, Dileep Rahulan, Nazar, Rajashekharan and Beena Abraham, you will be able to get very important information, which will bring out the real truth behind this case.
In the first stage of investigation it self I had provided valuable documents to help the investigating agency. I am therefore sending you new information in the form of this letter hoping that it will provide you many valuable clues that can assist a fruitful enquiry.
I have dedicated many years of my life to bring out the truth in the case, so have you in the last couple of months during your painstaking investigation. I am willing to fully co-operate with you and will feel greatful if at any time I can be of any help to you.
All I want is that the truth behind such a mass case of corruption should come out and stand exposed as this is a swindle of the public money, the tax payers money.
Awaiting your feed back...
Deep Regards
TP Nandakumar
Kochi
05-09-2009

Monday, October 4, 2010

രണ്ടുതരം എം.പിമാര്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ രണ്ടുതരം എം.പിമാരുണ്ട്. ഒന്ന്. മെംബര്‍ ഓഫ് പാര്‍ലമെന്റ്, രണ്ട് മെംബര്‍ ഓഫ് പഞ്ചായത്ത്. ഈ എം.പിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവര്‍ പറ്റുന്ന ആനുകൂല്യങ്ങളെക്കുറിച്ചും നമുക്ക് താരതമ്യം ചെയ്തുനോക്കാം.
1. മെംബര്‍ ഓഫ് പാര്‍ലമെന്റ്: രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്യുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുക എന്നുള്ളതാണ്. ഇത്രയും കഴിഞ്ഞാല്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ഉദ്ഘാടനവും പാര്‍ട്ടിയോഗങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി സുഖമായി കിടന്നുറങ്ങാം. ഇവര്‍ക്കാണെങ്കില്‍ താമസിക്കാന്‍ ശീതീകരിച്ച ഫ്‌ളാറ്റുകളും വില്ലകളും. അതോടൊപ്പം വിമാനത്തിലും റെയില്‍വേയിലും സൗജന്യ യാത്രയും. കൂടാതെ കുടുംബം പോറ്റാന്‍ മാസത്തില്‍ 80,000 ഉറുപ്പിക ശമ്പളവും, പുറമെ ബത്തയും മറ്റ് ആനുകൂല്യങ്ങളും. ആനുകൂല്യം പറ്റുന്നതില്‍ എല്ലാ എം.പിമാരും ഒറ്റക്കെട്ടാണെന്ന് കഴിഞ്ഞ ഒരു മാസം മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞതാണ്. ഇതാണ് മെംബര്‍ ഓഫ് പാര്‍ലമെന്റ്.
2. മെംബര്‍ ഓഫ് പഞ്ചായത്ത്: ഇവരെ ഒന്ന് പരിചയപ്പെടാം. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന അജന്‍ഡകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വസിക്കുന്ന കുടിലുകളിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നവര്‍. ഈ ഒറ്റ വാക്കില്‍തന്നെ ഇവരുടെ ജോലി കഴിഞ്ഞെങ്കിലും ഇവരുടെ അവസ്ഥയെക്കുറിച്ച് ഒരു വേള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നു വിചിന്തനം നടത്തുന്നത് നന്നായിരിക്കും. കാരണം ഈ എം.പിമാരില്‍ ഭൂരിഭാഗവും സ്വന്തമെന്ന് പറയാവുന്ന ഒരു വാസസ്ഥലംപോലും (കുടില്‍പോലും) ഇല്ലാത്തവരാണ്.
ഇവരെക്കുറിച്ച് ആര്‍ക്കും അത്രവലിയ മതിപ്പില്ലെങ്കിലും ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. ഏതെങ്കിലും ഒരു കാര്യം വാര്‍ഡിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റാതെ പോയാല്‍ കാലാകാലം ജനങ്ങളുടെ ആട്ടുംതുപ്പും ഈ എം.പിമാര്‍ സഹിക്കണം.
ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് കിട്ടുന്നതോ ആയിരത്തി അഞ്ഞൂറോ അറുനൂറോ ഉലുവ.
ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രദ്ധപതിപ്പിക്കുകയും നിയമത്തില്‍ വേണ്ടുന്ന ഭേദഗതികള്‍ വരുത്തുകയും ചെയ്താല്‍ തീര്‍ച്ചയായും രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക് അനുസൃതമായി പഞ്ചായത്ത് ഭരണം നടത്താനും വിപ്ലവം സൃഷ്ടിക്കാനും സാധിക്കും.

കെ.എം. അബ്ദുറഹ്മാന്‍
മെംബര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത്

പിന്‍സീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണങ്ങളുടെ കൊയ്‌ത്തുകാലം

മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ നടക്കാന്‍പോകുന്ന മുനിസിപ്പല്‍, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്‌ എന്താണ്‌? സംസ്‌ഥാനം ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം പിന്‍സീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണകൂടങ്ങള്‍ക്ക്‌ കേരളീയര്‍ സാക്ഷികളാകാന്‍ പോവുകയാണ്‌.

ത്രിതല പഞ്ചായത്ത്‌ ഭരണസമ്പ്രദായവും വനിതാ സംവരണവുമെല്ലാം നടപ്പാക്കിയത്‌ അധികാരം എല്ലാ അര്‍ഥത്തിലും ജനങ്ങളുടെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അധികാരം പഞ്ചായത്ത്‌ തലത്തിലുള്ള ജനപ്രതിനിധികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നില്ല. കാരണം ഇക്കാലമത്രയും തങ്ങളുടെ കൈകളില്‍ ഒതുങ്ങിക്കിടന്ന അധികാരം താഴേ തട്ടിലേക്ക്‌ വിട്ടുകൊടുക്കാന്‍ മന്ത്രിമാരും എം.എല്‍.എമാരും ഉദ്യോഗസ്‌ഥ മേധാവികളും തയാറായില്ല എന്നതുതന്നെ. അങ്ങനെ എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ കഴിയുന്നതല്ലല്ലോ വര്‍ഷങ്ങളായി അവര്‍ കൈയില്‍ അടക്കിവച്ചിരിക്കുന്ന അധികാരങ്ങള്‍.

ജില്ലാ പഞ്ചായത്തുകളെ ഓരോ ജില്ലയുടെയും ഭരണംനിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റായി മാറ്റിയെടുക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. പക്ഷേ, ജില്ലാ പഞ്ചായത്ത്‌ ഇന്ന്‌ കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിലെ നോക്കുകുത്തി മാത്രമാണ്‌. ജില്ലാ പഞ്ചായത്തിന്റെ കൈയില്‍ എന്തെന്തു അധികാരങ്ങളെത്തിയെന്ന്‌ ജനങ്ങള്‍ക്കിനിയും മനസിലായിട്ടില്ലെന്നതോ പോകട്ടെ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കുപോലും മനസിലായിട്ടില്ല എന്നതാണ്‌ ലജ്‌ജാകരമായ സത്യം. ജനാധിപത്യത്തിനുതന്നെ ഭാരമെന്ന നിലയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ അലഞ്ഞുതിരിയുന്ന ഒരു വേദിയായി അവ തുടരുകയാണിപ്പോഴും.

അധികാരവികേന്ദ്രീകരണമെന്നത്‌ ഫലപ്രദമായി ഇനിയും നടപ്പാക്കാന്‍ കഴിയാത്ത സംസ്‌ഥാനത്താണ്‌ ഇത്തവണ കോര്‍പ്പറേഷനുകള്‍ തൊട്ട്‌ പഞ്ചായത്തുവരെയുള്ള സമിതികളില്‍ സ്‌ത്രീകള്‍ക്ക്‌ അമ്പതുശതമാനം സംവരണം വളരെ നാടകീയമായി നടപ്പാക്കിയത്‌. ജനസംഖ്യാനുപാതികമായി സ്‌ത്രീകള്‍ക്ക്‌ ജനപ്രതിനിധിസഭകളില്‍ അമ്പത്‌ ശതമാനം സീറ്റ്‌ സംവരണംചെയ്യണമെന്നത്‌ ന്യായമായ ഒരാവശ്യമാണ്‌. പക്ഷേ, കേരളത്തില്‍ അത്രയും സ്‌ത്രീകളെ അതിനു കഴിവും പ്രവര്‍ത്തനശേഷിയുമുള്ളവരായി വളര്‍ത്തിക്കൊണ്ടുവരാന്‍ സംസ്‌ഥാനത്തെ ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ടോ?

ഗ്രാമപഞ്ചായത്ത്‌ മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള സമിതികളില്‍ 9855 വനിതാ പ്രതിനിധികളാണ്‌ അധികാരമേല്‍ക്കാന്‍ പോകുന്നത്‌. പകുതിയോളം പഞ്ചായത്ത്‌- മുനിസിപ്പാലിറ്റി-കോര്‍പറേഷനുകളുടെ അധ്യക്ഷ സ്‌ഥാനം സ്‌ത്രീകള്‍ക്കായിരിക്കും. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വനിതകള്‍ ഉള്ള പാര്‍ട്ടി സി.പി.എമ്മാണ്‌. പ്രകടനങ്ങളില്‍ പങ്കെടുക്കാനും സത്യഗ്രഹമിരിക്കാനും സ്‌ത്രീകളെ ഉപയോഗിക്കുന്നു എന്നതിനപ്പുറം കാര്യപ്രാപ്‌തിയുള്ളവരായി സ്‌ത്രീകളെ വളര്‍ത്തിയെടുക്കാന്‍ സി.പി.എമ്മിനുപോലും കഴിഞ്ഞിട്ടില്ല എന്നതാണ്‌ നഗ്നസത്യം.

അതുകൊണ്ടുതന്നെ അടുത്തനാളുകളില്‍ കേരളം കാണാന്‍ പോകുന്നത്‌ സ്‌ത്രീകളുടെ മേല്‍വിലാസത്തിലുള്ള ബിനാമി ഭരണങ്ങളും പാവ ഭരണകൂടങ്ങളുമാണ്‌. ഒന്നുകില്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന ഭര്‍ത്താക്കന്മാരുടെ ഭരണം അല്ലെങ്കില്‍ പാര്‍ട്ടിയുടെ റബര്‍ സ്‌റ്റാമ്പുകളാക്കി സ്‌ത്രീകളെ നിര്‍ത്തിക്കൊണ്ടുള്ള നേതാക്കളുടെ ബിനാമിഭരണം. ഭരണരംഗത്തേക്ക്‌ കടന്നുവരാന്‍ സ്‌ത്രീകളെ സജ്‌ജമാക്കിയെടുക്കാന്‍ പാര്‍ട്ടികള്‍ കാര്യമായ ഒരു ശ്രമവും നടത്താതിരിക്കാന്‍ കാരണം തങ്ങളുടെ ചരടുവലിക്കൊത്തുമാത്രം ഭരണം നടന്നാല്‍ മതിയെന്നുള്ള നേതാക്കന്മാരുടെ ഗൂഢോദ്ദേശമാണ്‌.

സ്‌ത്രീകള്‍ക്ക്‌ അമ്പത്‌ ശതമാനം സംവരണത്തിന്‌ കേരളം വളര്‍ച്ചനേടിയിട്ടില്ല എന്നതിന്റെ തെളിവ്‌ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വനിതാ സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി നടത്തിയ നെട്ടോട്ടമാണ്‌. സ്‌ഥാനാര്‍ഥികളാകാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വനിതകളെ ഒരുപോലെ ഇരു മുന്നണിയും ബി.ജെ.പിയും സമീപിക്കുന്ന ലജ്‌ജാകരമായ രംഗങ്ങള്‍ക്ക്‌ കേരളം സാക്ഷിയായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതിയായിട്ടും സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിയാതെവന്നത്‌ പാര്‍ട്ടികളിലെ പടലപ്പിണക്കത്തേക്കാള്‍ വനിതാ സ്‌ഥാനാര്‍ഥികളുടെ ദൗര്‍ലഭ്യമായിരുന്നു. വനിതാ സ്‌ഥാനാര്‍ഥിക്ഷാമം ഇത്രത്തോളം രൂക്ഷമാവുമെന്ന്‌ രണ്ടു മുന്നണികളും ചിന്തിച്ചിരിക്കാന്‍ ഇടയില്ല. പലേ പ്രലോഭനങ്ങളും നല്‍കിയിട്ടും സ്‌ഥാനാര്‍ഥിത്വം സ്വീകരിക്കാന്‍ പൊതുവെ വനിതകള്‍ തയാറായില്ല. രാഷ്‌ട്രീയമെന്നത്‌ മാന്യന്മാര്‍ക്കും മാന്യകള്‍ക്കും എത്തിനോക്കാന്‍ പറ്റാത്ത ഒരു രംഗമാണ്‌ എന്ന ധാരണ കേരളത്തില്‍ വളര്‍ന്നുകഴിഞ്ഞോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയില്‍ പ്രകടമായ ഒരു പ്രതിഭാസം, തദ്ദേശ ഭരണ തെരഞ്ഞെടുപ്പു രംഗത്തേക്ക്‌ കടന്നുവരാന്‍ പ്രൊഫഷണലുകള്‍ കാണിച്ച വിമുഖതയാണ്‌. ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാഭ്യാസ വിദഗ്‌ദ്ധര്‍, ശാസ്‌ത്രജ്‌ഞന്മാര്‍, ടെക്‌നോക്രാറ്റുകള്‍, തുടങ്ങിയവര്‍ മത്സരരംഗത്തേക്കു വരാന്‍ കൂട്ടാക്കിയിട്ടില്ല. ബിസിനസ്‌ രംഗത്തുള്ളവരും എം.ബി.എ.ക്കാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനുനേരെ മുഖംതിരിച്ചുനില്‍ക്കുന്നതാണു കേരളം കാണുന്നത്‌. പരമ്പരാഗത രാഷ്‌ട്രീയ നേതാക്കള്‍ വഴിയൊരുക്കാന്‍ തയാറാകാത്തതാണ്‌ അവര്‍ മത്സരരംഗത്തേക്കു പ്രവേശിക്കാതിരിക്കാന്‍ കാരണം. രാഷ്‌ട്രീയപ്രവര്‍ത്തനം ഉപജീവനമാര്‍ഗവും സമ്പാദ്യമാര്‍ഗവുമായി കാണുന്ന ഒരു വിഭാഗം നേതാക്കളുടെ കൈകളിലാണു കേരളത്തിലെ രാഷ്‌ട്രീയം. കേരള രാഷ്‌ട്രീയത്തിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും പ്രൊഫഷണലുകള്‍ ഉണ്ടെങ്കില്‍ അവര്‍ അഭിഭാഷകര്‍ മാത്രമാണ്‌. അവരാകട്ടെ കോടതി കാണാത്ത നിയമബിരുദ ധാരികളോ അല്ലെങ്കില്‍ അഭിഭാഷകരംഗത്തു പരാജയപ്പെട്ടവരോ ആണ്‌.

മറ്റു സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയരംഗത്ത്‌ ഇക്കാര്യത്തില്‍ വലിയ മാറ്റമാണു സംഭവിച്ചിരിക്കുന്നത്‌. ആ സംസ്‌ഥാനങ്ങളില്‍ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും ടെക്‌നോക്രാറ്റുകളും രാഷ്‌ട്രീയരംഗത്തു മാത്രമല്ല നേതൃത്വത്തിലും കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പംതന്നെ വ്യവസായ, ബിസിനസ്‌ മേഖലകളില്‍ വ്യക്‌തിമുദ്രപതിപ്പിച്ചവരും രാഷ്‌ട്രീയത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആസന്ന ഭാവിയിലൊന്നും കേരളത്തില്‍ അങ്ങനെയൊരു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു തോന്നുന്നില്ല.

യഥാര്‍ഥത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും വിജയം നേടുകയും ചെയ്‌തവരെ തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ ഭരണത്തില്‍ പങ്കാളികളാക്കാന്‍ ഏറ്റവും കൂടുതല്‍ അവസരമുള്ള സംസ്‌ഥാനം കേരളമാണ്‌. കേരളത്തിനു പുറത്തു വിവിധ സംസ്‌ഥാനങ്ങളില്‍ മാത്രമല്ല ഗള്‍ഫ്‌, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിവിധ മേഖലകളില്‍ സ്‌തുത്യര്‍ഹമായ സേവനങ്ങളനുഷ്‌ഠിച്ചിട്ടുള്ള ഒട്ടേറെ പ്രഗത്ഭമതികള്‍ ഇപ്പോള്‍ കേരളത്തില്‍ വിശ്രമജീവിതം നയിക്കാനായി തിരിച്ചുവന്നിട്ടുണ്ട്‌. അവരില്‍ ചിലരെയെങ്കിലും ഇത്തവണ മത്സരരംഗത്തിറക്കാന്‍ കേരളത്തിലെ ഇരുമുന്നണികളും താല്‍പര്യം കാണിച്ചില്ല എന്നതിനു കാരണം രാഷ്‌ട്രീയരംഗം കൈയടക്കിവച്ചിരിക്കുന്ന നേതാക്കളുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ തന്നെയാണ്‌. ആ താല്‍പര്യത്തിനു വിവിധ മുഖങ്ങളാണുള്ളത്‌. ഒന്നാമത്തേത്‌ അങ്ങനെയുള്ള പ്രഗത്ഭമതികള്‍ക്കു രംഗത്തുവരാന്‍ അവസരം നല്‍കിയാല്‍ ഒടുവില്‍ തങ്ങള്‍ പിന്‍തള്ളപ്പെടുമോ എന്ന ആ നേതാക്കളുടെ ഭീതി. മറ്റൊന്ന്‌ ഇപ്പോഴത്തെപ്പോലെ കലങ്ങിമറിഞ്ഞ സ്‌ഥിതിയില്‍ മാത്രമേ അഴിമതി വളരുകയുള്ളൂ എന്നും അതില്‍നിന്നു സമ്പാദ്യമുണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിയുകയുള്ളൂവെന്നുമുള്ള നേതാക്കളുടെ കണക്കുകൂട്ടലാണ്‌.

രാഷ്‌ട്രീയം ഏക ഉപജീവനമാര്‍ഗവും സമ്പാദ്യമാര്‍ഗവുമാക്കി മാറ്റിയവര്‍ രംഗം കൈയടക്കിയതിന്റെ ദുരന്തഫലമാണിത്‌. അതുകൊണ്ടുതന്നെ പ്രവാസിമലയാളി എത്ര പ്രഗത്ഭനായാല്‍ത്തന്നേയും തങ്ങള്‍ക്കിടയിലേക്കു കടന്നുവരാന്‍ പാരമ്പര്യ രാഷ്‌ട്രീയക്കാര്‍ അവസരം നല്‍കുകയില്ല. കാലക്രമത്തില്‍ തങ്ങളുടെ വഴിമുടക്കികളായി മാറുമെന്ന്‌ അവര്‍ ഭയപ്പെടുക സ്വാഭാവികമാണ്‌. അതിന്റെ ദുരന്തഫലങ്ങളായിരിക്കും വരാനിരിക്കുന്ന നാളുകളില്‍ കേരളം അനുഭവിക്കുക. കാരണം, ഉദ്യോഗസ്‌ഥന്മാരും ജനപ്രതിനിധികളും അടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നു പടര്‍ന്നുകയറുന്ന അഴിമതി കേരളത്തിന്റെ സമൂഹജീവിതത്തെ അത്രയേറെ മലീമസമാക്കാനാണു സാധ്യത. അതിനു നോക്കുകുത്തികളെപ്പോലെ മൂകസാക്ഷികളായി നില്‍ക്കാന്‍ അമ്പതു ശതമാനം സ്‌ത്രീ പ്രതിനിധികള്‍ കൂടി തയാറാകുമ്പോള്‍ ജനങ്ങള്‍ എന്തെല്ലാമായിരിക്കുമോ അനുഭവിക്കേണ്ടി വരിക?
കെ.എം. റോയ്‌

Sunday, September 19, 2010

പ്രവേശന പരീക്ഷയില്‍ 50 ശതമാനം നേടാത്തവര്‍ക്ക് മെഡിക്കല്‍ പഠനം തുടരാനാവില്ല-കോടതി

കൊച്ചി: പ്രവേശന പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ 2007-2008 അധ്യയന വര്‍ഷം പ്രവേശനം നേടിയ 79 വിദ്യാര്‍ഥികള്‍ പുറത്താക്കല്‍ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി.

പ്രവേശന പരീക്ഷയ്ക്കും പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ഒന്നിച്ചും കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണമെന്നതാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്തതിന്റെ പേരില്‍ ഹര്‍ജിക്കാരെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ 2009-ല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജികളാണ് കോടതി തള്ളിയത്. നേരത്തെ ഇടക്കാല ഉത്തരവുകളുടെ പിന്‍ബലത്തോടെ ഇവര്‍ പഠനം തുടരുകയായിരുന്നു.

50 ശതമാനം മാര്‍ക്കില്ലെന്നതിനാല്‍ ഹര്‍ജിക്കാരുടെ പ്രവേശനം മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡം പാലിക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്.

വൈദ്യപഠനമടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. വ്യവസ്ഥകളില്‍ അയവ് വരുത്തുന്നത് ആരോഗ്യരംഗത്ത് നിലവാരത്തകര്‍ച്ചയ്ക്കിടയാക്കും. വ്യവസ്ഥകളിലൂടെ രാജ്യത്താകമാനം നടപ്പാക്കിയ ഏകീകൃത സ്വഭാവം ഇല്ലാതാവും. യോഗ്യതാവ്യവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യത്തെ തകര്‍ക്കലാവും ഫലം എന്നും കോടതി വിലയിരുത്തി. നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായേ കോടതികള്‍ക്ക് തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കാനാവൂ.

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലെ അഞ്ചും അമലയിലെ 15-ഉം കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ എട്ടും തിരുവല്ല പുഷ്പഗിരിയിലെ 24ഉം പെരിന്തല്‍മണ്ണ എം.ഇ.എസ് കോളേജിലെ 27ഉം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി കോളേജുകള്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തിയാണ് പ്രവേശനം നടത്തിയത്. സര്‍ക്കാരുമായി കരാറൊപ്പുവച്ച എം.ഇ.എസ്. കോളേജ് സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശം നടത്തിയത്.

സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് കിട്ടിയില്ലെങ്കിലും കേരള, കര്‍ണാടക, ലുധിയാന എന്നിവിടങ്ങളിലെ മറ്റു ചില പ്രവേശന പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.

എം.ഇ.എസ് ഉള്‍പ്പെടെയുള്ള കോളേജുകള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിലും യോഗ്യതാ പരീക്ഷയ്‌ക്കൊപ്പം പ്രവേശന പരീക്ഷയിലെ യോഗ്യതയിലെ മിനിമം മാര്‍ക്കും ഉറപ്പാക്കണമെന്ന് പറയുന്നുണ്ട് എന്നും കോടതി ഓര്‍മപ്പെടുത്തി. വ്യത്യസ്ത ബോര്‍ഡുകള്‍ക്കുകീഴില്‍ പ്ലസ്ടു പഠിച്ചവരുടെ നിലവാരം ഉറപ്പാക്കാനാണിത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുള്ള കോളേജുകള്‍ അവരുടേത് പ്രത്യേക തരത്തിലുള്ള പ്രവേശനരീതിയാണെന്നും അത് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുണ്ടെന്നും വാദിച്ചു. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടാത്തവരെ ഒഴിവാക്കാത്ത വിധത്തിലാണത് എന്ന് പ്രോസ്‌പെക്ടസ് പരിശോധിച്ച കോടതി കണ്ടെത്തി.

എന്തുതന്നെയായാലും പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ പാലിക്കപ്പെടുകതന്നെ വേണമെന്ന് കോടതി വ്യക്തമാക്കി.

കരാറുണ്ടാക്കിയ പ്രത്യേക സാഹചര്യവും അതിന്റെ ഉദ്ദേശ്യശുദ്ധിയും ന്യൂനപക്ഷ അവസ്ഥയും മറ്റും പരിഗണിച്ച് വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നായിരുന്നു എം.ഇ.എസ് കോളേജിലെ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും വാദം. എന്നാല്‍ കരാറിന്റെ പേരില്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ മറികടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മുഹമ്മദ് കമ്മിറ്റി നോക്കുകുത്തിയായി; പ്രവേശനവും ഫീസും തോന്നിയപോലെ

അനീഷ് ജേക്കബ്ബ്‌


തിരുവനന്തപുരം: സ്വാശ്രയ കോളജിലെ പ്രവേശനവും ഫീസും നിശ്ചയിക്കുന്നതിനായി രൂപവത്കരിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് മൂക്കുകയറിട്ടതാര് ? പരസ്​പര വിരുദ്ധമായ കോടതി വിധികളും സര്‍ക്കാരും മാനേജ്‌മെന്റുകളുമായുള്ള നിയമ വിരുദ്ധമായ കരാറുകളും മാനേജ്‌മെന്റിലെ പിളര്‍പ്പും എല്ലാം കൂടി രംഗം വഷളാക്കിയപ്പോള്‍ മുഹമ്മദ് കമ്മിറ്റി ഇതിനിടയില്‍ അപ്രസക്തമാകുകയായിരുന്നു.

പ്രവേശനത്തിനും ഫീസിനും മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയമിക്കണമെന്നത് ടി.എം.എ.പൈ കേസ്സിലെ സുപ്രീം കോടതി വിധിയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് കെ.ടി.തോമസായിരുന്നു സമിതിയുടെ അധ്യക്ഷന്‍. സ്വാശ്രയ കോളേജുകളുടെ ഫീസും മറ്റും ആദ്യം നിശ്ചയിച്ചത് ഈ സമിതിയായിരുന്നു. എല്‍. ഡി. എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ജസ്റ്റിസ് പി.എ.മുഹമ്മദിനെ അധ്യക്ഷനാക്കി പുതിയ കമ്മിറ്റിയെ നിയോഗിച്ചു. നിയമിക്കപ്പെട്ട 2006-ല്‍ ഫീസ് നിശ്ചയിക്കാനും പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. 50:50 അനുപാതത്തിലായിരുന്നു അന്ന് സീറ്റ് വിഭജനം. പൊതുപ്രവേശന ലിസ്റ്റില്‍ നിന്നാണ് അന്ന് എല്ലാ സീറ്റിലേക്കും പ്രവേശനം നടന്നത്.

2007 ആയപ്പോഴേക്കും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരും തമ്മില്‍ അകന്നു. അസോസിയേഷന്‍ പിളര്‍ന്നു.ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വേറെ സംഘടന രൂപവത്കരിച്ചു. അവര്‍ സ്വന്ത നിലയില്‍ പ്രവേശനം നടത്തി ത്തുടങ്ങി. ഫീസും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അവരുടെ കോളേജിലേക്കായി നിശ്ചയിച്ചു. ഇതിന് അനുകൂലമായ കോടതി വിധിയും ലഭിച്ചതോടെ സമാന്തര സംവിധാനം നിലവില്‍ വരികയായിരുന്നു. ഇതേ തുടര്‍ന്ന് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കാതായി.2008-മുതല്‍ മുഹമ്മദ് കമ്മിറ്റി പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് നിര്‍ത്തി.

സ്വാശ്രയ കോളേജുകളുടെ നിയന്ത്രണം കൈയില്‍ നിന്ന് വഴുതിപ്പോകുന്ന നില വന്നതോടെ സര്‍ക്കാര്‍ മാനേജ്‌മെന്റില്‍ ഒരുവിഭാഗത്തെ ഒപ്പം നിര്‍ത്തി. അവരുമായി കരാര്‍ ഉണ്ടാക്കാന്‍ തുടങ്ങി. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുന്ന കോളേജുകള്‍ 50ശതമാനം കുട്ടികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് എടുക്കുമെന്നതാണ് ഇതിലെ ആകര്‍ഷണം. എന്നാല്‍ ഇതിനുനല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്.

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായുണ്ടാക്കുന്ന കരാറിന് മൂകസാക്ഷിയായി മുഹമ്മദ് കമ്മിറ്റിക്ക് നില്‍കേണ്ടി വരുന്നു. ഉദാഹരണമിതാ:എം.ബി.ബി.എസിന് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ്2.60 ലക്ഷമാണ്. എന്നാല്‍ മാനേജ്‌മെന്റ് സീറ്റില്‍ വാങ്ങുന്നതാകട്ടെ 5.50 ലക്ഷവും.50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ 1.38 ലക്ഷമായി ഫീസ് കുറയ്ക്കുന്നതിനാണ് മറുഭാഗത്ത് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അനുവദിക്കേണ്ടി വന്നത്.

സ്വാശ്രയ കേസ്സില്‍ വൈരുദ്ധ്യങ്ങള്‍ ഇനിയുമേറെയുണ്ട്.അവയ്ക്കാകട്ടെ ഉത്തരം കിട്ടാറുമില്ല.

* ഒരുവിഭാഗം കുട്ടികളുടെ ഫീസ് കൊണ്ട് മറുവിഭാഗം കുട്ടികളെ പഠിപ്പിക്കരുതെന്ന 11 അംഗ ബെഞ്ചിന്റെ വിധിക്കെതിരാണ് പിന്നീട് വന്ന രണ്ടംഗ ബെഞ്ചിന്റെ വിധി . ക്രോസ് സബ്‌സിഡി നിയമവിധേയമാണോ ?

* ഒറ്റ കണ്‍സോര്‍ഷ്യത്തിനേ പ്രവേശന പരീക്ഷ നടത്താനാകൂവെന്നാണ് കോടതി വിധി. എന്നാല്‍ രണ്ട് കണ്‍സോര്‍ഷ്യമായി പരീക്ഷ നടത്താന്‍ മുഹമ്മദ് കമ്മിറ്റിയും സര്‍ക്കാരും എങ്ങനെ അനുമതി നല്‍കി ?

* 50 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് വേണമെന്ന നിബന്ധന പാലിക്കാതെ രൂപം നല്‍കിയ ലിസ്റ്റിന് മുഹമ്മദ് കമ്മിറ്റി എങ്ങനെ അംഗീകാരം നല്‍കി ?

* പ്‌ളസ്ടുമാര്‍ക്കും പ്രവേശന പരീക്ഷയുടെ മാര്‍ക്കും കൂടി അടിസ്ഥാനമാക്കി നടത്തിയ പ്രവേശനത്തെ തള്ളിപ്പറയുന്ന സര്‍ക്കാര്‍ അതേ വ്യവസ്ഥ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുതിയ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയതിന്റെ സാംഗത്യമെന്ത് ?

റഫറിക്കെതിരെ ചുവപ്പു കാര്‍ഡ്

മുഖപ്രസംഗം

കേരളത്തിലെപ്പോലെ സ്വാശ്രയമേഖല കുഴഞ്ഞുമറിഞ്ഞ ഒരിടവും രാജ്യത്തുണ്ടാവില്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ അലങ്കോലങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും സ്വാശ്രയമേഖലയിലെ അംപയറായ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിkക്കും ഉത്തരവാദിത്തമുണ്ടെന്നു വരുന്നതോടെ ഇങ്ങനെയൊരു സമിതിയെക്കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയരുകയാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തിരക്കുപിടിച്ചു കൊണ്ടുവന്ന സ്വാശ്രയ നിയമത്തിലെ മുഖ്യവകുപ്പുകളെല്ലാം കോടതി റദ്ദാക്കിയെങ്കിലും പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കാനും ഫീസ് നിര്‍ണയിക്കാനുമുള്ള സമിതികള്‍ക്കു നിയമപ്രാബല്യമുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന കാലം മുതല്‍ രണ്ടു സമിതികളുടെയും അധ്യക്ഷസ്ഥാനം ഹൈക്കോടതി ജഡ്ജിയായിരുന്ന പി.എ. മുഹമ്മദിനാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിപുലമായ അധികാരമുള്ള സമിതികള്‍ക്ക് ഇക്കാലമത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ലെന്നു മാത്രമല്ല, സ്വാശ്രയമേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു കാര്യമായ സംഭാവനയൊന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ടു കോടതിവിധികള്‍ മുഹമ്മദ് കമ്മിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് മൂന്നാം വര്‍ഷത്തില്‍ എത്തിയ കുറേ വിദ്യാര്‍ഥികളെ പ്രവേശനപ്പരീക്ഷയില്‍ 50% മാര്‍ക്കില്ലാത്തിനാല്‍ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവേശന ചട്ടമനുസരിച്ചാണ് ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് ഇളവു ലഭിച്ചില്ലെങ്കില്‍ ഈ കുട്ടികള്‍ പുറത്താകും. പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കും പ്ളസ് ടുവിലെ സയന്‍സ് വിഷയങ്ങളുടെ മാര്‍ക്കും ഒരുമിച്ചുകൂട്ടിയാണ് 50% മാര്‍ക്കില്‍ കുറയാതെയുള്ളവര്‍ക്കു പ്രവേശനം നല്‍കിയതെന്നും ഇതെല്ലാം മുഹമ്മദ് കമ്മിറ്റി അംഗീകരിച്ചതിനാല്‍ കോടതിയുടെ ഉത്തരവിന്റെ ബാധ്യത കമ്മിറ്റിക്കു തന്നെയെന്നും മാനേജ്മെന്റ് പറയുമ്പോള്‍ പ്രവേശന സംവിധാനത്തിന്റെ ധാര്‍മികാടിത്തറ തന്നെ പൊളിയുകയാണ്.

പ്രവേശന പരീക്ഷയ്ക്കു കുറഞ്ഞത് 50% മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിബന്ധന 2007 വരെ മെഡിക്കല്‍ കൌണ്‍സിലോ മാനേജ്മെന്റുകളോ കര്‍ശനമായി പാലിച്ചിരുന്നില്ല. അതിനാല്‍, 2007ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് ഉണ്ടാവില്ലെന്നു കരുതിയിരിക്കാം. സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും 2007ല്‍ 50% മാര്‍ക്ക് ഇല്ലാത്തവര്‍ക്കാണ് എംബിബിഎസിനു പ്രവേശനം നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത നാലു മെഡിക്കല്‍ കോളജുകളുടെയും കരാര്‍ ഒപ്പുവച്ച ഒരു മെഡിക്കല്‍ കോളജിന്റെയും കാര്യം മാത്രമേ കോടതിയില്‍ എത്തിയിട്ടുള്ളൂ എന്നു മാത്രം.

സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട പതിനൊന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട പ്രവേശനം ഇക്കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍, ഇവിടെ വെറും മാപ്പുസാക്ഷി മാത്രമായിരുന്നുവെന്നു രേഖാമൂലം അറിയിച്ചുകൊണ്ടു തടിതപ്പാനുള്ള വിഫലശ്രമം കമ്മിറ്റി നടത്തിയതും മറ്റൊരു കടുത്ത വീഴ്ച. ഈ കോളജുകള്‍ നടത്തിയ പ്രവേശനപ്പരീക്ഷയ്ക്കും ചോദ്യപേപ്പര്‍ തയാറാക്കലിനും മൂല്യനിര്‍ണയത്തിനും കമ്മിറ്റിയുടെ മേല്‍നോട്ടമില്ലായിരുന്നു. ഈ പ്രവേശന പ്രക്രിയയില്‍ ഒരു ഘട്ടത്തിലും ഒരു പിടിയുമില്ലാത്ത നിസ്സഹായാവസ്ഥയിലായിരുന്നുവെന്നു കമ്മിറ്റി പറഞ്ഞത് ആരെങ്കിലും വിശ്വസിക്കുമോ? കോളജുകള്‍ പ്രവേശനപ്പരീക്ഷ സ്വന്തം നിലയില്‍ നടത്തുന്ന പക്ഷം അതില്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പൂര്‍ണ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും അറിയാതെപോയത് അദ്ഭുതകരമായിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വവും ക്രമക്കേടുകളും ആണെന്നു മന്ത്രി തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും ഒരു ചോദ്യം ഉയരുന്നു. ഇതു തടയാന്‍ ചുമതലയുള്ള സര്‍ക്കാരും അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ മുഹമ്മദ് കമ്മിറ്റിയും എന്തുകൊണ്ടു പരാജയപ്പെട്ടു? പ്രവേശന പരീക്ഷ 2007ല്‍ നേരിട്ടു നടത്തിയ മുഹമ്മദ് കമ്മിറ്റി അതിനുശേഷം ഒരു പരീക്ഷ പോലും നടത്താന്‍ തയാറായിട്ടില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കണ്ണടച്ച് അനുമതി നല്‍കുകയാണ് അവര്‍ ചെയ്തിരുന്നത്.

മുന്‍ വര്‍ഷങ്ങളിലും മുഹമ്മദ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ ചില നിലപാടുകള്‍ മൂലം അഡ്മിഷന്‍ വൈകുകയും ചെയ്തു. ചില മാനേജ്മെന്റുകളുടെ നേരെ പകപോക്കല്‍ നയമാണു കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണം മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നു നേരത്തേ ഉയര്‍ന്നിരുന്നു. കമ്മിറ്റികളുടെ നിലപാടുകള്‍ സംശയാസ്പദമായതിനാലാവണം സമിതികള്‍ പിരിച്ചുവിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഈ സമിതികള്‍ പുനഃസംഘടിപ്പിച്ചു കാര്യക്ഷമമാക്കുകയാണു സര്‍ക്കാരിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഖജനാവിനും വിദ്യാര്‍ഥികള്‍ക്കും ഭാരമാകുന്ന സമിതികള്‍ വേണ്ടെന്നു വയ്ക്കുന്നതാണു ഭേദം.

Tuesday, September 14, 2010

ഉശിരന്‍ വാദങ്ങളോടെ സതീശന്‍; പ്രതിരോധതന്ത്രവുമായി ഐസക്

തിരുവനന്തപുരം: കാര്‍ക്കശ്യമുള്ള നിലപാടുകളുടെയും ഉശിരന്‍ വാദങ്ങളുടെയും പിന്‍ബലത്തോടെ വി.ഡി.സതീശന്‍ എം.എല്‍.എയും പ്രതിരോധതന്ത്രങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയപ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോട്ടറി സംവാദം കസറി. ലോട്ടറിക്കേസുകള്‍ മനഃപൂര്‍വം തോറ്റുകൊടുത്ത കേരള സര്‍ക്കാരിനെതിരെ സതീശന്‍ അമ്പുകള്‍ തൊടുത്തു. കേന്ദ്രസര്‍ക്കാരാണ് ലോട്ടറിമാഫിയയെ സഹായിക്കുന്നതെന്ന് ഐസക് മറുപടി നല്‍കി. സാന്റിയാഗോ മാര്‍ട്ടിനും സി.പി.എമ്മും തമ്മിലുള്ള കുത്സിതബന്ധത്തെക്കുറിച്ച് സതീശന്‍ പറഞ്ഞു. മണികുമാര്‍ സുബ്ബയെന്ന ലോട്ടറി രാജാവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിതം അവസാനിപ്പിക്കണമെന്ന് ഐസക് പ്രതിവചിച്ചു. ഈ മാസം സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ഐസക്. മാഫിയ ബന്ധം അവസാനിപ്പിച്ചാല്‍, പങ്കെടുക്കുന്ന കാര്യം നോക്കാമെന്ന് സതീശന്‍.

ലോട്ടറിസംവാദത്തിന്റെ വിശദാംശങ്ങളിലേക്ക്: അനധികൃത ലോട്ടറി നിരോധിക്കാനുള്ള മുഴുവന്‍ അധികാരവും കേന്ദ്രത്തിനാണെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിലപാടുകളുമായാണ് ഐസക് സംവാദത്തിന് തുടക്കമിട്ടത്. ലോട്ടറി നടത്തിപ്പുകാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തിന് കത്തെഴുതാന്‍ മാത്രമേ കേരളത്തിന് കഴിയുകയുള്ളൂ. നിരോധിക്കാനുള്ള തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. മണികുമാര്‍ സുബ്ബയെന്ന അസം കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്ത് നടത്തുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോട്ടറിനിരോധത്തിന് മടിക്കുകയാണെന്നും ഐസക് പറഞ്ഞു.

ഈ വാദത്തിന് സതീശന്റെ മറുപടി ഇങ്ങനെ: ''ലോട്ടറി നിരോധിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി പറയുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 27 നാണ് ഞാന്‍ നിയമസഭയില്‍ ലോട്ടറി പ്രശ്‌നം ഉന്നയിക്കുന്നത്. തുടര്‍ന്ന് വിവാദമായി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. നടത്താന്‍ അധികാരമില്ലെന്ന് നേരത്തേപറഞ്ഞ റെയ്ഡുകളുണ്ടായി. ഇപ്പോള്‍ കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി പ്രവര്‍ത്തിക്കുന്നില്ല. ലോട്ടറിക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ സംസ്ഥാനത്തിന് ഇടപെടാന്‍ അധികാരമുണ്ടെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. എന്തുകൊണ്ട് ഈ നിലപാടെടുക്കാന്‍ നാലുവര്‍ഷം കാത്തിരുന്നു?'' സതീശന്‍ ചോദിച്ചു.

ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് കഴിഞ്ഞ രണ്ടു മാസമായി അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നിലപാടെടുക്കാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ ഐസക് മറുചോദ്യം കൊണ്ട് സതീശനെ നേരിട്ടു: ''...യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കെതിരെയുള്ള 544 കേസുകളാണ് പിന്‍വലിച്ചതെന്നുമാത്രമല്ല, മേലില്‍ അവര്‍ക്കെതിരെ കേസുകളെടുക്കില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ലോട്ടറിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും ചെറുക്കുന്ന നടപടിയായിരുന്നു അത്. എന്നിട്ട് 2010 ഏപ്രിലില്‍ ലോട്ടറിനിയമത്തില്‍ പുതിയ ചട്ടങ്ങള്‍കൊണ്ടുവന്നു. സര്‍വഅധികാരങ്ങളും കേന്ദ്രത്തിന് നല്‍കുന്നതായിരുന്നു ആ ചട്ടങ്ങള്‍. എന്നിട്ടും എന്തുകൊണ്ട് നാളിതുവരെ കേന്ദ്രം അനധികൃത ലോട്ടറിക്കെതിരെ ഒരു കേസുപോലുമെടുത്തില്ല?'' ഐസക് ചോദിച്ചു.

കേന്ദ്രം നടപടിയെടുക്കണമെങ്കില്‍ അനധികൃത ലോട്ടറിക്കാരുടെ ചെയ്തികളെക്കുറിച്ച് വിശദമായ തെളിവുകള്‍ സഹിതം കത്തുനല്‍കണമെന്നും അത്തരം ലോട്ടറി നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ചട്ടത്തിലുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെറും കത്തെഴുതുക മാത്രമാണ് ചെയ്തതെന്നും കാര്യമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. 'സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപ വാങ്ങിയ കാര്യം എല്ലാവര്‍ക്കുമറിയാം. ലോട്ടറി നറുക്കെടുപ്പ് കൈരളിയില്‍ ലൈവായി കാണിക്കുന്നുമുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ എസ്.എസ്.ചാനലില്‍ മാത്രമാണ് പിന്നീട് ലൈവ് സംപ്രേഷണമുള്ളത്. മാര്‍ട്ടിനുള്‍പ്പെടെയുള്ളവരുമായി സി.പി.എമ്മിന് അവിഹിത ബന്ധമുണ്ട്. ഇതുകാരണമാണ് കേന്ദ്രത്തിന് തെളിവ് നല്‍കാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിച്ച വക്കീലിനെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലോട്ടറിക്കേസുകള്‍ വാദിക്കാന്‍ പ്ലീഡറായി ചുമതലപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ നല്‍കി നാഗേശ്വര റാവുവെന്ന അഭിഭാഷകനെ പിന്നീട് കൊണ്ടുവന്നെങ്കിലും സെക്ഷന്‍ 4 എച്ചിലെ ചില ചെറിയ ലംഘനങ്ങള്‍ മാത്രമേ അന്യസംസ്ഥാനലോട്ടറിക്കാര്‍ നടത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. 32 കേസുകളാണ് ഈ വക്കീല്‍ സര്‍ക്കാരിന് വേണ്ടി വാദിച്ചുതോറ്റത്. നിര്‍ണായക രേഖയായ, എ.ഡി.ജി.പി സിബി മാത്യൂസിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഒരു കേസ്സിലും സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതുമില്ല'' -സതീശന്‍ പറഞ്ഞു.

സതീശന്റെ വാദങ്ങളെ ഐസക് നേരിട്ടത് ഇങ്ങനെയാണ്: ''മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി പണം വാങ്ങിയത് തെറ്റ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം ഇതുവരെ ഒരുനടപടിയുമെടുക്കാത്തത്. നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കൃത്യമായ നടപടിയെടുക്കാത്തതിനുപകരം ഞങ്ങള്‍ വള്ളിപുള്ളി വിട്ടതുകൊണ്ടാണ് അനധികൃത ലോട്ടറി നിര്‍ബാധം നടക്കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? കേന്ദ്രത്തിന് അയക്കാവുന്ന കത്ത് സതീശന്‍ ഡ്രാഫ്റ്റ് ചെയ്ത് താ... പ്രത്യേക ദൂതന്‍ വഴി ഞാനത് കേന്ദ്രത്തിലെത്തിക്കാം'' ഐസക് പറഞ്ഞു.

തുടര്‍ന്ന് ഇരുവരും പ്രകോപിതരായി.

ഐസക്ക് : അന്യസംസ്ഥാന ലോട്ടറിക്കെതിരെ ജനാഭിപ്രായം രൂപപ്പെടണം. കേന്ദ്രത്തിലേക്ക് സര്‍വകക്ഷിസംഘം നിവേദനം നല്‍കണം. സതീശന്‍ ഒരുക്കമാണോ?

സതീശന്‍ : ആദ്യം നിങ്ങള്‍ അനധികൃത ലോട്ടറിക്കെതിരെ വ്യക്തമായി ഒരു കത്ത് കേന്ദ്രത്തിനെഴുത്. എന്നിട്ട് കേന്ദ്രം തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നോക്കാം. ജനാഭിപ്രായത്തിന് എതിര് നില്‍ക്കുന്നത് സി.പി.എമ്മിന്റെ മാധ്യമസ്ഥാപനങ്ങള്‍ തന്നെയാണ്. കരുത്തുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷണം നടത്ത്.

ഐസക്ക് : എല്ലാത്തിനെയും കുറിച്ച് എങ്ങനെ അന്വേഷണം നടത്തും. വ്യക്തമായ പരാതി നല്‍ക്. എന്നിട്ടാകാം അന്വേഷണം.

സംവാദം രൂക്ഷമായതോടെ, മോഡറേറ്ററായ പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എം. സുബൈര്‍ ഇടപെട്ടു. വെല്ലുവിളികള്‍ തത്കാലത്തേക്ക് അവസാനിച്ചു. ഇരുവരും കൈകൊടുത്തു. ക്യാമറകള്‍ ഫ്‌ളാഷുകള്‍ മിന്നിച്ചു.

കൊണ്ടും കൊടുത്തും സംവാദം: സംശയം ബാക്കി; ലോട്ടറികളെ നിയന്ത്രിക്കേണ്ടത്‌ ആര്‌?

വെല്ലുവിളികള്‍ക്കൊടുവില്‍ നടന്ന ലോട്ടറി സംവാദം എങ്ങുമെത്തിയില്ല. മന്ത്രി തോമസ്‌ ഐസക്കും വി.ഡി. സതീശനും ഇതുവരെ പരസ്‌പരം കാണാതെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്നലെ അവര്‍ മുഖാമുഖം നോക്കി ഉന്നയിച്ചെന്നല്ലാതെ ചര്‍ച്ച തുടങ്ങിയിടത്തുതന്നെ നിന്നു. തോമസ്‌ ഐസക്ക്‌ കേന്ദ്രത്തേയും വി.ഡി. സതീശന്‍ സംസ്‌ഥാന സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണു ശ്രമിച്ചത്‌. ചര്‍ച്ചയുടെ അന്തിമഫലമായി ലോട്ടറി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഈ മാസം അവസാനം സര്‍വകക്ഷിയോഗം വിളിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.

ആദ്യം അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ഗോപകുമാറിനെയാണു മന്ത്രി ചര്‍ച്ചയ്‌ക്കു നിശ്‌ചയിച്ചിരുന്നത്‌. അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇന്നലെ രാവിലെയാണു താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കുമെന്നു മന്ത്രി വ്യക്‌തമാക്കിയത്‌. താന്‍ പ്രതിപക്ഷനേതാവിനെയാണു സംവാദത്തിനു വിളിച്ചത്‌. അദ്ദേഹത്തിനു സമയമില്ലെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റിനോടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞപ്പോള്‍ താനും പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞെന്നേയുള്ളു. ഇനി അദ്ദേഹത്തിനു വിഷമം വേണ്ട; താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കാമെന്നാണു മന്ത്രി പറഞ്ഞത്‌.

ആദ്യം മന്ത്രി തന്റെ വാദഗതികള്‍ നിരത്തി, പിന്നീടു സതീശന്‍ വിശദീകരിച്ചു. അതിനുശേഷം ഇരുവരും അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. പിന്നീടു പത്രക്കാരുടെ ചില ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി. ആദ്യം സംസാരിച്ച മന്ത്രി തോമസ്‌ ഐസക്‌ ഇതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച്‌ ആദ്യം മറുപടി പറയണമെന്നാവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്‌ അധികാരമുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന വാദഗതിയാണു സതീശന്‍ വകുപ്പുകളും കോടതിവിധികളും ഉദ്ധരിച്ചു നടത്തിയത്‌. തുടര്‍ന്ന്‌ ഇരുവരും ചോദ്യോത്തരത്തിലേക്കു കടന്നു.

സതീശന്‍:- മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യത്തെ നിലപാട്‌. സംസ്‌ഥാന ലോട്ടറി നിയമത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍തന്നെ ഇപ്പോഴത്തെ ധനമന്ത്രി അന്നു പ്രമോട്ടര്‍മാരെ നിയന്ത്രിക്കാനുള്ള അവകാശം വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നതാണ്‌. നിലവില്‍ കോടതിയില്‍ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ആധികാരികതയിലുള്ള സംശയമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ആധികാരികതയില്ലാതെ എങ്ങനെ ഇത്രയും നാള്‍ ഇവരില്‍നിന്നു നികുതി വാങ്ങി ?

തോമസ്‌ ഐസക്‌:- സതീശന്‍ കാതലായ പ്രശ്‌നത്തിനു മറുപടി പറഞ്ഞിട്ടില്ല. കേന്ദ്രത്തിനാണ്‌ അധികാരം എന്ന വിഷയത്തില്‍ തൊട്ടതേയില്ല. സി.എ.ജി. റിപ്പോര്‍ട്ടില്‍വരെ ഇവരുടെ കൊള്ളയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നിട്ടും എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ല. ഈ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാകാത്തതിനാല്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങള്‍ അവരുടെ ലോട്ടറികള്‍പോലും നിരോധിച്ചിരിക്കുകയാണ്‌. ഇവിടെ ഇപ്പോള്‍ വിവാദക്കാരായ മേഘ, ബാലാജി എന്നിവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌. യാതൊരു രേഖയുമില്ലാതെയാണ്‌ ഇവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം റദ്ദാക്കി. ഒടുവില്‍ കോടതിയില്‍ പോയാണ്‌ അതൊക്കെ പുനഃസ്‌ഥാപിച്ചത്‌. എന്നൊക്കെ സംശയമുണ്ടായിട്ടുണ്ടോ അന്നൊക്കെ കോടതിയില്‍ പോയിട്ടുമുണ്ട്‌.

സതീശന്‍:- നിയമസഭയില്‍ ആരോപണം ഉന്നയിച്ചശേഷമാണു നടപടികള്‍ ഉണ്ടായത്‌. നിയമലംഘനത്തെക്കുറിച്ചു വിവരം നല്‍കേണ്ടതു സംസ്‌ഥാനമാണ്‌. റെയ്‌ഡ് നടത്തി വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണം. ചട്ടത്തിലെ 7, 8 വകുപ്പുകള്‍ ഇതിനായി ഉപയോഗിക്കണം. അങ്ങനെയാണു ലോട്ടറി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌. സിക്കിം സംസ്‌ഥാനം 8 ലോട്ടറികള്‍ നിരോധിച്ചു. കഴിഞ്ഞ ജൂലൈ 8 മുതല്‍ ഇവ ഇവിടെ വില്‍ക്കാന്‍ പാടില്ലായിരുന്നു. എന്നിട്ട്‌ അവ ഇവിടെ 52 നറുക്കെടുപ്പു നടത്തി, 1500 കോടി കടത്തിക്കൊണ്ടുപോയി. ഇതിനുപിന്നില്‍ ഒരു ക്രിമിനല്‍ കൂട്ടുകെട്ടുണ്ട്‌. സിബി മാത്യൂസിന്റെ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ സി.പി.എം.-സാന്റിയാഗോ മാര്‍ട്ടിന്‍ കൂട്ടുകെട്ട്‌ രംഗത്തെത്തി. അന്നാണ്‌ ദേശാഭിമാനി മാര്‍ട്ടിനില്‍ നിന്നു രണ്ടുകോടി വാങ്ങിയത്‌. ഈ അന്യസംസ്‌ഥാന ലോട്ടറികളുടെ നറുക്കെടുപ്പ്‌ എവിടെ നടക്കുന്നുവെന്നു മന്ത്രിക്കുപോലും അറിയില്ല. ഇതു കാണിക്കുന്നതു കൈരളിയിലും മാര്‍ട്ടിന്റെ സ്വന്തമായ എസ്‌.എസ.്‌ ചാനലിലും മാത്രമാണ്‌.

തോമസ്‌ ഐസക്‌:- ഇപ്പോഴും എന്റെ ചോദ്യത്തിനു മറുപടിയില്ല. ഒരു നിയമം കൊണ്ടുവന്നിട്ടു ചട്ടം ഉണ്ടാക്കാന്‍ പന്ത്രണ്ടുവര്‍ഷമാണ്‌ എടുത്തത്‌. അതുതന്നെ നിയമത്തിനെതിരാണ്‌. നിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയില്ല. എന്നാല്‍ ചട്ടത്തില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല നിയമത്തിനു വിരുദ്ധമായി 24 നറുക്കെടുപ്പ്‌ വരെയാകാമെന്നാണ്‌ ചട്ടത്തില്‍ പറയുന്നത്‌. ഈ ചട്ടം എങ്ങനെ വന്നുവെന്ന്‌ പറയണം?

പ്രമോട്ടര്‍മാരെക്കുറിച്ച്‌ സംശയം വന്നപ്പോള്‍ ചോദിച്ചു. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക്‌ അനുകൂലമായി പറയുന്നു. അതുപോലെ 8 ലോട്ടറി നിരോധിച്ചിട്ടു നറുക്കെടുപ്പിന്റെ തലേദിവസം കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നടപടി പിന്‍വലിച്ചു, അവര്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന്‌. അങ്ങനെ കേന്ദ്രം പറയുമ്പോള്‍ സംശയമുണ്ടെന്നു പറഞ്ഞ സംസ്‌ഥാനത്തിനു നികുതി വാങ്ങാതിരിക്കാനാവില്ല. അതു കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞു കോടതികള്‍ നിരാകരിക്കും. എന്നാല്‍ ഇവരുടെ ആധികാരികതയെക്കുറിച്ചു സംശയമുണ്ടെങ്കില്‍ നികുതി വാങ്ങാതിരിക്കാം.

കേരള സര്‍ക്കാര്‍ തങ്ങളുടെ കഴിവിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ലോട്ടറി രാജാവായ മണികുമാര്‍ സുബ്ബ മൂന്നുപ്രാവശ്യം കോണ്‍ഗ്രസിന്റെ എം.പിയായിരുന്നു. അസം പി.സി.സി. ട്രഷററുമാണ്‌ ഇദ്ദേഹം. അതുപോലെ ഓണ്‍ലൈന്‍ ലോട്ടറിയുടെ പ്രധാനിയായ സുഭാഷ്‌ചന്ദ്ര തന്റെ സാമ്രാജ്യം പണിതത്‌ എസ്‌.എം. കൃഷ്‌ണയുടെ തണലിലാണ്‌. സാന്റിയാഗോ മാര്‍ട്ടിനും കോണ്‍ഗ്രസിനു വേണ്ടപ്പെട്ട വ്യക്‌തിയാണ്‌. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മൂലമാണ്‌ നടപടിയെടുക്കാന്‍ മടിക്കുന്നത്‌.

സതീശന്‍:- നിയമത്തിനനുസരിച്ചു മാത്രമേ ചട്ടമുണ്ടാക്കാന്‍ പാടുള്ളു. നിയമത്തിന്റെ അടിസ്‌ഥാനമില്ലാത്ത ചട്ടം നിലനില്‍ക്കില്ല. 24 നറുക്കെടുപ്പു വരെയാകാമെന്നതിനെ ചലഞ്ച്‌ ചെയ്യണമെന്നാണ്‌ എന്റെ നിലപാട്‌. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ അതു ചലഞ്ച്‌ ചെയ്യാതെ ലോട്ടറി മാഫിയയ്‌ക്കു സഹായം ചെയ്യുന്ന നിലപാടാണു സ്വീകരിച്ചത്‌. മണികുമാര്‍ സുബ്ബയ്യക്കെതിരേ സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്‌. ഇവിടത്തെ ലോട്ടറി നടത്തിപ്പുമായി അദ്ദേഹത്തിനു യാതൊരു ബന്ധവുമില്ല. കോടതിയിലുള്ള കേസുകളില്‍ ഒത്തുകളിയാണു നടക്കുന്നത്‌. മാര്‍ട്ടിനുമായി പിണങ്ങിയ വ്യക്‌തി നല്‍കിയ അരുണാചല്‍ ലോട്ടറിക്കുവേണ്ടിയുള്ള നികുതി വാങ്ങിയിട്ടില്ല. അതുപോലെ സിക്കിം ലോട്ടറിയുടെ നികുതി വൈകിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ വാങ്ങിയില്ല. തുടര്‍ന്ന്‌ അവര്‍ കോടതിയില്‍ പോയി. പലിശയുള്‍പ്പെടെ വാങ്ങാന്‍ നിര്‍ദേശിച്ചു.

യു.ഡി.എഫിന്റെ കാലത്തു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി ഹാജരായ വക്കീല്‍ അശോകനാണ്‌ ഇടതുമുന്നണി വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനായത്‌. അതുപോലെ നാഗേശ്വരറാവുവിനെ ലോട്ടറിക്കേസില്‍ കൊണ്ടുവരരുതെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതു മറികടന്നാണ്‌ അദ്ദേഹത്തെ വച്ചത്‌. മൊത്തം 36 കേസ്‌ തോറ്റു. ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരം എടുത്ത്‌ പ്രയോഗിച്ചു. അതോടെ കോടതിയില്‍ എല്ലാം എതിരായി മാറി.

തോമസ്‌ ഐസക്‌:- യു.ഡി.എഫ്‌. കൊണ്ടുവന്ന നിയമത്തിനനുസരിച്ച്‌ സെക്‌്ഷന്‍ നാലു പ്രകാരം നടക്കുന്നതുമാത്രമേ പേപ്പര്‍ ലോട്ടറിയാകുകയുള്ളു. അതിന്റെ അടിസ്‌ഥാനത്തിലുള്ള നടപടിയാണു സ്വീകരിച്ചത്‌. ഈ ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ എന്തൊക്കെയുണ്ടോ അതൊക്കെ ചെയ്യുന്നുണ്ട്‌. നിയമലംഘനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കണമെന്നാണു നിയമം. അതിന്‍പ്രകാരം നിരവധി കത്തുകള്‍ അയച്ചു. എന്തിനാണു യു.ഡി.എഫ്‌. 544 കേസുകള്‍ പിന്‍വലിച്ചത്‌? സുപ്രീം കോടതി പാടില്ലെന്നു പറഞ്ഞിട്ടും ഏഴുകേസുകള്‍ എന്തിന്‌ എടുത്തു? അവിടെപ്പോയി ഇനി കേസ്‌ എടുക്കില്ലെന്നു മാത്രമല്ല, എടുത്തതു പിന്‍വലിക്കാമെന്നും എന്തിനു സത്യവാങ്‌മൂലം നല്‍കി? ഒടുവില്‍ ആന്റണിയുടെ കാലത്ത്‌ എടുത്ത നടപടികള്‍ മുഴുവന്‍ പിന്‍വലിച്ചു. ലോട്ടറി ഡയറക്‌ടറെയും മാറ്റി.

സതീശന്‍:- യു.ഡി.എഫിന്റെ കാലത്ത്‌ 544 കേസുകള്‍ എടുത്തു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മാര്‍ട്ടിന്റെ ഗോഡൗണില്‍പ്പോകാന്‍ പോലും തയാറായിട്ടില്ല. കോടതിയുടെ ഇടക്കാല ഉത്തരവു വ്യാഖ്യാനിച്ച്‌ നിയമോപദേശം നല്‍കിയ എ.ജിക്കു തെറ്റുപറ്റി.

അതു കോടതിയലക്ഷ്യനടപടികള്‍ക്കു വഴിവച്ചു. എന്നാല്‍ ആ കോടതിയലക്ഷ്യ നടപടി തുടരണമായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം. നടപടി പിന്‍വലിക്കുന്നുണ്ടോ അതോ ജയിലില്‍ പോകുന്നുവോയെന്നു കോടതി ചോദിച്ചപ്പോള്‍ അവ പിന്‍വലിക്കേണ്ടി വന്നു.

തുടര്‍ന്ന്‌ 2009 ലെ ഇടക്കാല വിധിയില്‍ കേസ്‌ എടുക്കാം. 544 കേസുകളില്‍ നടപടിയാകാം. അതുപോലെ കോടതിയുടെ അനുമതിയോടെ റെയ്‌ഡുകള്‍ നടത്താമെന്നൊക്കെ വ്യക്‌തമാക്കിയിരുന്നു. നറുക്കെടുപ്പ്‌ 24 ആയി നിജപ്പെടുത്തിയതു ബംഗാളിലെ 400 നറുക്കെടുപ്പു കുറയ്‌ക്കാനാണ്‌. കേരളത്തിലും ബംഗാളിലുമാണു ലോട്ടറിത്തട്ടിപ്പു നടക്കുന്നത്‌. ആദ്യം മുഖ്യമന്ത്രി ലോട്ടറിക്കാര്യത്തില്‍ ഒരുപാടു താല്‍പര്യം എടുത്തിരുന്നു. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ 18 പത്രസമ്മേളനങ്ങളാണ്‌ ഇക്കാര്യത്തില്‍ നടത്തിയത്‌. സംസ്‌ഥാനത്തിന്‌ ഇവരെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന കോടതിവിധിയും അദ്ദേഹത്തിന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഒരു യോഗം വിളിച്ചു. മന്ത്രി അതു കലക്കി. പിന്നീടു മന്ത്രി യോഗം വിളിച്ചു. ഡല്‍ഹിയില്‍ പോയ അഡ്വക്കേറ്റ്‌ അനില്‍കുമാറിനെ മന്ത്രി തിരിച്ചുവിളിച്ചു. വരണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ലോട്ടറി ഓര്‍ഡിനന്‍സിലും മുഖ്യമന്ത്രി തിരുത്തുവരുത്തി. 47 ദിവസമായി അങ്ങ്‌ ആരോപണവിധേയനായി നില്‍ക്കുകയാണ്‌. എന്നിട്ടും എന്തുകൊണ്ടു മുഖ്യമന്ത്രി അങ്ങയെ സംരക്ഷിക്കാന്‍ വന്നില്ല?

ഐസക്‌:- യു.ഡി.എഫ്‌. സര്‍ക്കാര്‍ എടുത്ത 544 കേസും അന്നത്തെ ലോട്ടറി ചട്ടം സെക്‌്ഷന്‍ 24 പ്രകാരമുള്ളതാണ്‌. പുതിയ നിയമത്തില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ഒരു എഫ്‌.ഐ.ആര്‍. എടുക്കണമെങ്കില്‍പ്പോലും സുപ്രീം കോടതിയില്‍ പോകേണ്ട അവസ്‌ഥയാണ്‌. മേഘയുടെ ആസ്‌ഥാനത്തു മൂന്നു തവണ റെയ്‌ഡ് നടത്തി 42 കേസുകളുമെടുത്തിട്ടുണ്ട്‌. അതിനുമപ്പുറം വേണമെന്നു പെറ്റീഷനും നല്‍കി.

എടുത്ത കേസുകള്‍ പോലും പിന്‍വലിക്കാമെന്ന്‌ അന്ന്‌ സത്യവാങ്‌മൂലം നല്‍കി. ഇപ്പോള്‍ പറയുന്നു കോടതിയലക്ഷ്യക്കേസ്‌ നേരിടണമായിരുന്നുവെന്ന്‌. അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. എത്രപ്രാവശ്യം പറഞ്ഞു ഇതു പിന്‍വലിക്കണമെന്ന്‌. ഞങ്ങള്‍ പിന്‍വലിക്കും. അതു നിയമപ്രകാരമാണ്‌. വാദം നടക്കുമ്പോഴേ പിന്‍വലിക്കാനാകൂ. പിന്നെ അദ്ദേഹം എന്റെ മുഖ്യമന്ത്രിയും ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിയുമാണ്‌.

സതീശന്‍:- അന്നെടുത്ത 544 കേസുകളും തുടരാനാണു സുപ്രീം കോടതി അനുമതി നല്‍കിയത്‌. അന്നു കേസ്‌ എടുത്തത്‌ 6,7 വകുപ്പുകള്‍ പ്രകാരമാണ്‌. അവ ഇപ്പോഴും നിയമത്തിലുണ്ട്‌. നിങ്ങള്‍ക്കു നാലു വര്‍ഷമായിട്ടും സത്യവാങ്‌മൂലം തിരുത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ്‌ ഒരുവര്‍ഷം മാത്രം സമയമുണ്ടായിരുന്ന ഞങ്ങള്‍ തിരുത്തിയില്ലെന്നു പറയുന്നത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ഇതുസംബന്ധിച്ച കേസ്‌ വന്നപ്പോള്‍ സെക്‌്ഷന്‍ 4 ലംഘനത്തെക്കുറിച്ചല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്‌. സെക്‌്ഷന്‍ 4(എച്ച്‌) ലംഘിക്കുന്നുവെന്നു മാത്രമാണ്‌. ഇവിടെ നാലാം വകുപ്പിലെ എ മുതല്‍ കെ വരെ ലംഘിക്കുന്നുവെന്നാണു കേസ്‌. മാത്രമല്ല ഇവിടെ ഇല്ലാത്ത ഓണ്‍ലൈന്‍ ലോട്ടറികള്‍ നിയമം ലംഘിക്കുന്നുവെന്നായിരുന്നു അടുത്ത വാദം.

കോടതി ഉത്തരവ്‌ പ്രകാരം അനുമതി വാങ്ങി റെയ്‌ഡ് നടത്തി സെക്‌്ഷന്‍ 5 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതു ബന്ധപ്പെട്ട സര്‍ക്കാരിനു നല്‍കണം. അതിനുശേഷം നടപടിയുണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. ഇതാണു ലോട്ടറി നിരോധനത്തിനുള്ള നടപടികള്‍. എന്നാല്‍ ഇവിടെ നിന്നയച്ച കത്തുകള്‍ അത്തരത്തിലുള്ളവയായിരുന്നില്ല. സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചിട്ടില്ല, ഇഷ്‌ടംപോലെ നറുക്കെടുപ്പുകള്‍, സമ്മാനഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍, എവിടെ നറുക്കെടുപ്പു നടത്തുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അതില്‍ ചൂണ്ടിക്കാട്ടണമായിരുന്നു. അന്യസംസ്‌ഥാന ലോട്ടറികളെ നിരോധിക്കണമായിരുന്നെങ്കില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കി അതുള്‍പ്പെടുന്ന കത്തുകളായിരുന്നു കേന്ദ്രത്തിനു നല്‍കേണ്ടിയിരുന്നത്‌.

തോമസ്‌ ഐസക്‌:- നിയമപ്രകാരമുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കേന്ദ്രത്തിനു നല്‍കിയിരുന്നതാണ്‌. ഞങ്ങള്‍ എഴുതിയതില്‍ പോരായ്‌മയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എഴുതിയ കത്തുണ്ടല്ലോ ? ഇതൊന്നുംപോരെങ്കില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ട്‌. എന്നിട്ട്‌ എന്തുകൊണ്ടു നടപടിയെടുത്തില്ല. ഇതൊക്കെയുണ്ടല്ലോ ഒന്നു നടപടിയെടുപ്പിക്കൂ. കൃത്യമായി കത്തയച്ചിട്ടുണ്ട്‌. ഇനിയും കത്തയയ്‌ക്കാം. കോടതിയേയും എല്ലാം അറിയിച്ചിട്ടുണ്ട്‌.

കോടതിയില്‍ മൂന്നു തരത്തില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. അതില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച കേസുമുണ്ട്‌. എല്ലാം ഒന്നിച്ചാണു പരിഗണിക്കുന്നത്‌. അതിന്റെ വാദത്തിനിടയിലാണ്‌ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ചു പറഞ്ഞത്‌. നിങ്ങളുടെ കാലത്ത്‌ എന്തുകൊണ്ട്‌ അന്നു ചുമത്തിയ നികുതി പിരിച്ചില്ല. ഈ സര്‍ക്കാര്‍ വരുന്നതിനും ഒരാഴ്‌ചമുമ്പാണ്‌ കോടതി ഇതു തടഞ്ഞുകൊണ്ടു വിധി വന്നത്‌. നിയമപരമായി അവകാശമുണ്ടായിരുന്നിട്ടും എന്തുകൊണ്ടു നികുതി പിരിച്ചില്ല.

സതീശന്‍:- ഞാന്‍ പറഞ്ഞതിനൊന്നും മറുപടിയില്ല. ഉമ്മന്‍ചാണ്ടി കത്തയച്ചുവെന്നാണു പറയുന്നത്‌. പുതിയ ചട്ടം നിലവില്‍ വന്നത്‌ ഏപ്രില്‍ മാസമാണ്‌. ചട്ടപ്രകാരമുള്ള ഒരു കത്ത്‌ അയച്ചതു കാണിക്കാമെങ്കില്‍ സമ്മതിക്കാം. വി.എസ്‌. ആണ്‌ 5000 കോടിയിലധികം നികുതി പരിക്കാനുണ്ടെന്നു പറഞ്ഞത്‌. 2006 ല്‍ ധനമന്ത്രി വിളിച്ച യോഗത്തില്‍ ഇതു വാങ്ങാമെന്നു തീരുമാനിക്കുകയും ചെയ്‌തു. മുമ്പും ഇതു വാങ്ങാന്‍ തടസമായിട്ടുള്ള ഒരു വിധിയുണ്ട്‌.

തോമസ്‌ ഐസക്‌:- ആക്‌്ഷണബിള്‍ ക്ലെയിമില്‍ നികുതി പാടില്ലെന്നാണു വിധിയുള്ളത്‌. നമ്മള്‍ അയയ്‌ക്കുന്ന കത്തില്‍ കുഴപ്പമുണ്ടെങ്കില്‍ തയാറാക്കി ത്തന്നാല്‍ നേരിട്ടു കൊണ്ടുനല്‍കാം. അന്വേഷണമല്ല, നടപടിയാണു വേണ്ടത്‌. നടപടിയെടുപ്പിക്ക്‌, അന്വേഷണം നടത്താം. ലോട്ടറി നടത്തിപ്പ്‌ മൗലികാവകാശമൊന്നുമല്ല. ഓരോ സംസ്‌ഥാനവും അവരവരുടെ ലോട്ടറി മാത്രം നടത്തിയാല്‍ മതിയെന്ന ഭരണഘടനാ ഭേദഗതിമാത്രം മതിയല്ലോ? അതിനുവേണ്ടി നമുക്ക്‌ ഒന്നിച്ചു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താം.

സതീശന്‍:- അതു പ്രായോഗികമല്ല. വെറുതേ കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍കെട്ടിവയ്‌ക്കാനാണു ശ്രമം. മറ്റേതു ഭരണഘടനാലംഘനമാകും. അന്യസംസ്‌ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്‌ഥാനത്തിനുണ്ട്‌. ഞാന്‍ ആരോപണം ഉന്നയിച്ചു 30 ദിവസം കഴിഞ്ഞപ്പോള്‍ എല്ലാ അന്യസംസ്‌ഥാന ലോട്ടറിയുടെയും വില്‍പന നിലച്ചല്ലോ ?

തോമസ്‌ ഐസക്‌: - നിങ്ങള്‍ ആരോപണം ഉന്നയിച്ചാണു നടപടിയെടുപ്പിച്ചതെന്ന വാദം ശരിയല്ല. മേഘയുടെ ആധികാരികയില്‍ സംശയമുണ്ടാകുന്ന തരത്തില്‍ ഒരു പുതിയ രേഖ ലഭിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ മൂന്നാഴ്‌ച സമയം ലഭിച്ചു. സെക്‌്ഷന്‍ 4 ലംഘനത്തിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളു. സംസ്‌ഥാനത്തിന്‌ ആകെയുള്ള അധികാരം പ്രമോട്ടറുടെ ആധികാരികതയില്‍ സംശയപ്പെടാം.

തുടര്‍ന്ന്‌ ഇവരുടെ സംവാദത്തിനൊടുവില്‍ സുബ്ബയും മാര്‍ട്ടിനും വീണ്ടും കടന്നുവന്നു. സുബ്ബയെക്കുറിച്ചു കൂടുതല്‍ പറയാന്‍ സതീശനും മാര്‍ട്ടിനെക്കുറിച്ചു പറയാന്‍ ഐസക്കും തയാറായില്ല. എന്നാല്‍ അന്യസംസ്‌ഥാന ലോട്ടറിയുടെ ഒരു ക്രിമിനല്‍ സംഘം ഇവിടെയുണ്ടെന്ന്‌ രണ്ടുകൂട്ടരും സമ്മതിച്ചു

ക്യാപ്റ്റന്റെ കളിയുമായി ഐസക്; ഗോളടിച്ചു കയറി സതീശന്‍

ഇ. സോമനാഥ്

മല്‍സരത്തിനു മണിക്കൂറുകള്‍ മുന്‍പുതന്നെ ടീമുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയിരുന്നു. വി.ഡി. സതീശനും ധനമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണോ മന്ത്രിയും എംഎല്‍എയുമാണോ കളത്തിലിറങ്ങുകയെന്നു 11 മണിക്കു മന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനം നടത്തുന്നതു വരെ അവ്യക്തമായിരുന്നു. പത്രസമ്മേളനത്തിനിടയില്‍ മന്ത്രി പ്രഖ്യാപിച്ചു: ’സംവാദത്തില്‍ ഞാന്‍ തന്നെ നേരിട്ടു പങ്കെടുക്കും.

മല്‍സരം ’ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന തിരിച്ചറിവില്‍ നിന്ന് ആയിരുന്നു മന്ത്രിയുടെ മനംമാറ്റം. ’നോണ്‍ പ്ളേയിങ് ക്യാപ്റ്റന്‍ ആയി റിസര്‍വ് ബെഞ്ചില്‍ ഇരുന്നാല്‍ ട്രോഫി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കാം കളത്തിലിറങ്ങാന്‍

മന്ത്രിയെ പ്രേരിപ്പിച്ചത്.

സ്റ്റാര്‍ കളിക്കാര്‍ തന്നെ രംഗത്തിറങ്ങുമെന്നു വന്നതോടെ മല്‍സരവേദിയായ പ്രസ് ക്ളബ്ബിലെഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലെ തയാറെടുപ്പുകള്‍ക്ക് ആക്കംകൂടി.
നാലുമണിക്കു നിശ്ചയിച്ച ’കിക്കോഫിനു മുന്‍പുതന്നെ ഹാള്‍ നിറഞ്ഞുകവിഞ്ഞു. വന്‍ പൊലീസ് സന്നാഹവും തല്‍സമയ സംപ്രേഷണത്തിനുള്ള ഒബി വാനുകളും എന്തോ വമ്പന്‍ കാര്യം നടക്കാന്‍ പോകുന്നുവെന്ന ധാരണയാണു പൊതുജനങ്ങളില്‍ സൃഷ്ടിച്ചത്.

നാലുമണിക്കു തന്നെ ഐസക്കും സതീശനുമെത്തി. മുണ്ടും ട്രേഡ്മാര്‍ക്ക് ജൂബയുമായിരുന്നു ഐസക്കിന്റെ വേഷം. തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടുമായി സതീശനും. ഇരുവരുടെയും കൈകളില്‍ ഫയല്‍. അതില്‍ കോടതി വിധി പകര്‍പ്പുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍...

റഫറിയുടെ റോള്‍ ഏറ്റെടുത്ത പ്രസ് ക്ളബ് പ്രസിഡന്റ് എം.എം. സുബൈര്‍ കളിയുടെ നിയമാവലി അവതരിപ്പിച്ചു. ഒട്ടും വൈകിക്കാതെ ഐസക് ’കളി തുടങ്ങുകയും ചെയ്തു. അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പ്രയോഗിക്കാത്ത കേന്ദ്ര സര്‍ക്കാരാണു ലോട്ടറി മാഫിയയുടെ സംരക്ഷകരെന്ന സ്ഥിരം വാദമാണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാനം വിചാരിച്ചാലും ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കഴിയുമെന്നായി സതീശന്‍. ഇല്ലെന്നു മന്ത്രി. കഴിയുമെന്നു സതീശന്‍. പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ സംവാദം ഒരു ട്രാക്കില്‍ കിടന്നു കറങ്ങി.

ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം ലോട്ടറി നിരോധിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെങ്കിലും അതിനു ചട്ടം അനുശാസിക്കുന്ന പ്രകാരം കേന്ദ്രത്തിനു കത്തെഴുതണമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ എഴുതിയതെല്ലാം രണ്ടു ഖണ്ഡിക മാത്രമുള്ള ചട്ടപ്രകാരമല്ലാത്ത കത്താണെന്നും അദ്ദേഹം വാദിച്ചു.

ലോട്ടറി രാജാക്കന്മാരായ മണികുമാര്‍ സുബ്ബയും സാന്റിയാഗോ മാര്‍ട്ടിനുമാണു പിന്നെ കളത്തില്‍ നിറഞ്ഞത്. സുബ്ബ മൂന്നുവട്ടം കോണ്‍ഗ്രസ് എംപി ആയില്ലേ എന്ന് ഐസക്. എന്നിട്ടും സുബ്ബയ്ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ലേ എന്നു സതീശന്റെ മറുചോദ്യം.

മാര്‍ട്ടിന്റെ കൈയില്‍ നിന്നു രണ്ടുകോടി ’ദേശാഭിമാനി വാങ്ങിയതും കൈരളി ചാനലില്‍ മാര്‍ട്ടിന്റെ ലോട്ടറിയുടെ നറുക്കെടുപ്പു തല്‍സമയം സംപ്രേഷണം ചെയ്യുന്നതും ചൂണ്ടിക്കാട്ടി സതീശന്‍ വക കുത്ത്. മാര്‍ട്ടിനില്‍ നിന്നു വന്‍തുക മുന്‍കൂര്‍ വാങ്ങിയതു തെറ്റായിപ്പോയെന്ന് ഐസക്കിന്റെ കുമ്പസാരം. തല്‍സമയ സംപ്രേഷണത്തെക്കുറിച്ചു തന്ത്രപരമായ മൌനം.

സിബിഐ/ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു സതീശന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അന്വേഷണമല്ല, കേന്ദ്രത്തിന്റെ നടപടിയാണു വേണ്ടതെന്നു മന്ത്രിക്കു വാശി. സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് എന്തുകൊണ്ടു ഹൈക്കോടതിയിലെ കേസില്‍ രേഖയായി ഹാജരാക്കിയില്ലെന്നു സതീശന്‍.

കേസ് കൊടുത്തതു തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി. ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടത് ഇങ്ങനെയൊന്നുമല്ലെന്നു സതീശന്റെ പരിഹാസത്തിനു മന്ത്രിക്കു മറുപടിയുണ്ടായില്ല.

മാധ്യമപ്രവര്‍ത്തര്‍ അടക്കമുള്ള ഒരുസംഘം ലോട്ടറി മാഫിയയ്ക്കു വേണ്ടി വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നിലുണ്ടെന്നു ധനമന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചതിനെക്കുറിച്ചു സതീശനോടു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏതാനും പ്രമുഖ സിപിഎം നേതാക്കളും തനിക്കു രേഖകള്‍ തന്നിട്ടുണ്ടെന്നായിരുന്നു മറുപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ഉള്ളവരാണോ ഈ നേതാക്കളെന്ന ചോദ്യത്തിനു ’താടിയുള്ള ആളാണോ, മുടിയുള്ള ആളാണോ എന്നു ചോദിക്കരുത് എന്നു സതീശന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധനമന്ത്രിയുടെ അസ്വസ്ഥത പ്രകടമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ലോട്ടറി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഇടപെട്ടു മാറ്റിയോ എന്ന ചോദ്യത്തിന് അതൊന്നും പ്രസക്തമല്ലെന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രി വിളിച്ച ദിവസം തനിക്ക് അസൌകര്യമുണ്ടായതു കൊണ്ടാണു യോഗം മാറ്റിവച്ചതെന്ന വിശദീകരണം വൈകി വന്ന വിവേകം പോലെയായി.

സംസ്ഥാനം കേന്ദ്രത്തിനയച്ച കത്തുകളുടെ പോരായ്മ സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു: ഒരെണ്ണം നന്നായി ഡ്രാഫ്റ്റ് ചെയ്തു തന്നാല്‍ നമുക്കു കേന്ദ്രത്തില്‍ കൊണ്ടുപോകാം.

ലോട്ടറി കാര്യത്തില്‍ അന്തിമമായി നടപടിയെടുക്കേണ്ടതു കേന്ദ്രമാണെന്ന വാദഗതി ഐസക് ആവര്‍ത്തിച്ചപ്പോള്‍ എതിര്‍ ചോദ്യം ശക്തമായിരുന്നു. എങ്കില്‍ പിന്നെയെന്തിന് ഒാര്‍ഡിനന്‍സ് കൊണ്ടുവരുന്നു? സ്വന്തം ഒാര്‍ഡിനന്‍സിനെ പോലും തള്ളിപ്പറയുന്നോ എന്ന ചോദ്യത്തിനു മന്ത്രിയുടെ മറുപടി: ഞങ്ങള്‍ എല്ലാ ഉപായവും നോക്കും.

കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ’ഫൈനല്‍ വിസില്‍ മുഴങ്ങി. ഫുട്ബോള്‍ മല്‍സരത്തിന്റെ സമയം തന്നെ. ഫുള്‍ടൈം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൈകൊടുക്കണമെന്നു ഫൊട്ടോഗ്രഫര്‍മാരുടെ അഭ്യര്‍ഥന. വഴങ്ങാന്‍ ഇരുവരും മടിച്ചില്ല. എന്നാല്‍, കെട്ടിപ്പിടിക്കണമെന്ന നിര്‍ദേശം സതീശന്‍ തള്ളി: അത്രയ്ക്കായില്ല.
വിജയം ആര്‍ക്കെന്നു സംഘാടകര്‍ പ്രഖ്യാപിച്ചില്ല; പ്രഖ്യാപിക്കുകയുമില്ല. എങ്കിലും നേരിട്ടും ചാനലുകളിലൂടെയും എല്ലാം കണ്ടവര്‍ക്കു വിജയിയെ തീരുമാനിക്കാന്‍ പ്രയാസമുണ്ടായില്ല.

സംവാദത്തിനൊടുവില്‍ ഒരു ടിവി ചാനലിന്റെ വോട്ടെടുപ്പ് മന്ത്രിക്കു തീരെ അനുകൂലമായിരുന്നില്ല. സതീശന് അത് ആവേശകരവുമായി. സെക്രട്ടറിയെ വിട്ടാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ മന്ത്രിക്കു തോന്നിക്കാണുമെന്ന് അപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ കമന്റ്.

തീപ്പൊരി ചിതറി ലോട്ടറി സംവാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ആളിക്കത്തുന്ന ലോട്ടറി വിവാദം മന്ത്രി തോമസ് ഐസക്കും വി.ഡി. സതീശന്‍ എംഎല്‍എയും തമ്മിലുള്ള പരസ്യ സംവാദത്തിലും തീപ്പൊരി ചിതറിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുമായി സംവാദത്തിന് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിടാമെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തി മന്ത്രി തന്നെ നേരിട്ടു പ്രസ് ക്ളബ്ബില്‍ എത്തി ഒന്നര മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഏറെയും.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ എങ്കില്‍പ്പിന്നെ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് എന്തിനെന്ന സതീശന്റെ ചോദ്യം ഉത്തരംമുട്ടിക്കുന്നതായി.

ദേശാഭിമാനിയുടെ രണ്ടുകോടി ബോണ്ടും കൈരളി ടിവിയിലെ ലൈവ് നറുക്കെടുപ്പും മുഖ്യമന്ത്രിയുടെ ഇടപെടലും സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതും സതീശന്‍ ആയുധമാക്കിയപ്പോള്‍ കേന്ദ്രം എന്തേ നടപടിയെടുത്തില്ലെന്ന ചോദ്യവുമായാണ് ഐസക് അവയെ നേരിട്ടത്.

സിബിഐ അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ യുഡിഎഫ് തയാറാണെന്നു സതീശന്‍ വ്യക്തമാക്കിയപ്പോള്‍ ഒരു അന്വേഷണവും വേണ്ടെന്നും കേന്ദ്രം നടപടിയെടുക്കട്ടെയെന്നുമുള്ള നിലപാടിലായിരുന്നു മന്ത്രി. യുഡിഎഫിന്റെ കാലത്തു ക്രമക്കേടുണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്താമെന്നു സതീശന്‍ പറഞ്ഞെങ്കിലും അന്വേഷണം വേണ്ടെന്ന നിലപാടില്‍ ധനമന്ത്രി ഉറച്ചുനിന്നു. ലോട്ടറി നിരോധനം ആവശ്യപ്പെട്ടു കേന്ദ്രത്തിലേക്കു യോജിച്ചുപോകാമെന്നു മന്ത്രി പറഞ്ഞപ്പോള്‍ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തശേഷം അത് ആലോചിക്കാമെന്നായിരുന്നു സതീശന്റെ മറുപടി.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ കഴിഞ്ഞ 40 ദിവസമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍പന നിലച്ചതു കേന്ദ്രം എവിടെ ഇടപെട്ടിട്ടാണെന്നു സതീശന്‍ ചോദിച്ചു.തന്റെ പ്രതിനിധിയായി അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നു കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്ന മന്ത്രി നേരിട്ടു പങ്കെടുക്കുന്ന കാര്യം ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യം പത്തു മിനിറ്റ് വീതം രണ്ടുപേരും ലോട്ടറിവിഷയത്തില്‍ അഭിപ്രായം പറഞ്ഞശേഷം അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. തുടര്‍ന്ന് ഇരുവരോടുമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും. ലോട്ടറി മാഫിയ കേരളത്തെ കൊള്ളയടിക്കുന്നുവെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. ചട്ടം ലംഘിക്കുന്ന ലോട്ടറികള്‍ നിരോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു വിവിധ കോടതി വിധികള്‍ ഉദ്ധരിച്ചു മന്ത്രി വാദിച്ചു. ലോട്ടറി മാഫിയയെ സഹായിക്കാനാണു കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രം പുതിയ ചട്ടം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ഇതേ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന് ഇവ നിയന്ത്രിക്കാനാകുമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, 2009 നവംബറിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനും അന്വേഷണം നടത്താനും വാറന്റോടെ പരിശോധന നടത്താനും അധികാരമുണ്ടായിട്ടും കേരളം ഒന്നും ചെയ്തില്ല.

ഓഗസ്റ്റ് 27നു താന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു ശേഷമാണു സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങല്‍ നിര്‍ത്തിയതും കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാരാണു സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രമോട്ടര്‍മാര്‍ക്കു റജിസ്ട്രേഷന്‍ നല്‍കിയതെന്നും ഈ സര്‍ക്കാര്‍ വന്നശേഷം അതു റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. പിന്നീട് അവര്‍ കോടതിയില്‍ പോയാണ് അനുകൂല വിധി വാങ്ങിയതെന്നും അറിയിച്ചു.

എന്നാല്‍, ഇപ്പോള്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷം എന്തു രേഖയുടെ അടിസ്ഥാനത്തിലാണ് അവരില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങി 40,000 കോടിരൂപ കേരളീയരെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയതെന്നു സതീശന്‍ ചോദിച്ചു. മാത്രമല്ല, കോടതിവിധിയുടെ അടിസ്ഥാനത്തിലാണു നികുതി ഈടാക്കുന്നതെങ്കില്‍ വിധി ഉണ്ടായിട്ടും സാന്റിയാഗോ മാര്‍ട്ടിന്റെ എതിരാളി ജോണ്‍ റോസില്‍ നിന്ന് അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ മുന്‍കൂര്‍ നികുതി ഈടാക്കാത്തതിനു മന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എവിടെയാണു നടക്കുന്നതെന്ന് അറിയില്ലെന്നു ധനമന്ത്രി പോലും പറഞ്ഞ നറുക്കെടുപ്പിന്റെ ലൈവ് മന്ത്രി ഐസക് ഡയറക്ടറായിരുന്ന കൈരളി ചാനലും മാര്‍ട്ടിന്റെ എസ്എസ് ചാനലും മാത്രമാണു കാണിക്കുന്നതെന്നു സതീശന്‍ പറഞ്ഞു.താന്‍ സഭയില്‍ ആരോപണം ഉന്നയിച്ചിട്ടാണു സര്‍ക്കാര്‍ ഇത്രയും നടപടിയെടുത്തതെന്നു സതീശന്‍ ആവര്‍ത്തിച്ചപ്പോള്‍ അത്ര അഹങ്കരിക്കേണ്ടെന്നു പറഞ്ഞ ഐസക് മുന്‍പ് അരുണാചലിന്റെ ഒരു ലോഡ് ലോട്ടറി ടിക്കറ്റ് പിടിച്ച കാര്യം ഓര്‍മിപ്പിച്ചു.

എന്നാല്‍, അതു മാര്‍ട്ടിന്റെ എതിരാളി കൊണ്ടുവന്ന ലോട്ടറിയാണെന്നും മാര്‍ട്ടിനെ സഹായിക്കാനാണു പിടിച്ചതെന്നും സതീശന്‍ തിരിച്ചടിച്ചപ്പോള്‍ മന്ത്രി അതു ചിരിച്ചുതള്ളി. ലോട്ടറി വിഷയത്തില്‍ ഈമാസം ഒടുവില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

Saturday, September 4, 2010

ഇരിണാവ് പദ്ധതിയില്‍ നിന്ന് ജെ.പി.ഗ്രൂപ്പ് പിന്മാറി

പാപ്പിനിശ്ശേരി: ഇരിണാവ് താപവൈദ്യുത പദ്ധതിയില്‍ നിന്ന് ഡല്‍ഹിയിലെ ജെ.പി.ഗ്രൂപ്പ് പിന്മാറി. നിര്‍ദിഷ്ട താപനിലയം സംബന്ധിച്ച് സി.പി.എമ്മിനുള്ളിലെ ഭിന്നത രൂക്ഷമായിതിനെ തുടര്‍ന്നാണിത്.

വ്യവസായമന്ത്രി എളമരം കരീമിന്റെ കാര്‍മികത്വത്തിലാണ് സര്‍ക്കാര്‍ ഏജന്‍സിയായ 'കിന്‍ഫ്ര' ഇരിണാവ്, പാപ്പിനിശ്ശേരി മേഖലയിലെ 164 ഏക്കര്‍ ഭൂമി ഡല്‍ഹിയിലെ വ്യവസായഗ്രൂപ്പിന് പാട്ടത്തിന് നല്കാന്‍ ധാരണയായത്. പദ്ധതിപ്രദേശത്ത് സിമന്‍റ് ഫാക്ടറിയും താപനിലയവുമാണ് ജെ.പി.ഗ്രൂപ്പ് വിഭാവനം ചെയ്തിരുന്നത്. സ്ഥലം എം.എല്‍.എ.യും സി.പി.എം. നേതാവുമായ എം.പ്രകാശന്റെ സാന്നിധ്യത്തിലായിരുന്നു കിന്‍ഫ്രയും ജെ.പി.ഗ്രൂപ്പും തമ്മിലുള്ള ഉടമ്പടി കരാര്‍ കൈമാറിയത്.

ഇതനുസരിച്ച് ഡല്‍ഹി കമ്പനി അധികൃതര്‍ സ്ഥലത്തെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെയാണ് നാട്ടുകാരും പദ്ധതിയെക്കുറിച്ച് കൂടുതലായി അറിയുന്നത്. 164 ഏക്കര്‍ ഭൂമി കേവലം 14 കോടിയോളം രൂപക്ക് 90 വര്‍ഷത്തേക്ക് പാട്ടക്കരാര്‍ നല്കിയതുസംബന്ധിച്ച് 'മാതൃഭൂമി' റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വത്തിലും പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയിലും ഇക്കാര്യം ഏറെ വിവാദമായത്. നാട്ടുകാര്‍ പദ്ധതിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി.

കര്‍ഷകരില്‍നിന്ന് തുച്ഛവിലയ്ക്ക് ഏറ്റെടുത്ത കൃഷിഭൂമിയും ചെമ്മീന്‍പാടങ്ങളും ഉള്‍പ്പെടുന്ന പദ്ധതിപ്രദേശം വ്യവസായ ഗ്രൂപ്പിന് കൈമാറിയ രീതിയാണ് സി.പി.എമ്മില്‍ വിവാദമായത്. പദ്ധതിപ്രദേശത്ത് ജനവികാരം എതിരാവുന്നു എന്ന് കണ്ടതോടെ സിമന്‍റ് ഫാക്ടറി ഇല്ല എന്ന വിശദീകരണവുമായി ആദ്യം കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു

Thursday, August 26, 2010

റബര്‍ ഇറക്കുമതി തീരുവ കിലോയ്ക്ക് 20.46 രൂപ


വി.വി. ബിനു

ന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതിത്തീരുവ ഏഴര ശതമാനമാക്കി കുറയ്ക്കാനുള്ള ശുപാര്‍ശ പിന്‍വലിച്ചു. പകരം, കിലോയ്ക്ക് 20.46 രൂപ നിരക്കില്‍ തീരുവ ചുമത്തുമെന്നു കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. നിലവിലെ ആഭ്യന്തരവിലയുടെ 13.1 ശതമാനമാണിത്.

ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഏഴര ശതമാനമാക്കാനുള്ള വാണിജ്യമന്ത്രാലയ ശുപാര്‍ശയില്‍ റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ പുതിയ നിര്‍ദേശമനുസരിച്ചാകും വിജ്ഞാപനം. തീരുവ കുറയ്ക്കരുതെന്നാവശ്യപ്പെട്ടു കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഇന്നലെ മന്ത്രിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി.

മാര്‍ച്ച് വരെ കിലോയ്ക്ക് 20.46 രൂപ തീരുവ നിരക്കില്‍ ഒരു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയിലും നിബന്ധനകള്‍ ഉള്‍പ്പെടുത്തി. കാല്‍ ലക്ഷം ടണ്‍വീതമുള്ള നാലു ഗഡുക്കളായാകും ഇറക്കുമതി അനുവദിക്കുക. ഇറക്കുമതിക്കുശേഷം ആഭ്യന്തര വിപണിയിലെ പ്രത്യാഘാതങ്ങള്‍ വാണിജ്യമന്ത്രാലയം വിലയിരുത്തും. ഇറക്കുമതി ഗഡുക്കള്‍ക്കിടയില്‍ കുറഞ്ഞതു മൂന്നാഴ്ച വ്യത്യാസം വേണമെന്നുണ്ടെന്നും ആനന്ദ് ശര്‍മ അറിയിച്ചു.

റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് കിലോയ്ക്ക് 20.46 രൂപ ഇറക്കുമതിത്തീരുവ നിശ്ചയിച്ചത്. തീരുവ ഏഴര ശതമാനമായി കുറയ്ക്കാനുള്ള മുന്‍ ശുപാര്‍ശയില്‍ വിദഗ്ധ സമിതിക്കു പങ്കില്ലെന്നു റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ വ്യക്തമാക്കി.

റബര്‍ വ്യവസായ സംഘടനകളുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇറക്കുമതിത്തീരുവ ഇളവ് ആവശ്യം പരിശോധിക്കാന്‍ വാണിജ്യമന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നത്. റബറിന്റെ ആഭ്യന്തരവില 2009-2010ല്‍ രാജ്യാന്തര വിലയെക്കാള്‍ 3.85 രൂപ കൂടിയ സാഹചര്യത്തിലാണ് ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതെന്നു സാജന്‍ പീറ്റര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ശരാശരി ആഭ്യന്തരവിലയുടെ 20% തുക ഇറക്കുമതിത്തീരുവ യാക്കാമെന്നായിരുന്നു സമിതിയുടെ നിര്‍ദേശം.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ആഭ്യന്തര വിലയുടെ ശരാശരി 102 രൂപയെന്നു കണക്കാക്കിയാണ് 20% തുകയായ 20.46 രൂപ ഇറക്കുമതിത്തീരുവയായി നിശ്ചയിച്ചത്. നിലവിലെ ആഭ്യന്തരവിലയുടെ 13.1 ശതമാനമാണിത്. ഇറക്കുമതിത്തീരുവ ഏഴര ശതമാനമാക്കി കുറയ്ക്കാനുള്ള തീരുമാനത്തില്‍നിന്നു 13.1% എന്ന നിലയിലേക്കുള്ള മാറ്റം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമാണ്. രാജ്യാന്തര വിപണിയില്‍ റബര്‍ വില കിലോയ്ക്കു 156 രൂപയായതിനാല്‍ തീരുവയും ഹാന്‍ഡ്ലിങ് ചാര്‍ജുമടക്കം ഇറക്കുമതിക്കു 180 രൂപയോളമാകും.

കേരളത്തില്‍നിന്നുള്ള എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, പി. സി. ചാക്കോ, പി. ടി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, എ. സമ്പത്ത്, പി. കരുണാകരന്‍, കെ. എന്‍. ബാലഗോപാല്‍, എം. കെ. രാഘവന്‍, എം. ഐ. ഷാനവാസ് എന്നിവരാണ് വാണിജ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Saturday, August 21, 2010

റബര്‍ ഇറക്കുമതി തീരുവ: അവലോകനം രണ്ടാഴ്ചയിലൊരിക്കല്‍


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റബര്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ച നടപടി രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്യുമെന്നു വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വെളിപ്പെടുത്തി. രാജ്യാന്തരവിലയും ആഭ്യന്തരവിലയും തുല്യമായാല്‍ തീരുവ പുനഃസ്ഥാപിക്കും. എന്നാല്‍ തീരുവ കുറയ്ക്കാനെടുത്ത തീരുമാനം പിന്‍വലിക്കില്ല.

കേരള എംപിമാര്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണു രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം നടത്താമെന്ന പരസ്യപ്രസ്താവനയ്ക്കു വാണിജ്യ മന്ത്രി തയാറായത്. എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, പി.ടി. തോമസ്, കെ.പി. ധനപാലന്‍ എന്നിവര്‍ ചേര്‍ന്നു മന്ത്രിയെ നിര്‍ബന്ധപൂര്‍വം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു.

ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കിയതാണു വിവാദമായത്. ആഭ്യന്തര വില രാജ്യാന്തരവിലയെക്കാള്‍ 30 രൂപയോളം കൂടുതലായ സാഹചര്യത്തിലായിരുന്നു ഇത്. തീരുവ കുറച്ചില്ലെങ്കില്‍ റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന വ്യവസായികളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കൂടുതല്‍ വില പ്രതീക്ഷിച്ചു ശേഖരിച്ചിരിക്കുന്ന റബര്‍ വിപണിയിലെത്തിക്കാന്‍ ആനന്ദ് ശര്‍മ വ്യാപാരികളോട് ആവശ്യപ്പെട്ടു.

കൂടുതല്‍ റബര്‍ വിപണിയിലെത്തുന്നതോടെ ആഭ്യന്തര വിപണിവില കുറയും, ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കാന്‍ കഴിയും. കര്‍ഷകതാല്‍പ്പര്യവും റബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ നിലനില്‍പ്പും ഒരു പോലെ പ്രധാനമാണെന്നു മന്ത്രി പറഞ്ഞു. തീരുവ കുറച്ചതിന്റെ പേരില്‍ രാജ്യത്ത് ഇറക്കുമതി റബര്‍ കുന്നുകൂടുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേസമയം, ആസിയാന്‍ കരാറില്‍ റബര്‍ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഒരു കൈകൊണ്ടു തലോടുമ്പോള്‍ മറുകൈ കൊണ്ടു കര്‍ഷകന്റെ കരണത്തടിക്കുകയാണെന്നു ജോസ് കെ. മാണി കുറ്റപ്പെടുത്തി. അടുത്ത കാലത്താണു റബര്‍ കര്‍ഷകര്‍ക്കു ന്യായവില ലഭിച്ചു തുടങ്ങിയത്. തീരുവ ഏര്‍പ്പെടുത്തിയ ഉടന്‍ റബര്‍ വില കുറഞ്ഞു തുടങ്ങി. കൃഷിക്കാരില്‍ 98% ചെറുകിടക്കാരാണെന്നതു കണക്കിലെടുത്തു സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.
മഴക്കാലത്ത് ഉല്‍പ്പാദനം കൂടുമ്പോള്‍ വില കൂടുകയും തൊട്ടു പിന്നാലെ ഉല്‍പ്പാദനം കൂടുമ്പോള്‍ വില കുറയുകയും ചെയ്യുന്നതു സ്വാഭാവികമാണെന്ന് ആന്റോ ആന്റണി പറഞ്ഞു. കഴിഞ്ഞ 27 മാസത്തെ വിലനിലവാരം പരിശോധിച്ചാല്‍ 15 മാസവും ആഭ്യന്തര വില രാജ്യാന്തരവിലയെക്കാള്‍ താഴെയായിരുന്നു. റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ചു രണ്ടു ലക്ഷം ടണ്‍ റബര്‍ വിപണിയിലെത്താനുണ്ട്.

ഇതു ലഭ്യമായാല്‍ ഇറക്കുമതി ആവശ്യമില്ല. റബര്‍ വില കുറയുമ്പോള്‍ റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഉല്‍പ്പന്നവില കുറയ്ക്കാന്‍ തയാറാവാറില്ലെന്നതും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ആന്റോ പറഞ്ഞു.

Tuesday, August 17, 2010

പോലീസ്‌ കാവല്‍ നിന്നിട്ടും മഅ്‌ദനി എങ്ങനെ കുടകിലെത്തി ?

പോലീസ്‌ കാവല്‍ നിന്നിട്ടും മഅ്‌ദനി എങ്ങനെ കുടകിലെത്തി ?

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനം പോലെ ഗുരുതരമായ അന്തര്‍സംസ്‌ഥാന കേസില്‍ കേരളാ പോലീസ്‌ വരുത്തിയ വീഴ്‌ച കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസില്‍ പ്രതിയായ പി.ഡി.പി. നേതാവ്‌ അബ്‌ദുല്‍ നാസര്‍ മഅ്‌ദനിയെ അറസ്‌റ്റ് ചെയ്യുന്നതില്‍ കേരളാ പോലീസ്‌ ഗുരുതരമായ അനാസ്‌ഥ കാട്ടിയെന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര ആഭ്യന്തരവകുപ്പിനു ലഭിച്ചതിനേത്തുടര്‍ന്നാണിത്‌. കേരളാ പോലീസിനെക്കുറിച്ചു മോശമായ പരാമര്‍ശങ്ങളാണു റിപ്പോര്‍ട്ടിലുളളത്‌. ജയില്‍ മോചിതനായശേഷം സദാസമയവും കേരളാ പോലീസിന്റെ സംരക്ഷണമുണ്ടായിരുന്ന മഅ്‌ദനി എവിടെയൊക്കെ പോയെന്നും എന്തൊക്കെ ചെയ്‌തെന്നുമുള്ള വിവരങ്ങള്‍ പോലീസിന്റെ പക്കല്‍ ഇല്ലാത്തത്‌ ആശങ്കാജനകമാണ്‌. മൂന്നു പോലീസുകാര്‍ വീതം മഅ്‌ദനിക്കു മാറിമാറി കാവലുണ്ടായിരുന്നു.

മഅ്‌ദനി കുടകില്‍പോയി കൊടുംഭീകരന്‍ തടിയന്റവിട നസീറിനെ കണ്ടെന്നു കര്‍ണാടക പോലീസ്‌ ആരോപിക്കുമ്പോള്‍ അത്‌ ഖണ്ഡിക്കാനോ ശരിവയ്‌ക്കാനോ ഉള്ള രേഖകള്‍ കേരളാ പോലീസിന്റെ പക്കലില്ല. ഒന്നുകില്‍ മഅ്‌ദനിയുടെ അംഗരക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ കേരളാ പോലീസിലെ ഉന്നതര്‍ നശിപ്പിച്ചുകാണണം.

അല്ലെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ പോലീസ്‌ ആസ്‌ഥാനത്തു ശേഖരിച്ചിട്ടുണ്ടാവില്ല. അങ്ങനെയല്ലെങ്കില്‍ മഅ്‌ദനിയുടെ അംഗരക്ഷകരായി നിയോഗിക്കപ്പെട്ട പോലീസുകാരെ പ്രതികളാക്കേണ്ടതാണെന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക പോലീസ്‌ മഅ്‌ദനിക്കെതിരേ തീവ്രവാദക്കുറ്റം ആരോപിക്കുമ്പോള്‍ കേരളാ പോലീസ്‌ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്‌.ഇതേ നിസംഗതയാണു മഅ്‌ദനിയുടെ അറസ്‌റ്റിന്റെ കാര്യത്തിലും. ചില ഉന്നത പോലീസുദ്യോഗസ്‌ഥരുടെ സ്വാധീനമാകണം ഇതിനുകാരണം. മഅ്‌ദനിയെ അറസ്‌റ്റ് ചെയ്യാന്‍ തയാറെടുത്ത കൊല്ലം എസ്‌.പി. ഹര്‍ഷിത അട്ടല്ലൂരിയെ പോലീസിലെ ഒരു ഉന്നതന്‍ വിലക്കിയതും വിവാദമായിട്ടുണ്ട്‌.

രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികളല്ല കേരളാ പോലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നും കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഅ്‌ദനിയുടെ അറസ്‌റ്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു കര്‍ണാടക സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്‌. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ വാറന്റ്‌് പ്രതിയെയാണു കേരളാ പോലീസ്‌ സംരക്ഷിക്കുന്നതെന്നു കര്‍ണാടക പോലീസിലെ ഉന്നതര്‍ 'മംഗള'ത്തോടു പറഞ്ഞു.

കര്‍ണാടക പോലീസിനോടു കേരളാ പോലീസ്‌ ചോദിച്ചത്‌ ഒറ്റക്കാര്യമാണ്‌- മഅ്‌ദനിയെ അറസ്‌റ്റ് ചെയ്‌താല്‍ നിങ്ങള്‍ എങ്ങനെ അദ്ദേഹത്തെ കൊണ്ടുപോകും? കാറിലോ വായുമാര്‍ഗമോ? അതു മഅ്‌ദനിയെ അറസ്‌റ്റ് ചെയ്‌ത് ഏല്‍പ്പിക്കുമ്പോള്‍ ആലോചിച്ചുകൊള്ളാമെന്നു കര്‍ണാടക പോലീസ്‌ മറുപടി നല്‍കി.

എസ്‌. നാരായണന്‍

Tuesday, August 10, 2010

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

Monday, August 9, 2010

മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?

വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.

മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.

അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.
(അവസാനിച്ചു)

Monday, August 9, 2010

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം

Monday, August 9, 2010
വിജു വി. നായര്‍

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?

ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.

അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.

അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.

ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.

ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.